Connect with us

Cricket

ഇംഗ്ലണ്ട് പര്യടനത്തിനുളള പാക് ടീമിലെ 7 താരങ്ങള്‍ക്ക് കൂടി കോവിഡ്

Published

on

പാകിസ്ഥാന്റെ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഏഴ് പാക് താരങ്ങള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്.ഇതോടെ പാക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങൾക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

ഇവരില്‍ ആരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. രോഗ ബാധ സ്ഥിരീകരിച്ച പത്ത് താരങ്ങളോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിരീക്ഷിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ക്രിക്കറ്റ് പരമ്പരകൾ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ് പാകിസ്താൻ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയത്.

ലാഹോറിൽ നിന്ന് ഈ മാസം 28-നാണ് പാക് ടീം മാഞ്ചസ്റ്ററിലേക്ക് വിമാനം കയറുന്നത്. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. എന്നാൽ ഇംഗ്ലണ്ട് പര്യടനം നിലവിൽ അനിശ്ചിതത്വത്തിലാണ്. വിമാനം കയറുന്നതിന് ഒരാഴ്ച്ച മുമ്പ് മാത്രം പത്ത് താരങ്ങളെ കോവിഡ് ബാധിച്ചത് വിമർശനങ്ങൾക്ക് വഴിയൊരുക്കും. അതേസമയം ഹാരിസ് സുഹൈൽ, മുഹമ്മദ് ആമിർ എന്നിവർ പര്യടനത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക്...

us news8 hours ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel9 hours ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news9 hours ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel9 hours ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

Trending