Connect with us

Media

കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഉറപ്പ്:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published

on

ന്യൂജേഴ്‌സി: കോവിഡ് മഹാമാരി പ്രതിസന്ധി കഴിഞ്ഞാൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കുമെന്ന്കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനൊന്നാമത് കാനഡ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാനഡയിലെയും അമേരിക്കയിലെയും മലയാളീ സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൺസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയേറെ മലയാളികൾ ജീവിക്കുന്ന കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലെന്ന് വിവരം ഇതിനുമുൻപ് ആരും പറഞ്ഞു കേട്ടില്ല. അവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലെന്നത് തനിക്ക് പുതിയ അറിവാണ്. കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഉടൻ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ ഗവർണർ ആരിഫ് ഖാൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉടനൊരു തീരുമാനമുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ ഗവർണർ ഇക്കാര്യം ഉടൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി. ജോണിന്റെ ചോദ്യത്തിന് മറുപടിയായി കാനഡ മലയാളികൾക്ക് ഉറപ്പു നൽകി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നും പ്രഖ്യാപിച്ച ഗവർണർ കേരള ഗവർമെന്റും കേരളത്തിലെ ജനങ്ങളും പ്രവാസികളെ വലിയ ആദരവോടെയാണ് കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ അങ്ങേയറ്റം മഹത്തരമാണ്. പ്രവാസികളാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് ചിന്തിക്കുകപോലുമരുത്. ഏറെ കരുതലോടെയാണ് കേരള സർക്കാർ പ്രവാസികളെ സ്വീകരിക്കുന്നത്. – അദ്ദേഹം കൂട്ടിച്ചേർത്തു

ആർക്കെങ്കിലും എന്തെങ്കിലും പ്രശന്ങ്ങൾ വ്യക്തിപരമായി ഉണ്ടായാൽ തന്നെ നേരിട്ട് ബന്ധപ്പെടാമെന്നു മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രളയകാലത്ത് മാത്രമല്ല പ്രവാസികൾ എക്കാലവും കേരളത്തിനുവേണ്ടി ഒരുപാടു നന്മകൾ ചെയ്യുന്നുണ്ട്. അത് മറക്കാൻ മലയാളികൾക്ക് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ കേരളത്തിന്റെ അഭിമാനമാണെന്ന കാര്യം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. “ഇതെന്റെ വാക്കാണ്. ആൽമവിശ്വാസം കൈവൈടരുത്.എന്ത് പ്രശനമുണ്ടെങ്കിലും ധൈര്യമായി എന്നെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളൂ”- ഗവർണർ വികാരഭരിതനായി.

കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരം അന്താരാഷ്ട നിലവാരമുള്ളതാണെന്നു പറഞ്ഞ ഗവർണർ ഗവേഷണ സംബന്ധമായ പഠന വിഷയങ്ങളിൽ യൂണിവേഴ്സിറ്റിയുടെ നിലവാരം ഇനിയും ഉയർത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ നിലവാരത്തെക്കുറിച്ചു യൂണിവേഴ്സിറ്റിയുടെ ചാൻസലർ കൂടിയായ അദ്ദേഹത്തോട് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് ചോദിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്.

കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരുടെ യോഗം രണ്ടാഴ്ച മുൻപ് തിരുവനതപുരത്ത് ചേർന്നിരുന്നു. യൂണിവേഴ്സിറ്റികളുടെ നിലവാരം വിലയിരുത്താൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫ. സി.എം. റാവു സംബന്ധിച്ച യോഗത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് ലഭിച്ചത്. കേരളത്തിലെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്ത് ഗവേഷണ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിന്റെ കാരണം വിലയിരുത്തിയപ്പോഴാണ് കേരളത്തിലെ കോളേജുകളിൽ ഗവേഷണത്തിനുള്ള സൗകര്യങ്ങൾ കുറവാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ കോളേജുകളിൽ ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഗവേഷണത്തിനായി പുറത്തേയ്ക്കു പോകുന്ന വിദ്യാർത്ഥികളെ ഇവിടെ തന്നെ നിലനിർത്താൻ കഴിയുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിൽ കോളേജുകളില്‍ പൊതു വിദ്യാഭ്യാസം വളരെ മികച്ചതാണ്. സമുദായങ്ങൾ നടത്തുന്ന പല കോളേജുകളിലും സയൻസിനാണ് മുൻഗണന നൽകുന്നത്.ഗവേഷണങ്ങൾക്കു മുൻഗണന നൽകാൻ കൊളേജുകൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധം ഓട്ടോണമസ് കോളേജുകളാക്കി മാറ്റുന്ന പ്രക്രീയ നടന്നു വരികയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. അതോടെ നമ്മുടെ യൂണിവേഴ്സിറ്റികൾ ലോകോത്തര യൂണിവേഴ്സിറ്റികളായി മാറുമെന്ന് കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കറുകയാണെന്ന തരത്തിലുള്ള പ്രസ്താവനകൾ ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം കേരള ഗവർമെന്റ് ചോദിക്കുന്നതിനനുപാതികമായി ഫണ്ട് നൽകുന്നെണ്ടെന്ന് വ്യക്തമാക്കി. കോവിഡ് നിയന്ത്രണ കാര്യത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലോക്കഡൗൺ നേരത്തെ തന്നെ ശക്തമാക്കിയതിനാലാണ് ജനങ്ങളിൽ ഇപ്പോഴെങ്കിലും ബോധവൽക്കരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയരെ ‘ വാസുദേവ കുടുംബ’എന്ന് പരാമർശിച്ച ഗവർണർ മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ളവരാണെന്നും പറഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും മലയാളികൾ കോവിഡ് മഹാമാരിയിൽ അനുഭവിച്ച ദുരിതങ്ങളിലും ദുഃഖങ്ങളിലും കേരളമാകെ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ലോകം മുഴുവൻ ഈ പ്രതിസന്ധിയെ മാറികടക്കുമെന്നുപറഞ്ഞ അദ്ദേഹം “We shall over come” “ലോകാ സമസ്ത സുഖിനോ ഭവന്തു”.. എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്
.
കാനഡയിലെ പ്രമുഖ മാധ്യമമായ മയൂരം ടി വി യും അമേരിക്കയിലെ പ്രമുഖ മാധ്യമമായ കേരളം ടൈംസുമായുള്ള മീഡിയ ബ്രിഡ്ജ് എന്ന ആശയവും ചടങ്ങിൽ വച്ച് ഗവർണ്ണർ പ്രഖ്യാപനം നടത്തി.
ഓൺട്രാറിയോ സംസ്ഥാന മന്ത്രി സർക്കാരിയാ , ഒന്റാറിയോ എം പി മാരായ പി അമർജ്യോത് സന്തു, റൂബി സഹോത എം പി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ,ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പോൾ കറുകപ്പള്ളിൽ ഗവർണറെ പ്രസംഗിക്കുവാനായി ക്ഷണിച്ചു കുര്യൻ പ്രക്കാനം സ്വാഗതവും ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും യോഗത്തിൽ സംബന്ധിച്ചു.സജിമോൻ ആന്റണി അഡ്വ. ക്രിസ് ലാവണിൽ , പ്രവീൺ തോമസ്, ഡോ കല ഷാഹി തുടങ്ങിയവർ എം സി മാരായി പ്രവർത്തിച്ചു. സഞ്ജയ് മോഹൻ, വിപിൻ രാജ് ,ബിജു കൊട്ടാരക്കര, യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വാ,ഗോപകുമാർ നായർ, എന്നിവർ യോഗം നിയന്ത്രിച്ചു.

ഡോാ.മാമ്മൻ സി ജേക്കബ് ,ജോൺ പി ജോൺ , രാജശ്രീ നായർ , പ്രസാദ് നായർ . ലതാ മേനോൻ, പ്രവീൺ വർക്കി , ജോർജി വർഗീസ് , ഷിബു ചെറിയാൻ, മറിയാമ്മ പിള്ള എന്നിവർ ഗവർണറോട് ചോദ്യങ്ങൾ ചോദിച്ചു.. കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു

ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെയും കാനഡയിലെയും സംഘടനാ നേതാക്കന്മാരെ കോത്തിണക്കി നടത്തപ്പെട്ട ഈ ചരിത്ര സമ്മേളനത്തിന് നോർത്തമേരിക്കയിലെ പ്രമുഖ പ്രവാസി നേതാക്കന്മാരായ കുര്യൻ പ്രക്കാനവും പോൾ കറുകപ്പള്ളിയും നേതൃത്വം നൽകി. ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു.ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ , KCABC പ്രസിഡന്റ് രാജശ്രീ നായർ, തുടങ്ങിയവർ കാനഡയിൽ നിന്നുള്ള കോ ഓർഡിനേഷൻ കമ്മറ്റിക്കു നേതൃത്വം നൽകി.ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി, ഫിലിപ്പോസ് ഫിലിപ്പ്,ഡോ. കല ഷാഹി തുടങ്ങിയവരാണ് അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മിറ്റിക്കു പ്രവർത്തന നേതൃത്വം നൽകിയത്.

Sources:Aazhchavattamonline

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech14 hours ago

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും...

world news14 hours ago

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക്...

world news15 hours ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news15 hours ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel15 hours ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National15 hours ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

Trending