Business
Apple hits $2 trillion market cap, becomes first US-listed company to reach milestone
Apple has become the first US company to hit a market cap of $2 trillion. It’s an arbitrary milestone but a significant one all the same, testimony to the pandemic-defying performance of the iPhone maker. It’s also been just two years since Apple hit a $1 trillion market cap, meaning the company has essentially doubled in value in just over 24 months.
Apple is not the first company in the world to hit the $2 trillion benchmark. Saudi Aramco, the gas and oil giant headquartered in Saudi Arabia, did so first. Aramco briefly hit the $2 trillion mark in December 2019 but has since dropped below that figure as its stock price wavers. Apple surpassed it as the world’s most valuable company on August 4th, 2020.
Today, shares in the company crossed the $467.77 mark that gives Apple the $2 trillion valuation, as reported by the Financial Times. But they may well dip below that in future.
Shares in Apple have been on a tear for years, but they’ve performed particularly well in 2020, gaining by more than 50 percent, despite the disarray caused by COVID-19. The company’s stock has gained, on average, 3.5 percent every week since the beginning of June, reports The Wall Street Journal. And its share price jumped significantly after its most recent earnings report in July, where the company reported record sales and a total of $59.7 billion in revenue — up 11 percent compared to the same quarter last year.
But although revenues are booming, Apple is facing a string of regulatory headwinds regarding the ecosystem of apps that underwrite its hardware. Most notable of these is the legal challenge from Fortnite creator Epic Games, which is currently suing Apple for kicking Fortnite off iOS after Epic tried to circumvent Apple’s payment systems. Part of Epic’s complaint (and one echoed by many other companies who reach customers through Apple’s App Store) is that the company’s 30 percent cut on transactions is extortionate.
Along with Apple’s growing revenue from its services and its reported plans to launch various subscription bundles later this year, this shows how the iPhone maker’s future depends not just on its hardware, but on the software that keeps customers loyal. The iPhone got Apple to $1 trillion. Services, arguably, got it $2 trillion.
Business
ജിയോ, ബിഎസ്എൻഎൽ അടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു എന്ന് ഇടിയും ടെലിക്കോം ടോക്കും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്. ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അവതരിപ്പിക്കാൻ ആണ് കേന്ദ്ര നീക്കം.
ഓരോ സംസ്ഥാനത്തും റോ റൂൾ വ്യത്യസ്തമായതിനാൽ തന്നെ ടെലിക്കോം കമ്പനികൾ വിവിധ പ്രദേശങ്ങളിൽ അടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അനുമതി നേടുന്നതിനും വ്യത്യസ്ത തുക ചെലവഴിക്കേണ്ടിവരുന്നു. പലയിടത്തെയും നിയമങ്ങൾ ടെലിക്കോം കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാനും രാജ്യത്ത് എല്ലായിടത്തും ടെലിക്കോം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരേ ചിലവ് ഉറപ്പാക്കുന്നതിനും പുതിയ റോ റൂൾ സഹായിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോ റൂൾ മൂലം ടെലികോം കമ്പനികൾക്ക് കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന നയത്തിന് ഉൾപ്പെടെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ടെലിക്കോം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നിർണായകമാകാൻ സാധ്യതയുള്ള പുതിയ നയം മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.
പൊതു-സ്വകാര്യ വസ്തുവകകളിൽ മൊബൈൽ ടവറുകളും മറ്റ് ടെലിക്കോം ഇൻഫ്രാസ്ട്രക്ചറുകളും സ്ഥാപിക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡങ്ങൾ അടങ്ങുന്നതാണ് റോ റൂൾ. അടുത്തിടെ വിജ്ഞാപനം ചെയ്ത ടെലിക്കോം റോ റൂൾസ് 2025 ജനുവരി 1 മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും. പൊതു സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ റോ റൂൾസ് തയാറാക്കിയിരിക്കുന്നത്. അതിനാൽ പ്രോപ്പർട്ടി ഉടമകളും ടെലികോം കമ്പനികളും പുതിയ നിയമം നിർബന്ധമായും പാലിക്കണം.
എല്ലാ സംസ്ഥാനങ്ങളോടും അവരുടെ റോ പോർട്ടലുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി നീരജ് മിത്തൽ നിർദേശിച്ചു.
പുതിയ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ രാജ്യത്തുടനീളം ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ ടെലിക്കോം കമ്പനികൾക്കെല്ലാം ഒരേ ചെലവ് തന്നെയാകും വരിക. അംബാനിയുടെ റിലയൻസ് ജിയോ മുതൽ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) തുടങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് വരെ ഈ നയം മാറ്റം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു.
രാജ്യത്ത് എല്ലായിടത്തും ഒരേ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ ഒപ്റ്റിക്കൽ ഫൈബർ ലൈനുകളുടെയും ടെലികോം ടവറുകളുടെയും ഇൻസ്റ്റാളേഷൻ വർദ്ധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യത്തെ 5G നെറ്റ്‌വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിന് അടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.
ഇന്ത്യയിൽ ഉടനീളം ഏകീകൃത റോ റൂൾസ് നടപ്പാക്കണമെന്ന് ടെലിക്കോം കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ടെലിക്കോം വകുപ്പ് സംസ്ഥാനങ്ങൾക്ക് റോ റൂൾസ് അപ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ റോ റൂൾ നടപ്പിലാകുന്നതോടെ ടെലിക്കോം കമ്പനികൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് വിവിധ അനുമതികൾ നേടുന്ന പ്രക്രിയ ഡിജിറ്റലാകും, ഇത് കാര്യങ്ങൾ ലളിതമാക്കും.
എല്ലാ നടപടികളും ഡിജിറ്റൽ ആകുന്നതിനാൽ കാര്യക്ഷമതയും സുതാര്യതയും വർധിക്കും എന്ന നേട്ടവുമുണ്ട്. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽ നിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പിന്നിടുകയും അതിന്റെ പുറകേ നടക്കുകയും ചെയ്യേണ്ടിവരുന്നു. പുതിയ റോ റൂൾ പ്രബല്യത്തിൽ വരുന്ന ജനുവരി 1 മുതൽ ഈ അവസ്ഥ മാറും.
Sources:Metro Journal
Business
WhatsApp gets Voice Message Transcripts feature: How to use
WhatsApp Voice Message Transcripts: WhatsApp has announced a new Voice Message Transcript feature for all its users. This new feature builds on the company’s Voice Message feature and it provides a transcript of the voice message that users receive in their personal or group chats.
WhatsApp’s new Voice Message Transcript feature was announced by Meta founder Mark Zuckerberg, who in a post on his official Channel wrote, “Transcripts for voice messages are coming to WhatsApp. Enjoy!”
According to the details shared by the company, Voice Message Transcripts are generated on a user’s device and they cannot be accessed by anyone including WhatsApp. Furthermore, voice messages remain protected by the same end-to-end encryption technique as the messages shared on the platform.
Interestingly, just like other messages shared on the messaging app, including videos, text messages, voice messages, GIFs, stickers and images, WhatsApp will also show read receipts for Voice Message Transcripts. This will help the sender of the voice message understand if the receiver has checked their voice note. However, users can turn these read receipts off from the privacy settings within the app.
WhatsApp Voice Message Transcript: Availability
WhatsApp says that it has started rolling out Voice Message Transcript to all its users globally. This means that Android, iOS and Web users should be able to use this feature within a couple of weeks.
Additionally, the company has confirmed that initially, the transcripts will be available in English, Portuguese, Spanish, and Russian.
WhatsApp Voice Message Transcript: How to enable the feature
Step 1: Download the latest version of WhatsApp on your Android phone or iPhone.
Step 2: Open WhatsApp Settings.
Story continues below advertisement
Step 3: Tap Chats option.
Step 4: Turn Voice Message Transcripts on.
Step 5: Select the Transcript Language.
WhatsApp Voice Message Transcript: How to transcribe a voice message
Step 1: Open WhatsApp on your Android phone or iPhone.
Step 2: Open the chat in which you have received a voice message.
Step 3: Long press the voice message received in the chat.
Step 4: Tap the Transcribe button.
http://theendtimeradio.com
Business
വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്
ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു. നിരക്ക് കുറഞ്ഞ സേവനങ്ങൾ തന്നെയാണ് ഇവരുടെ പ്രധാന ആകർഷണം. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ, അത് നിലനിർത്താനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. അതിന്റെ ഭാഗമായി പല ഓഫറുകളും സേവനങ്ങളും അവർ മുന്നോട്ടുവെക്കുന്നു. അത്തരത്തിൽ കമ്പനി പുതിയതായി ആരംഭിച്ച സേവനമാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനം (National Wi-Fi Roaming Service).
എന്താണ് ദേശീയ വൈഫൈ റോമിംഗ് സേവനം?
ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് (ഫൈബർ-ടു-ഹോം) ഉപഭോക്താക്കൾക്കാണ് പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭ്യമാവുക. ഇതുവരെ, റൂട്ടർ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷൻ പരിധിയിൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. അതായത്, വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷൻ ഉള്ളതെങ്കിൽ, വീടിന് പുറത്തേക്കിറങ്ങിയാൽ വൈഫൈ ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെയാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ പ്രാധാന്യം വരുന്നത്. നിങ്ങൾ ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ ഉപഭോക്താവാണെങ്കിൽ, വീട്ടിലെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ചുകൊണ്ട് തന്നെ വീടിന് പുറത്തും, കേരളത്തിലും മാത്രമല്ല ഇന്ത്യയിൽ എവിടെയിരുന്നും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബിഎസ്എൻഎല്ലിന്റെ നാഷണൽ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കുക. നിങ്ങളുടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്ഷനിൽ തന്നെ നാഷണൽ വൈ-ഫൈ റോമിംഗ് ലഭ്യമാണ്. അതിനാൽ, ഇതിനായി പുതിയ കണക്ഷൻ എടുക്കേണ്ടതില്ലെന്ന് സാരം. രജിസ്റ്റർ ചെയ്യുന്നതിനായി ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റായ https://portal.bsnl.in/ftth/ സന്ദർശിക്കുക. അതിൽ, എഫ്ടിടിഎച്ച് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കോഡും നൽകി വേണം വൈ-ഫൈ റോമിംഗ് സേവനത്തിനായി അപേക്ഷിക്കാൻ.
നേരത്തെ ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. കാരണം, ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ എടുക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:
ബിഎസ്എൻഎലിന്റെ വെബ്‌സൈറ്റായ www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml സന്ദർശിക്കുക.
നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്നും സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.
നിങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ സേവനങ്ങളെ ‘സർവീസ് ടൈപ്പ്’ എന്ന തലക്കെട്ടിന് കീഴിലായി ലിസ്റ്റ് ചെയ്യും.
അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. (ഉദാ: പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ ആൻഡ് ബ്രോഡ്ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).
തുടർന്ന്, അവർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.
കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
ബിഎസ്എൻഎൽ കണക്ഷൻ ലഭിച്ച ശേഷം, നാഷണൽ വൈ-ഫൈ റോമിംഗ് സേവനത്തിന് അപേക്ഷിക്കാവുന്നതാണ്
ഇവയുടെ പ്രവർത്തനം എങ്ങനെ?
എങ്ങനെയാണ് വീട്ടിലെ വൈ-ഫൈ കണക്ഷൻ ഇന്ത്യയിൽ എവിടെയിരുന്നും ഉപയോഗിക്കാൻ സാധിക്കുക എന്ന സംശയം സ്വാഭാവികമായും എല്ലാവരിലും വന്നേക്കാം. കാര്യം സിംപിളാണ്. ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കണമെങ്കിൽ, നിങ്ങൾ എവിടെ നിന്നാണോ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്നത്, അവിടെയും ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ കണക്ഷൻ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിലോ, ബസ് ടെർമിനലിലോ ആണെങ്കിൽ അവിടുത്തെ വൈ-ഫൈയുമായി വീട്ടിലെ വൈ-ഫൈ കണക്ഷൻ ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. അങ്ങനെയാണ്, വൈ-ഫൈ റോമിംഗ് സേവനം ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ഹോട്ടലുകൾ, സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമ പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നത്.
വിലയിരുത്തൽ
ഈ പുതിയ സേവനം കൊണ്ടുവന്നതിലൂടെ ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തൊട്ട് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമം കാര്യമായി തന്നെ ഇവർ നടത്തുന്നുണ്ട്. ദേശീയ വൈ-ഫൈ റോമിംഗ് സേവനം തീർച്ചയായും ജിയോയ്ക്കും, എയർടെലിനും ഒരു തിരിച്ചടിയാണ്. ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കത്തിന് മറുനീക്കവുമായി അവർ വൈകാതെ വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ബിഎസ്എൻഎല്ലിന്റെ ഈ നീക്കം ഒരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്.
Sources:Metro Journal
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave