Connect with us
Slider

breaking news

പാകിസ്ഥാനിലെ യുഎസ് അംബാസഡര്‍ ഡേവിഡ് ഹാലിയെ ട്രമ്പ് യുഎസിലെ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി ആയി നിയമിച്ചു

Published

on

വാഷിംഗ്ടണ്‍: ഫോറിന്‍ സര്‍വീസ് ഓഫീസറും പാകിസ്ഥാനിലെ യുഎസ് അംബാസഡറുമായ ഡേവിഡ് ഹാലിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് യുഎസിലെ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി ആയി നിയമിച്ചു.
സ്റ്റേറ്റ് സെക്രട്ടറിയുടെയും ഡെപ്യൂട്ടി സെക്രട്ടറിയും പദവി കഴിഞ്ഞാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നാമെത്തെ ഉയര്‍ന്ന പദവിയാണ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറിയുടേത്.
ഫോറിന്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവിയുമാണിത്. നിയമനം അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചാല്‍ ജൂണ്‍ നാലിന് റിട്ടയര്‍ ചെയ്ത തോമസ് എ ഷന്നന്റെ പകരക്കാരനായി ഹാലി അവരോധിക്കപ്പെടും.
2015 മുതല്‍ പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചുവരുന്ന ഡേവിഡ് ഹാലെ ഇന്ത്യ പാക് ബന്ധത്തെ ഊഷ്മളമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരികയാണ്.
പാക്കിസ്ഥാനില്‍ നിയമിക്കപ്പെടുന്നതിനുമുമ്പ് 2013 മുതല്‍ 2015 വരെ ലെബനോനിലെ യുഎസ് അംബാസിഡറായും, 2005 മുതല്‍ 2008 വരെ ജോര്‍ദാനിലെ അംബാസിഡറായും ഹാലി സേവനമനുഷ്ഠിച്ചു.
വാഷിംഗ്ടണില്‍ 2008 മുതല്‍ 2013 വരെ മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനായുള്ള സ്‌പെഷ്യല്‍ അംബാസഡറായും 2008 മുതല്‍ 2009 വരെ ബ്യൂറോ ഓഫ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്‌സിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001 മുതല്‍ 2003 വരെ ഹാലെ ഇസ്രായേല്‍-പലസ്തീനിയന്‍ അഫയേഴ്‌സില്‍ ഡയറക്ടറായിരുന്നു. 1997 മുതല്‍ 1998 വരെ സ്റ്റേറ്റ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു.
ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ നിന്ന് വിദേശകാര്യ വകുപ്പിലെ ബാച്ചിലര്‍ ബിരുദം നേടിയ ഡേവിഡ് ഹാലിയ്ക്ക് വിശിഷ്ഠ സേവനത്തിനുള്ള അവാര്‍ഡുകളും പ്രസിഡന്റില്‍ നിന്നുള്ള പ്രത്യേക അവാര്‍ഡുകളും നിരവധി സീനിയര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ എന്ന നിലയില്‍, ഇസ്ലാമബാദുമായി നിരന്തരമായി ഇടപഴകുന്നതിനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ തുടരുന്നതിനും പരിശ്രമിച്ച നയതന്ത്ര ഉദ്യോഗസ്ഥനാണ് ഡേവിഡ് ഹാലി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തകരാതിരിക്കേണ്ടത് പാക്കിസ്ഥാന്റെ ഭാവിക്ക് വളരെ പ്രധാനമാണെന്ന് 2015 ഏപ്രിലില്‍ പാക്കിസ്ഥാന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഹാലി നിയമ നിര്‍മാണ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനുമായി നിരന്തരമായി ഇടപെടാനുള്ള ഏറ്റവും നല്ല അവസരം ലഭിക്കുമെന്ന് അനുഭവം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ക്കിടയിലും, ഞങ്ങളുടെ കാതലായ താല്പര്യങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media19 hours ago

ദിനകരന്റെ ജീസസ് കോൾസ് (യേശു വിളിക്കുന്നു) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

  ചെന്നൈ: സുവിശേഷ പ്രസംഗകൻ പോൾ ദിനകരൻ നേതൃത്വം നൽകുന്ന ജീസസ് കോൾസ് (യേശു വിളിക്കുന്നു ) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ്...

us news21 hours ago

Joe Biden, Kamala Harris sworn-in to lead new America

Joe Biden is sworn-in as the 46th president of the United States by Chief Justice John Roberts as Jill Biden...

us news22 hours ago

Blast in a multi-storey building in Madrid; Two killed and several injured

Madrid: A bomb exploded at a multi-storey building in the Spanish capital, Madrid. The initial conclusion was that the gas...

us news22 hours ago

Why You Should Be Praying for the Persecuted

The persecuted church is calling for prayer! Prayer is essential to the lives of persecuted members of the body of...

us news22 hours ago

President Biden Does Not Mention International Religious Freedom in Inaugural Address

United States – Today, President Joseph R. Biden was sworn in as the 46th president of the United States. His...

Movie23 hours ago

Malayalam actor Unnikrishnan Namboothiri passes away

Veteran actor Unnikrishnan Namboothiri on Wednesday passed away at a private hospital in Kannur. He was 98. Unnikrishnan had tested...

Trending