world news
അടുത്ത പിസിഎന്‍എകെ കോണ്‍ഫ്രന്‍സ് 2019 ഫ്‌ളോറിഡയിലെ മയാമിയില്‍

37-ാമതു മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് 2019 ജൂലൈ 4 മുതല്‍ 7 വരെ ഫ്‌ളോറിഡയിലെ മയാമിയില്‍ ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. പാസ്റ്റര്‍ കെ സി ജോണ്‍(നാഷണല്‍ കണ്‍വീനര്‍) വിജു തോമസ്(നാഷണല്‍ സെക്രട്ടറി) ബിജു ജോര്‍ജ്ജ്(നാഷണല്‍ ട്രഷറര്‍) ഇവാ.ഫ്രാങ്ക്‌ളിന്‍ എബ്രഹാം(നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) കുര്യന്‍ സഖറിയ(നാഷണല്‍ മൂഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
world news
സാഹിത്യ സംഗമത്തിൽ വ്യത്യസ്തമായി സുവിശേഷീകരണ ലഘുലേഖയുമായി ദി ബൈബിൾ വേർഡ്‌സ്.കോം

യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ സംഗമത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദൈവരാജ്യത്തിലേക്കുള്ള അവകാശവും യാത്രയ്ക്കുള്ള വിളിയും എന്ന ആഹ്വനതോടെ ഡിസൈൻ ചെയ്തിട്ടുള്ള ഈ ട്രാക്റ്റ് സഭാ മീറ്റിംഗുകളിൽ, പരസ്യയോഗങ്ങളിൽ, കൂടാതെ വ്യക്തിപരമായ സാക്ഷ്യവേദികളിൽ വിതരണം ചെയ്യാൻ അനുയോജ്യമായ ഒന്നാണ്.
ഈ സുവിശേഷ പ്രതിയുടെ ഒരു കോപ്പി സമ്മേളനത്തിലെ മുഖ്യാതിഥിയായ ഫാദർ ബോബി ജോസ് കട്ടക്കാടിന് ബ്രദർ ലാൽ മാത്യു (ഐപിസി ഗ്ലോബൽ മീഡിയ ചാപ്റ്റർ പ്രസിഡന്റ് ) ബൈബിൾ വേർഡ്സ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറുകയും, ഫാദർ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ദി ബൈബിൾ വേർഡ്‌സ് എന്ന സാമൂഹ്യ മാധ്യമപ്ലാറ്റ്‌ഫോം – തിരുവചനം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്ന ദർശനത്തിൽ പ്രവർത്തിച്ചു വരുന്നു. സ്നേഹകരമായ ദൈവസന്ദേശം പകരാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ സുവിശേഷ ലഘുലേഖ രൂപകൽപ്പന ചെയ്തത്.
പുതുമയാർന്ന വ്യത്യസ്ത ഡിസൈൻ: ആകർഷകവും വ്യത്യസ്തവും മനോഹരവുമായ പാസ്പോർട്ടും ബോർഡിംഗ് പാസും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഹൃദയസ്പർശിയായ ഒരു അനുഭവവും ഏവരെയും ആകർഷിക്കുന്നതും ആയിരിക്കും.
ഭാഷാവ്യത്യാസം ഇല്ല: മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഇതിനകം തന്നെ ലഭ്യമാകുന്ന ഈ ട്രാക്റ്റ്, ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നു.
വിപുലമായ വിതരണം: ഒരു ലക്ഷത്തിലേറെ കോപ്പികൾ ഇതിനകം കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്തു കഴിഞ്ഞു.
ഡിജിറ്റൽ സുവിശേഷ പ്രവർത്തനം: ദി ബൈബിൾ വേർഡ്‌സ് വഴി ഹൈ-ക്വാളിറ്റി ബൈബിൾ വെർസുകൾ, ബൈബിൾ റീഡിങ് പ്ലാൻ, തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരിലേക്ക് എത്തിക്കുന്നു.
നിങ്ങളുടെ കൈയിലും Heavenly Passport എത്തട്ടെ!
ഈ അനുഗ്രഹമായ ലഘുലേഖയുടെ കോപ്പികൾ ആവശ്യമുള്ളവർ ബൈബിൾ വേർഡ്സ്ന്റെ പ്രവർത്തകരെ ബന്ധപ്പെടുക.
Sources:christiansworldnews
world news
ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട്

കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് പത്തു വര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി.
യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു. ഇത് ഏറെ ശ്രദ്ധ നേടി. ഇതില്‍ മാർട്ടിൻ മോസ്ബാക്ക്, രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ഈ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ഏഴംഗ കമ്മിറ്റിയില്‍ ക്രൈസ്തവ വനിതയും

ഡമാസ്‌കസ്: കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ക്രൈസ്തവ വനിതയും. രാജ്യത്തിന്റെ ഘടന നിർവചിക്കുന്നതിനുള്ള നാഷണൽ കോൺഫറൻസ് ഓഫ് സിറിയയ്ക്കു വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയ ഏഴംഗ കമ്മിറ്റിയില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതില്‍ ഏക ക്രൈസ്തവ വിശ്വാസി ഹിന്ദ് അബൗദ് കബാവത്താണ്. ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അൽ-ഷറയാണ് സമിതിയിലെ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഗ്രീക്ക് കത്തോലിക്ക – ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളാണ് ഹിന്ദ് അബൗദ്. സമീപ വർഷങ്ങളിൽ സംഘർഷങ്ങളും അതിക്രമങ്ങളും മൂലം തകർന്ന സിറിയയിലെ മതാന്തര സംവാദം, മധ്യസ്ഥത, സമാധാനം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കു വേണ്ടി ഹിന്ദ് നിരന്തരമായ ഇടപെടലുകള്‍ നടത്തിയിരിന്നു. ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റിയിലെ (വിർജീനിയ) പ്രൊഫസർ, ഡിപ്ലോമസി ആൻഡ് കോൺഫ്ലിക്റ്റ് റെസൊല്യൂഷനിലെ (സിആർഡിസി) ഇൻ്റർഫെയ്ത്ത് പീസ് ബിൽഡിംഗ് പ്രോഗ്രാമിൻ്റെ അധ്യക്ഷ, സിറിയൻ നെഗോഷ്യേഷൻ ജനീവ ഓഫീസ് ഡെപ്യൂട്ടി മേധാവി എന്നീ നിലകളില്‍ സേവനം ചെയ്ത ഹിന്ദ് അബൗദ് കത്തോലിക്ക വിശ്വാസി കൂടിയാണ്.
കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. വിമതര്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവര്‍ ആയതിനാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആശങ്ക ശക്തമാണ്. ഇതിനിടെ ഭരണഘടനയിലേക്കും തിരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാതയൊരുക്കാൻ സഹായിക്കേണ്ട പ്രത്യേക കമ്മിറ്റിയിൽ ഹിന്ദ് കബാവത്തിനെ ഉൾപ്പെടുത്തിയതിനെ പ്രാദേശിക ക്രൈസ്തവ സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
Syria’s interim president, the militant Islamist Ahmed al-Sharaa, has named Hind Kabawat, a Catholic woman, to the seven-member committee that will draft a new constitution for the nation.
Kabawat, the only Christian on the committee, is director of interfaith peacebuilding at George Mason University’s Center for World Religions, Diplomacy, and Conflict Resolution.
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden