world news
വെസ്റ്റേണ്‍ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 2-5 വരെ

കാനഡയിലും അമേരിക്കയുടെ പടിഞ്ഞാറെ ഭാഗത്തുമുള്ള മലയാളി പെന്തക്കോസ്തുകാരുടെ 36-ാമത് സമ്മേളനം ആഗസ്റ്റ് 2 മുതല്‍ 5 വരെ സിയാറ്റില്‍ നടക്കും. കെന്റ് മെതഡിസ്റ്റ് ചര്‍ച്ചിലാണ് സമ്മേളനം നടക്കുന്നത്. ഞായറാഴ്ച പൊതു സഭായോഗവും കര്‍തൃമേശയും ഉണ്ടായിരിക്കും. പാസ്റ്റര്‍ റെജി ശാസ്താംകോട്ട.,പാസ്റ്റര്‍ രവി മണി,പാസ്റ്റര്‍ ഷിബു തോമസ്, ഇവാ.ഗ്ലെന്‍ ബഡോസ്റ്റി എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ തോമസ് ഫിലിപ്പ്(കണ്‍വീനര്‍) ബനറ്റി ഡാനിയേല്‍(സെക്രട്ടറി) വിത്സന് മാത്യു(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.
world news
റസിഡൻസി വീസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യുഎഇ

റസിഡൻസി വീസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇനി റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധിപ്പിക്കണം. ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് റീ-എൻട്രി അനുമതിക്കായി അപേക്ഷിക്കേണ്ടത്. 150 ദിർഹമാണ് ഇതിന് ഈടാക്കുന്നത്.
പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ടൈപ്പിങ് കേന്ദ്രങ്ങൾ അറിയിച്ചു. 180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാൽ യുഎഇ നിയമം അനുസരിച്ച് റസിഡൻസി വീസ സ്വമേധയ റദ്ദാകും. ഗോൾഡൻ വീസയുള്ളവരെ മാത്രമാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
Sources:globalindiannews
world news
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്താന്‍ ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്താന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 50 റിയാലാണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. ഇതില്‍ക്കൂടുതല്‍ കവറേജ് വേണ്ടവര്‍ ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കണം.
Sources:globalindiannews
world news
ഒരാളുടെയും സഹായം ആവശ്യമില്ല; ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം; ജൂതന്മാര്ക്ക് ഇന്നു സ്വന്തം രാഷ്ട്രമുണ്ടെന്ന് നെതന്യാഹു; ഗാസ ആക്രമിച്ച് ഇസ്രയേല്‍

ഇസ്രായേല്‍ ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു രാഷ്ട്രമാണെന്നും ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വളരെ ശക്തവും കായബലവുമുള്ള രാജ്യമാണ് ഇസ്രായേല്‍. ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും സംഭവിക്കില്ലെന്നും അദേഹം പറഞ്ഞു. 1933-45 കാലഘട്ടത്തില്‍ ഹിറ്റ്ലറുടെ ഭരണത്തിനു കീഴില്‍ ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട ആറ് ദശലക്ഷം ജൂതന്മാരോടും ദശലക്ഷക്കണക്കിന് നാസിസം ഇരകളോടും ഐക്യദാര്‍ഢ്യമായാണ് ഐക്യരാഷ്ട്രസഭ ജനുവരി 27ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി ആചരിക്കുന്നത്.
ഇന്ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമാണ്, ഓഷ്വിറ്റ്സ് മരണ ക്യാമ്പിന്റെ വിമോചനത്തിന് കൃത്യം 78 വര്‍ഷമായി. കൊലപാതകികളായ നാസി ഭരണകൂടത്തിന്റെ കൈകളില്‍ കൊല്ലപ്പെട്ടവരുടെ പവിത്രമായ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഇസ്രായേലിലെ ഞങ്ങള്‍ ഈ സംഭവം ആഘോഷിക്കുന്നത്. നമ്മുടെ ജനങ്ങള്‍ക്ക് ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേല്‍ ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു രാഷ്ട്രമാണെന്നും നെതന്യാഹു പറഞ്ഞു.
അന്നത്തെ പോലെയല്ല ഇന്ന് കാര്യങ്ങള്‍. ജൂതന്മാര്ക്ക് സ്വന്തമായൊരു രാഷ്ട്രം തന്നെയുണ്ട്. ഇസ്രായേലികള്‍ ഭയംകൊണ്ട് പതുങ്ങിക്കിടക്കില്ല. ശത്രുക്കളെ ചെറുത്തുനില്ക്കും. സ്വേച്ഛാധിപതികളുടെ ഭീഷണികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, ജെറുസലേമിലെ ആക്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗാസയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂന്‍, വടക്കന്‍ ഗസ്സയിലെ ബൈത് ഹനൂന്‍ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകള്‍ വന്നതിനെ തുടര്‍ന്നാണ് ഗസ്സയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.
Sources:azchavattomonline
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine