breaking news
വടക്കന്‍ ജില്ലകളിലേയ്ക്കുള്ള വിനോദ സഞ്ചാരം നിരോധിച്ചു, കേരളത്തിലേയ്ക്കുള്ള യാത്ര വിലക്കി യു എസ്

ഇടുക്കി, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ വിനോദ സഞ്ചാരവും, ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചിരിക്കുന്നു. ജില്ലകളിലെ മിക്ക ഡാമുകളും തുറന്നു വിട്ടിരിക്കയാണ്.അതിനാല്‍ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. പല റോഡുകളും തകര്‍ന്നുപോയി ഇതിനാല്‍ യാത്രകള്‍ ദുഷ്ക്കരമായ ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയപ്പ് നല്കി. കേരളത്തിലെ കാലാവസ്ഥയിലെ ഗതികളെ ആശങ്കാജനകമായാണ് അമേരിക്ക വിലയിരുത്തുന്നത്. പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. ഈ ഹോട്ടലില്‍ 30 ഓളം വിദേശികള്‍ കുടുങ്ങി. രക്ഷപെടുത്തണമെന്ന ഇവരുടെ സന്ദേശം വൈറലായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അമേരിക്ക യാത്ര വിലക്കിയത്.
breaking news
Earthquake in Rome: 3.7 magnitude recorded on Richter scale

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.
The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.
breaking news
ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.