Connect with us
Slider

National

വന്‍ ഓഫറുകളുമായി ജിയോ; ബ്രോഡ്ബാന്‍ഡ് ബുക്കിങ്ങ് തുടങ്ങി

Published

on

റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഗിഗാഫൈബര്‍ ബുക്കിങ്ങ് തുടങ്ങി.ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം.മൊബൈല്‍ നമ്പറില്‍ ഒ ടി പി വഴി വെരിഫൈ ചെയ്താണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.

Jio Gigafiber Broadband രജിസ്‌ട്രേഷന്‍ എങ്ങനെ?
1. ജിയോയുടെ വെബ്‌സൈറ്റില്‍ Gigafiber പേജില്‍ പോകുക.
2. ഇവിടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കുക.
3. വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിലേയ്ക്ക് ഒടിപി നമ്പര്‍ വരും.ഒടിപി നല്‍കി വെരിഫൈ ചെയ്താല്‍ മാത്രമേ ബുക്കിങ്ങ് പൂര്‍ത്തിയാകൂ.
നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് നിരക്കിനേക്കാള്‍ 50% കുറച്ചാണ് ജിയോ നല്‍കാന്‍ പോകുന്നത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിലവില്‍ 100 എംബിപിഎസ് വേഗമുള്ള 100 ജിബി ഡേറ്റയ്ക്ക് മാസം വാങ്ങുന്നത് 700 മുതല്‍ 1000 രൂപ വരെയാണ്. ഇതിനു പുറമേ ടിവി ചാനല്‍ സര്‍വീസുകള്‍ക്ക് 250 മുതല്‍ 300 വരെ പ്രതിമാസം വാങ്ങുന്നുണ്ട്. എന്നാല്‍ ജിയോ ഈ സേവനങ്ങള്‍ക്കെല്ലാം കൂടി വാങ്ങുന്നത് 500 രൂപയാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Media4 hours ago

END TIME CHRISTIAN RADIO…Coming Soon

us news4 hours ago

പ്രതിക്ക് ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച ജഡ്ജിക്കെതിരെ നിരീശ്വരവാദ സംഘടന രംഗത്ത്

ടെക്‌സസിലെ കോടതിയില്‍ കൊലക്കേസ് പ്രതിക്ക് വിധിന്യായത്തിനുശേഷം ജഡ്ജി ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച സംഭവത്തില്‍ രാജ്യത്തെ നിരീശ്വരവാദ സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ പരാതിയുമായി രംഗത്ത് വന്നു.ജഡ്ജിയുടെ...

Mobile5 hours ago

പുതിയ ജിയോ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍

  ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ക്കായി ജിയോ പുതിയ നിരക്കുകള്‍ മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും ഡാറ്റാ ആനുകൂല്യങ്ങള്‍ വളരെയധികം പരിഷ്‌കരിച്ചിട്ടുണ്ടെന്നതുമാണ് പുതിയ സവിശേഷത. ഇപ്പോഴത്തെ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍ 2...

Life5 hours ago

Egg Roast (Nadan mutta roast) Recipe

  Ingredients Eggs …………………4 numbers Masala fennel seed ………..1/2 teaspoon onion ………………..2 numbers garlic (crushed) …1 teaspoon ginger (crushed) ..1...

Health5 hours ago

സൗദിയില്‍ ജനുവരി മുതല്‍ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല

  ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല. ഇതിനു പകരം ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും...

Mobile1 day ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Trending