breaking news
ചൈനയില് രജിസ്ട്രേഷന് ഇല്ലെന്ന പേരില് 6 ചര്ച്ചുകള് അടപ്പിച്ചു.

ബെയ്ജിങ്ങില് ചര്ച്ചുകള്ക്ക് രജിസ്ട്രേഷന് ഇല്ലെന്ന പേരില് 6 ക്രസ്ത്യന് സഭാ ഹാളുകള് അടച്ചു പൂട്ടാന് ഉത്തരവിറക്കി. സിയോന് ചര്ച്ചിന്റെ ബ്രാഞ്ചുകളാണ് അടപ്പിച്ചത്. കൂടാതെ അധികാരികള് വിശ്വാസികള്ക്ക് വന് വാഗ്ദാനങ്ങള് നല്കുകയും ചെയ്യുന്നു. സഭ വിട്ടു വരികയാണെങ്കില് നല്ല തൊഴില് അവസരങ്ങള്,, മക്കള്ക്ക് പഠിക്കാന് നല്ല സ്കൂളുകളില് അവസരം എന്നൊക്കെ. ചിലരെ ജോലിയില് നിന്നും പിരിച്ചു വിടുമെന്ന ഭീഷണിയും ഉണ്ട്. കഴിഞ്ഞ 10 വര്ഷമായി സര്ക്കാര് പ്രതിനിധികളാരും സഭകള് രജിസ്റ്റര് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും പാസ്റ്റര് ജിര് പറഞ്ഞു. അഝികാരികളുടെ ഈ മനോഭാവത്തില് ചൈനയിലെ ക്രൈസ്തവര് അമ്പരപ്പിലാണ്. എന്തൊക്കെ വന്നാലും കര്ത്താവില് മാത്രം പ്രത്യാശ വെച്ചു വിശ്വാസത്തില് നിലനില്ക്കാനാണ് ദൈവമക്കളുടെ തീരുമാനം. ചൈനയെ ഓര്ത്തു പ്രാര്ത്ഥിച്ചാലും.
breaking news
ഓണ്ലൈന് മാധ്യമങ്ങള്ക്ക് രജിസ്ട്രേഷന് നിര്ബന്ധമാക്കുന്നു; കരട് നിയമം തയ്യാര്

ഡല്ഹി: ഓണ്ലൈന് വാര്ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന് നിര്ബന്ധിതമാക്കുന്ന നിയമ നിര്മാണത്തിനൊരുങ്ങി കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില് ദിനപത്രങ്ങള് രജിസ്റ്റര് ചെയ്യുന്ന മാതൃകയില് ഇന്ത്യന് ന്യൂസ് പേപ്പര് രജിസ്ട്രാര് (ആര്എന്ഐ) സമക്ഷം ഓണ്ലൈന് മാധ്യമങ്ങളും രജിസ്റ്റര് ചെയ്തിരിക്കണമെന്ന് നിര്ബന്ധമാക്കുന്ന നിയമ നിര്മാണത്തിനാണ് കേന്ദ്രസര്ക്കാര് ഒരുങ്ങുന്നത്.
ഓണ്ലൈന് മാധ്യമങ്ങളുടെ പ്രവര്ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനില്ലാത്ത വാര്ത്താ വെബ്സൈറ്റുകളുടെ പ്രവര്ത്തനം പുതിയ നിയമം നിലവില് വരുന്നതോടെ നിയമവിരുദ്ധമായിമാറും.
breaking news
ബോളിവുഡ് സ്റ്റെലില് മോഷണം; പൊന്നും പവിഴവുമല്ല കട്ടത് ഉള്ളി

അഹമ്മദാബാദ്: 20 ലക്ഷത്തിന്റെ ഉള്ളി മോഷണം പോയി. മഹാരാഷ്ട്രയിലെ നാഷിക്കില് നിന്ന് ഉത്തര്പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള വഴിയിലാണ് മോഷണം നടന്നത്. ഒരു ട്രക്ക് നിറയെ ഉള്ളി വഴിയില് വെച്ച് കാണാതാവുകയായിരുന്നു.നാസിക്കില് നിന്നുള്ള പ്രേം ചന്ദ് ശുക്ല എന്നയാളുടേതാണ് ഉള്ളി. ശിവപുരിയില് നിന്നുള്ള ജാവേദ് എന്നയാളുടേതാണ് ട്രക്ക്. ഏതായാലും ട്രക്കും ഡ്രൈവറും വഴിയില് വെച്ച് കാണാതാവുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ശുക്ല പോലീസില് പരാതി നല്കി. തുടര്ന്ന് നടത്തിയ തെരച്ചിലില് ഒഴിഞ്ഞ ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. വില കുതിച്ചുയരുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ഉള്ളിമോഷണം റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ഗുജറാത്തിലെ സൂറത്തില് നിന്ന് 25,000 രൂപ വിലവരുന്ന 250 കിലോഗ്രാം ഉള്ളി മോഷണം പോയി. വ്യാഴാഴ്ച സൂറത്തിലെ പാലന്പുര് പടിയ മേഖലയിലുള്ള ഒരു പച്ചക്കറിക്കടയിലാണു സംഭവം നടന്നത്.
പതിവുപോലെ ഉള്ളി ചാക്കിലാക്കി വെച്ചിരുന്നതാണെന്നും ഇതാണു കാണാതായതെന്നും കടയുടമയായ അമിത് കനോജിയ പറഞ്ഞു. അഞ്ച് ചാക്കുകളിലായി 50 കിലോഗ്രാം വീതം ഉള്ളിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല് അമിത് ഇതുവരെ പോലീസില് പരാതി നല്കിയിട്ടില്ല. രാജ്യത്ത് ഉള്ളി ഏറ്റവും കൂടുതല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു ഗുജറാത്ത്. 90 മുതല് 100 രൂപ വരെയാണ് ഇവിടെ ഉള്ളിയ്ക്കു വില. മഹാരാഷ്ട്ര അടക്കം പ്രളയം ബാധിച്ച സംസ്ഥാനങ്ങളില് കഴിഞ്ഞമാസം ഉല്പാദനം നിലച്ചതോടെയാണു രാജ്യത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്ന്നത്. പ്രധാന ഉള്ളി ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്ണാടകത്തിലും പെയ്ത കനത്ത മഴയില് വിളകള് നശിച്ചതും കഴിഞ്ഞ ദിവസങ്ങളില് വില ഉയര്ത്തി.