Connect with us
Slider

National

സ്ത്രീകള്‍ക്കു വേണ്ടി അയ്യപ്പക്ഷേത്രം പണിയുമെന്ന് : സുരേഷ്‌ഗോപി

Published

on

ശബരിമലയോട് ചേര്‍ന്ന് സ്ത്രീകള്‍ക്കു മാത്രമായി കാണിക്ക വഞ്ചിയില്ലാത്ത അയ്യപ്പക്ഷേത്രം പണിയുമെന്ന് ബി ജെ പി എംപി സുരേഷ്‌ഗോപി പറഞ്ഞു. ഇതിനായി സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും. കുളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീ ശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ്‌ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സുരേഷ്‌ഗോപിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ക്ഷേത്രത്തിന്റെ പ്രാധാന്യം അവിടുത്തെ പ്രതിഷ്ഠയാണെന്നും ആ പ്രതിഷ്ഠയ്ക്ക് സമാനമായി മറ്റൊരു പ്രതിഷ്ഠയും ക്ഷേത്രവും പണിയുന്നത് വിശ്വാസത്തിനും, ആചാരത്തിനും എതിരാണെന്ന് വിമര്‍ശകര്‍ പറയുന്നു.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Movie5 hours ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news5 hours ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Business6 hours ago

Fake Facebook accounts are widespread; Money laundering is activated through fake accounts of top officials

Karnataka: If you are a Facebook user and get a friend request from a person having a profile photo of...

Media6 hours ago

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌....

Sports1 day ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media1 day ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Trending