Connect with us

world news

ചര്‍ച്ച് ഓഫ് കുവൈറ്റ് ; സുവിശേഷ മഹായോഗം നവം.21 ന്

Published

on

ചര്‍ച്ച് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 21 ന് വൈകിട്ട് 6.30 മുതല്‍ സുവിശേഷ മഹായോഗം നടക്കുന്നു. മുഖ്യ പ്രഭാഷകന്‍ പാസ്റ്റര്‍ രാജു ആനിക്കാട്. പ്രെയ്‌സ് വോയ്‌സ് കുവൈറ്റ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ക്ക് : +965 667 39302

world news

കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ

Published

on

മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. ‘റേഡിയോ മരിയ’ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ. 2018- ല്‍ ഭരണകൂടത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വൈദികര്‍ മധ്യസ്ഥരായി പ്രവർത്തിച്ചതിനുശേഷം അധികാരികൾ റേഡിയോ സ്റ്റേഷന് നേരെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചിരിന്നു.

ഇതിനിടെ റേഡിയോ സ്റ്റേഷന്റെ പല സ്വത്തുക്കളും പിടിച്ചെടുത്തു. ചൊവ്വാഴ്ച ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ റേഡിയോയുടെ ഡയറക്ടർ ബോർഡ് 2021 സെപ്റ്റംബർ മുതൽ കാലഹരണപ്പെട്ടുവെന്നും 2019-2023 കാലയളവിലെ സാമ്പത്തിക പ്രസ്താവനകൾ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോപിക്കുന്നു. അതേസമയം കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നോക്കികാണുന്നത്.

2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള വിവിധ സന്യാസിനികളെ രാജ്യത്തു നിന്നു പുറത്താക്കിയും ഒര്‍ട്ടേഗ ഏകാധിപത്യം തുടരുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

വിനോദ സഞ്ചാര സീസണ്‍; ടൂറിസ്റ്റ് വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഒമാന്‍

Published

on

മസ്‌കറ്റ്: ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് വിസ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ തൊഴില്‍ദാതാക്കള്‍, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍, തൊഴില്‍ദാതാക്കള്‍ അല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകള്‍ക്ക് വ്യത്യസ്ത ടൂറിസ്റ്റ് വിസകള്‍ ഒമാനില്‍ ലഭ്യമാണ്. വിസ അപേക്ഷകള്‍ പൂര്‍ണ്ണമാണെങ്കില്‍ അപേക്ഷിച്ച ഉടന്‍ തന്നെ വിസ ലഭിക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റോയല്‍ ഒമാന്‍ പോലിസ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓരോ ആപ്ലിക്കേഷന്റെയും പ്രത്യേകതകള്‍ അനുസരിച്ച് വിസ പ്രോസസ്സിംഗ് സമയം വ്യത്യാസപ്പെടാം എന്നതിനാല്‍ ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് നാല് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നത് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു.

വിസ പ്രൊസസ് ചെയ്തു കഴിഞ്ഞാല്‍ എക്സ്പ്രസ് വിസകള്‍ക്ക് ഒരു മാസം, പ്രാദേശിക തൊഴിലുടമയുടെ വിസകള്‍ക്ക് മൂന്ന് മാസം, തൊഴിലുടമയില്ലാത്ത വിസകള്‍ക്ക് ഒരു മാസം എന്നിങ്ങനെയാണ് സാധുതാ കാലാവധി. ഈ സമയത്തിനുള്ളില്‍ തന്നെ ഒമാനില്‍ എത്താന്‍ ശ്രദ്ധിക്കണം. റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റ് വഴിയാണ് വിസ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓണ്‍ലൈനായി തന്നെ ഫീസ് അടച്ചാലുടന്‍ വിസയുടെ ഒരു പകര്‍പ്പ് ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്ക് അയയ്ക്കും. ഒമാൻ പോലീസ് ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്

അതേസമയം, ഫീസ് അടച്ചു എന്നത് കൊണ്ടു മാത്രം വിസ ഇഷ്യു ചെയ്യപ്പെടുമെന്ന് ഉറപ്പുനല്‍കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് റോയല്‍ പോലിസ് അറിയിച്ചുa. മറ്റെന്തെങ്കിലും കാരണത്താല്‍ വിസ അപേക്ഷ നിരസിക്കപ്പെടാം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അടച്ച ഫീസ് റീഫണ്ടായി ലഭിക്കും. റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്സൈറ്റ് വഴി വേഗത്തില്‍ വിസ പ്രൊസസിംഗ് പൂര്‍ത്തിയാക്കുന്നതിന് സ്‌പോണ്‍സര്‍ വഴിയുള്ള ടൂറിസ്റ്റ് വിസകളും എക്സ്പ്രസ് വിസകളും കൂടി ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വിസ സംവിധാനം വിപുലീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു..
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

വീസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്; മലയാളികള്‍ക്കും ഗുണം

Published

on

വീസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്. ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ വീസകളിലേക്ക് മാറാം. ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം നല്‍കിയിരിക്കുന്നത്.

നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകളോടെ ഇത്തരത്തില്‍ വീസ മാറ്റാനാകും. തൊഴില്‍ വീസകളിലേക്ക് മാറുന്നതിനായി 50 ദിനാര്‍ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കണം. കൂടാതെ നിലവിലുള്ള സ്പോണറുടെയടുത്ത് സേവനം ചെയ്ത ഓരോ വര്‍ഷത്തിനും 10 ദിനാര്‍ വീതം അധികമായും അടയ്ക്കണം.

പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രവാസികള്‍ക്ക് ഗുണം ലഭിക്കുന്നതാണ്. 2018ന് ശേഷം ആദ്യമായാണ് കുവൈത്ത് വീസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിനകത്തു നിന്ന് തന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National12 hours ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

National12 hours ago

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ...

National12 hours ago

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ ശക്തമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത്

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും...

world news13 hours ago

കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ

മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. ‘റേഡിയോ മരിയ’...

Travel13 hours ago

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ...

National2 days ago

അറിവ് 2024 പി.വൈ പി എ മെഗാ ബൈബിൾ ക്വിസ് നടത്തും

പെന്തകോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ സഹകരണത്തോടെ മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് നടത്തും.ഓഗസ്റ്റ് 20 തിന് കുമ്പനാട് ഹെബ്രോൻ...

Trending