Connect with us

National

റ്റിപിഎം തിരുവല്ല സെന്റര്‍ പാസ്റ്റര്‍ എം വി മത്തായിക്കുട്ടി നിത്യതയില്‍ പ്രവേശിച്ചു

Published

on

ദി പെന്തക്കോസ്ത് മിഷന്‍ തിരുവല്ല സെന്റര്‍ പാസ്റ്റര്‍ എം വി മത്തായിക്കുട്ടി (68) നിത്യതയില്‍ പ്രവേശിച്ചു. 43 ല്‍ പരം വര്‍ഷങ്ങളായി റ്റിപിഎം സഭയുടെ ശുശ്രൂഷകനായി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌ക്കാര ശുശ്രൂഷ ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല സെന്റര്‍ ഫെയ്ത്ത് ഹോമില്‍ നടക്കുന്നതാണ്.

National

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

Published

on

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ ശക്തമായ നിലപാട് കൈ കൊള്ളുവാൻ സ്റ്റേറ്റ് ഭരണസമിതിഎടുത്ത ആർജവം സ്വാഗതാർഹമെന്ന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വിശ്വാസ സമൂഹം ഒന്നടങ്കം പറയുന്നു. ഭരണ ഘടന വിരുദ്ധമായി ജനറൽ ഭാരവാഹികൾ എടുക്കുന്ന യാതൊരു തീരുമാനങ്ങളും, പ്രത്യേകാൽ ഐപിസി കേരള സ്റ്റേറ്റിനെതിരെയോ സ്റ്റേറ്റ് ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട സെന്ററുകൾക്ക് എതിരെയോ സെന്റർ ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട ലോക്കൽ സഭകൾക്കു എതിരെയോ സഭാ അംഗങ്ങൾക്ക് എതിരെയോ എടുക്കുന്ന യാതൊരു നടപടികളും തീരുമാനങ്ങളും അംഗീകരിക്കേണ്ടതില്ല എന്ന് ഐപിസി കേരള സ്റ്റേറ്റ് അടിയന്തിര കൗൺസിൽ തീരുമാനം എടുത്തിരുന്നു.
പ്രസ്തുത വിഷയവും തീരുമാനവും എല്ലാ ലോക്കൽ സഭകളെയും കത്തു മുഖേന അറിയിക്കാനും 25 ന് മുട്ടുമൺ ICPF ക്യാമ്പിൽ കൂടിയ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചതും സ്വാഗതാർഹം തന്നെ പാസ്റ്റർ കെ.സി തോമസും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേരത്തെ തന്നെ ഇത്തരം നിലപാട് കൈ കൊണ്ടിരുന്നു യെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകുകയില്ലായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്നു കേൾക്കുന്നു
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

Published

on

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും . ചരിത്രത്തിലാദ്യമായാണ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഹൈറേഞ്ചിൽ വച്ച് നടക്കുന്നത്. മെയ് 13 തിങ്കൾ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് 15 ന് ഉച്ചക്ക് സമാപിക്കും . വിവിധ സെഷനുകളിലായിനടക്കുന്ന സംഗീത പരിശീലനം,വചന പഠനം,അധ്യാപക ട്രെയിനിങ്,ഗെയിമുകൾ,പേരെന്റിംഗ് ക്ലാസ് ,കാത്തിരിപ്പു യോഗം,ടാലന്റ് നൈറ്റ് ചിൽഡ്രൻസ് ഫെസ്റ്റ്, പൊതുസമ്മേളനം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

മാർച്ച് 27 രാവിലെ 10.30 ന് ഐപിസി നരിയമ്പാറ ഹാളിൽ കൂടിയ പ്രവർത്തക സമ്മേളനത്തിൽ ക്യാമ്പ് കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാസ്റ്റർ എം.ഐ കുര്യൻ,പാസ്റ്റർ എം.ടി തോമസ്,പാസ്റ്റർ കെ.വി വർക്കി എന്നിവരും ക്യാമ്പ് കമ്മറ്റി ചെയർമാനായി പാസ്റ്റർ ജോസ് തോമസ് ജേക്കബ് വൈസ് ചെയർമാൻമാരായി പാസ്റ്റർമാരായ സുരേഷ് കുമാർ, ബിജു എം ആർ ജനറൽ കൺവീനറായി പാസ്റ്റർ തോമസ് മാത്യു ചാരിവേലിയും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ കോഡിനേറ്റർമാർ-പാസ്റ്റർമാർ ജോസഫ് ജോൺ, പാസ്റ്റർടോം തോമസ്, തോമസ്എബ്രഹാം ജനറൽ ജോയിന്റ് കൺവീനർമാർ- പാസ്റ്റർമാരായ തോമസ് ജോർജ് കട്ടപ്പന,ജിസ്മോൻ കട്ടപ്പന,പബ്ലിസിറ്റി- പാസ്റ്റർ ടി.എ തോമസ് വടക്കഞ്ചേരി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ പ്രൈസൺ ചെറിയാൻ, ബിൻസൺ,അലക്സ്,സിനീഷ് ബ്രദർ റിജോയ് ബ്രദർ ജിനു തങ്കച്ചൻ,രഞ്ജിത്ത് പി.ദാസ്,ജിനു തങ്കച്ചൻ,സിസ്റ്റർ മരിയ ജോണി,പ്രയർ കൺവീനർ-പാസ്റ്റർ തോമസ് മാത്യു റാന്നി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ഇ.എ തോമസ്,ബിനു പാറത്തോട്,ഇ.ജെ മാത്യു,ബ്രദർ സി.കെ ജേക്കബ് സിസ്റ്റർ ശോശാമ്മ ജേക്കബ് മ്യൂസിക് കൺവീനർ-പാസ്റ്റർ പി വി ഉമ്മൻ ഫുഡ് കൺവീനർസ്-പാസ്റ്റർ ഫ്ലവിംഗ് ജോൺ,ബിജു രാമക്കൽമേട് ജോയിൻ കൺവീനർസ്-പാസ്റ്റർമാരായ ബിജു ചാക്കോ,പ്രസാദ് കെ,സിസ്റ്റെഴ്സ് സിന്ധു ബൈജു,സൗമ്യ പീറ്റർ,അജിമോൾ എബ്രഹാം ട്രാൻസ്പോർട്ടേഷൻ-പാസ്റ്റർമാരായ ഐസക് പി.ജോസഫ് ജോയിന്റ് കൺവീനേഴ്സ്- പാസ്റ്റർമാരായ ജിനേഷ്.ജെ,സീനിഷ് സബാസ്റ്റിൻ അക്കോമഡേഷൻ-പാസ്റ്റർ ബിജു വർഗീസ് തേക്കടി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ റോയി സെബാസ്റ്റ്യൻ,ജോമോൻ റ്റി.റ്റി,ജോണി എബ്രഹാം സിസ്റ്റേഴ്സ്‍ റിൻസി ബിൻസൺ,ഷേർലി കുഞ്ഞുമോൻ,മേഴ്സി ബാബു,സോഫിജിനു രജിസ്ട്രേഷൻ-പാസ്റ്റർ സജു മോൻ ചാക്കോ ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ജോർജ് പി.ജോസ്,ഷിജു ചാക്കോ,റെജി ഗോഡ്‌ലി, സിസ്റ്റേഴ്സ്‍ സുനി ജോസഫ്,ബിൻസി സിജു,ഷെറിൻ അലക്സ്,അജിമോൾ സജു
വോളന്റിയേഴ്സ് -പാസ്റ്റർ ബാബു ജോൺ ബ്രദർ ടോം കുരുവിള ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ മനേഷ്,പോൾ ജെയിംസ്,ബ്രദർ അനിൽകുമാർ സിസ്റ്റേഴ്സ്‍ സീമഅനിൽ,റീന ജോമോൾ,ബ്ലസ്സോ ആന്റണി,ബിന്ദു പി ജോയ്,റീസ പി.ജെ,ഷൈനി റോയ്,സുഷ്മ കുര്യൻ,ജോമോൾ ബിനു,ജോസിയമോൾ കെ.പി,മഞ്ജു അലക്സ്
സൗണ്ട് ആൻഡ് ലൈറ്റ്- രഞ്ജിത്ത് പി ദാസ് ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ കെ.ജെ കുര്യാക്കോസ്,ബിൻസൺ കെ.ബാബു,രൈസൺ ചെറിയാൻ,ബിജു വർഗീസ്
ഫിനാൻസ് കൺവീനർ- ബ്രദർ ഫിന്നി പി മാത്യു ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ബാബു ജോൺ,സി.എം റോയ് ബ്രദർ എം.ഐ.ജേക്കബ്
ലോക്കൽ കോഡിനേറ്റേഴ്സ്-
പാസ്റ്റർമാരായ സി.വി.എബ്രഹാം,ബിൻസൺസ്വരാജ്,മനോജ് വി.പി.എന്നിവരെയും തിരഞ്ഞെടുത്തു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ധനസമാഹരണത്തിനുള്ള കവറുകൾ വിതരണം ചെയ്തു. പ്രാരംഭ ആവശ്യങ്ങൾക്കുള്ള ഒരു ലക്ഷം രൂപ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സ്റ്റേറ്റ് ട്രഷറാർക്ക്‌ നൽകി.അടുത്ത ക്യാമ്പ് കമ്മറ്റി ഏപ്രിൽ 11 ന് ഐപിസി നരിയമ്പാറ ചർച്ചിൽ വച്ച് നടക്കും.
Sources:faithtrack

http://theendtimeradio.com

Continue Reading

National

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കാൻ പാടില്ല

Published

on

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന വ്യാപാരസ്ഥാപനങ്ങളുടെ നിബന്ധന തികച്ചും നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

കടകളിൽ ഇത്തരം ബോർഡുകൾ സൂക്ഷിക്കുന്നതിനൊപ്പം ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

കൂടാതെ എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കണമെന്നും ഉത്തരവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ...

National11 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

world news11 hours ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news11 hours ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news1 day ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles1 day ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

Trending