Connect with us

Tech

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാന്‍ ഗൂഗിളിന്റെ ആപ്പ്

Published

on

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാന്‍ ഗൂഗിിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പ്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഇന്‍ഡോര്‍ മാപ്പ് സംവിധാനം വഴി ഫോണ്‍ കണ്ടുപിടിക്കാം. വിമാനത്താവളം, ഷോപ്പിങ്ങ് മാള്‍, സിനിമ തിയേറ്റര്‍ എവിടെ വെച്ചായാലും ആപ്പിലൂടെ ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താനും ആവശ്യമെങ്കില്‍ നഷ്ടപ്പെട്ട ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ് ഡിസ്‌ക്രിപ്ഷനില്‍ കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഫോണ്‍ റിംഗ് ചെയ്യിക്കാനും ആവശ്യമെങ്കില്‍ ആ ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നിങ്ങളുടെ കോണ്ടാക്ട് നമ്പര്‍ കാണിക്കാനും ആപ്പിന്റെ പുതിയ സംവിധാനത്തിലൂടെ സൗകര്യമൊരുക്കും. മാത്രമല്ല നഷ്ടപ്പെട്ട ഫോണ്‍ ആരെങ്കിലും ആപഹരിച്ചാല്‍ അവര്‍ പോകുന്ന ലൊക്കേഷനും നിങ്ങള്‍ക്ക് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.

Tech

സുപ്രധാന അറിയിപ്പ്.! ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക

Published

on

മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട ര​ഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.

മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.

2023 നവംബറിലും സേർട്ട് – ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

യുപിഐ ഇടപാടുകൾ ഇനി അതിവേഗം! ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും

Published

on

ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പിൽ നിന്ന് കൊണ്ട് തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇവ അധികം വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക. വേഗത്തിൽ ഇടപാട് നടത്തുന്നതിനായി പ്രത്യേക ഷോട്ട് കട്ട് മാതൃകയും ഉണ്ടായിരിക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഇൻസ്റ്റഗ്രാമിലെ ഈ കിടിലൻ ഫീച്ചർ ഇനി മുതൽ വാട്സ്ആപ്പിലും എത്തുന്നു

Published

on

ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്ആപ്പ് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ വാട്സ്ആപ്പിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ മറ്റ് ഉപഭോക്താക്കളെ ടാഗ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

സ്റ്റാറ്റസുകൾ വയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുള്ളവരെ എളുപ്പത്തിലും വേഗത്തിലും ടാഗ് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്കിടയിൽ സ്റ്റാറ്റസ് അപ്ഡേറ്റ്സുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതാണ്. ഇത്തരത്തിൽ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുമ്പോൾ സ്റ്റാറ്റസ് അപ്ഡേറ്റ്സിന് കൂടുതൽ റീച്ച് ലഭിക്കുന്നതാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിരവധി ടൂളൂകൾ കമ്പനി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ ഫീച്ചർ.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National9 hours ago

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ...

National10 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

world news10 hours ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news11 hours ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news1 day ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles1 day ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

Trending