Connect with us
Slider

Tech

വീഡിയോ നോട്ടിഫിക്കേഷനിൽ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Published

on

 

വീഡിയോ കാണാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണാൻ  സാധിക്കുന്ന ഓപ്ഷനാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഓപ്ഷനിലൂടെ വാട്സ്ആപ്പ് തുറക്കാതെ തന്നെ വീഡിയോ പ്രിവ്യൂ കാണാനാകും.

നോട്ടിഫിക്കേഷനിൽ തന്നെ വീഡിയോ കാണാമെന്നുള്ളതിനാൽ വീഡിയോ ഡൗൺലോഡ്  ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ടിവരില്ല. വാബ് ബീറ്റ ഇന്‍ഫോ എന്ന ടെക്‌നോളജി വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ നോട്ടിഫിക്കേഷൻ പാനലിലെ വീഡിയോകൾ ഷെയർ ചെയ്യാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. ഐഒഎസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷനിലൂടെ ഫീച്ചർ ഉപയോഗിക്കാനാകും. വാട്സ്ആപ്പ് സ്റ്റിക്കര്‍ ആപ്പ് ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ്  പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Mobile

4ജി ഡൗൺ‌ലോഡ് സ്പീഡിൽ‌ റിലയൻസ് ജിയോ ഒന്നാമത്, അപ്‌ലോഡിൽ‌ ഒന്നാമത് വോഡഫോൺ‌

Published

on

 

4ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ സെക്കൻഡിൽ 20.9 എം‌ബി‌പി‌എസ് വേഗത്തിൽ റിലയൻസ് ജിയോ മുന്നിലെത്തി. ജനുവരിയിൽ 4ജി അപ്‌ലോഡ് വേഗത്തിൽ വോഡഫോൺ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്റർ ട്രായുടെ കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ റെക്കോർഡു ചെയ്‌ത 27.2 എംബിപിഎസ് വേഗം കുറഞ്ഞെങ്കിലും റിലയൻസ് ജിയോ ചാർട്ടിൽ മുന്നിലെത്തി. കമ്പനിയുടെ അടുത്തുള്ള എതിരാളിയായ ഭാരതി എയർടെലിനേക്കാൾ മൂന്നിരട്ടി വേഗം ഉണ്ടായിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഭാരതി എയർടെൽ നെറ്റ്‌വർക്കിന് ശരാശരി 4ജി ഡൗൺലോഡ് വേഗം 7.9 എംബിപിഎസ്, വോഡഫോൺ 7.6 എംബിപിഎസ്, ഐഡിയ 6.5 എംബിപിഎസ് എന്നിവയാണ്.

6 എം‌ബി‌പി‌എസ് ഡേറ്റാ വേഗമുള്ള അപ്‌ലോഡ് വേഗത്തിൽ വോഡഫോൺ ഒന്നാമതെത്തി. 5.6 എംബിപിഎസ് ഐഡിയ, റിലയൻസ് ജിയോ 4.6 എംബിപിഎസ്, എയർടെൽ 3.8 എംബിപിഎസ് എന്നിവയാണ് അപ്‌ലോഡ് വേഗം രേഖപ്പെടുത്തിയത്.‌

Continue Reading

Mobile

ഇനി എളുപ്പത്തിൽ മൊബൈലിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാം

Published

on

 

ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ചിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യാൻ സാധിക്കും. ഐഒഎസ് ഉപയോക്താക്കൾക്കും ഈ സേവനം അധികം വൈകാതെ ലഭ്യമായേക്കും.

ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സാധ്യതകളും പ്രീപെയ്ഡ് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണവും ധാരാളമാണ് എന്നതുകൊണ്ട് തന്നെയാണ് ആഗോള ടെക്ഭീമനായ ഗൂഗിൾ ഇത്തരത്തിലൊരു സേവനം ഇന്ത്യയിൽ ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. പ്രീപെയ്ഡ് റീച്ചാർജുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.ഗൂഗിൾ സെർച്ചിൽ റീചാർജ് ചെയ്യേണ്ടതെങ്ങനെ ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യുന്നതിന് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഉപയോക്താക്താക്കൾ അവരുടെ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യണം. ഇതിന് ശേഷം ഗൂഗിൾ സെർച്ചിൽ ‘സിം റീചാർജ് ‘, ‘മൊബൈൽ പ്രീപെയ്ഡ് റീചാർജ്’ എന്നിങ്ങനെയുള്ള റീചാർജുമായി ബന്ധപ്പെട്ട എന്തെങ്കിലും സെർച്ചിൽ ടൈപ്പ് ചെയ്ത് സെർച്ച് ഓപ്ഷൻ നൽകുക.മേൽപ്പറഞ്ഞ രീതിയിൽ സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ തരുന്ന സെർച്ച് റിസൾട്ടിൽ മൊബൈൽ റീചാർജ് എന്നൊരു സെക്ഷൻ കാണിക്കും. ഇതിൽ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവങ്ങനെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ പ്ലാനുകൾ കാണുന്നതിന് ബ്രൌസ് പ്ലാൻ ഓപ്ഷനിൽ ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാം.

Continue Reading

Subscribe

Enter your email address

Featured

Health10 hours ago

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ...

us news10 hours ago

Pray for Imprisoned Chinese Christians During Coronavirus Outbreak

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed...

Media10 hours ago

“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയില്‍

കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിംഗ്ടണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച്...

Health1 day ago

ചാമ്പങ്ങയുടെ ഔഷധ ഗുണങ്ങൾ

  ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ പേരുകളില്‍ റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന...

us news1 day ago

Iran threatens to destroy tomb of Esther and Mordechai

  Israel – An Iranian group is reportedly threatening to destroy what local Jews believe to be the ancient burial...

us news1 day ago

പി.സി.എന്‍.എ.കെ നേരത്തേയുള്ള രജിസ്‌ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ

അറ്റ്‌ലാന്റ: പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്ന മുപ്പത്തെട്ടമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ...

Trending