Connect with us

politics

മുന്‍ മന്ത്രിയും മുതിർന്ന കോൻഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ (84) അന്തരിച്ചു.

Published

on

 

മുന്‍ മന്ത്രിയും മുതിർന്ന കോൻഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു.തൃശ്ശൂർ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവർത്തി ച്ചിട്ടുണ്ട്. കരുണാകരന് സപ്തതി സ്മാരക മന്ദിരം എന്ന പേരിലുള്ള തൃശ്ശൂർ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കണ്‌വെൻഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാ ണത്തിന് നേതൃത്വം നല്കി. 2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരിയിൽ സി.പി.എമ്മിലെ എൻ.ആർ. ബാലനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്.ആരോഗ്യ പ്രശ്നങ്ങളാൽ ഏറെനാളായി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.

politics

ഏറ്റവും പ്രശസ്തരായ ലോകനേതാക്കളുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് പ്രധാനമന്ത്രി മോദി

Published

on

പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 43 ശതമാനം റൈറ്റിംഗുമായി ആറാം സ്ഥാനത്താണ്. ബൈഡന് താഴെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ബൈഡന് ശേഷം.

നവംബര്‍ മാസത്തിലും ഇതേ ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തായിരുന്നു. മോണിംഗ് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സ് ആണ് ഈ ലിസ്റ്റ് അപ്രൂവല്‍ റൈറ്റിംഗുകള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണകൊറിയ, സ്പെയിന്‍, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജനുവരി 13 മുതല്‍ 19വരെയുള്ള തീയതികളില്‍ ശേഖരിച്ച ഡാറ്റയില്‍ നിന്നാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഴ് ദിവസത്തോളം നീളുന്ന സര്‍വേയിലൂടെ ഒരോ രാജ്യത്തെയും പൌരന്മാരില്‍ നിന്നാണ് ഡാറ്റ ശേഖരിക്കുന്നത്. ഒരോ രാജ്യത്തെ ജനസംഖ്യ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് സര്‍വേയിലെ സംപിള്‍ സൈസ് വ്യത്യസം ഉണ്ടാകും മോണിംഗ് കണ്‍സള്‍ട്ട് അറിയിക്കുന്നു.

മെയ് 2020 ല്‍ ഇതേ റൈറ്റിംഗില്‍ ഏറ്റവും കൂടിയ റൈറ്റിംഗാണ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്. അത് 84 ശതമാനം ആയിരുന്നു. എന്നാല്‍ മെയ് 2021 ആയപ്പോള്‍ ഇത് 63 ശതമാനമായി ഇടിഞ്ഞു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Continue Reading

politics

പി.എസ് ശ്രീധരൻ പിള്ള ഇനി മിസോറാം ഗവർണർ

Published

on

 

ഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സ്ഥാനചലനം. മിസോറാം ഗവര്‍ണറായാണ് പി.എസ് ശ്രീധരന്‍പിള്ളയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാതൂറിർ ലഡാക്കിലെയും ലഫ് ഗവര്‍ണർമാരാകും. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിന് ഗോവയുടെ ചുമതല നൽകി.

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് കിട്ടിയ അംഗീകാരം ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ശ്രീധരന്‍ പിള്ളയെ കൂടാതെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും 2018-19-ൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുമാണ് മുമ്പ് മിസോറാം ഗവര്‍ണര്‍മാരായിരുന്ന മലയാളികൾ.

അതേസമയം ശ്രീധരൻ പിള്ള സ്ഥാനം ഒഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പാർട്ടിയിൽ സജീവമായി. യുവനേതാക്കളായ കെ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരെ കൂടാതെ കുമ്മനം രാജശേഖരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്.

Continue Reading

Crime

Hindu Radicals Demand Death for Organizers of Christian Film Screening in India

Published

on

 

Around 100 Christians were attacked by Hindu radicals on August 23 for watching the Christian film “He Will Come Again” in the home of a Christian woman in Jamalpur village, located in India’s Bihar state. The screening of the Christian film caused Hindu radicals to not only attack the local Christians, but also demand the deaths of the Christian leaders that organized the screening.

That with about 10 minutes left in the film, a man stood up in front and beginning shouting, “Who is the operator here? Who is the operator here?” The man then demanded the volume of the film be reduced to a level that it was no longer audible.

After being confronted by one of the organizers of the screening, the disruptive man left. However, he returned when the film concluded with at least 15 other Hindu villagers carrying swords, bamboo poles, and wooden sticks. Local Christians then locked the organizers of the film inside the Christian home for their own safety.

“The batch of Hindu villagers abused them with filthy language, scattered the congregation, and besieged the house,” Immanuel Tirkey, one of the organizers, “Soon a mob of 250 angry, upper-caste Hindus showed up with lathis and steel rods.”

The mob surrounded the Christian home and demanded that the organizers of the film screening be released to them. The mob said that they would kill the organizers because they were converting Hindus to a foreign faith.

As the siege of the Christian home continued, local authorities were called to the scene. Police officers were able to disperse the mob, but local Christians continue to report feeling under threat.

Across India, attacks on Christians and their places of worship continue to rise in frequency and severity. Many claim the rise of the Hindu nationalist Bharatiya Janata Party (BJP) has encouraged the activities of Hindu radicals and increased levels of religious intolerance across India.

Continue Reading

Latest News

Crime8 hours ago

Christian Girl Abducted and Raped in Pakistan

Pakistan – Earlier this month, 16-year-old Christian girl was kidnapped near her college in Okara by a Muslim man. She...

world news8 hours ago

Attacks on Christians in Nigeria again; 17 girls were abducted.

Nigeria — Islamic extremists have abducted 17 girls in northeast Nigeria, witnesses said Saturday as the West African nation’s military...

world news9 hours ago

ദൈവ വചനത്തിന്റെ വാഹകരാകണമെന്നത് ക്രൈസ്തവരുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ...

Health9 hours ago

വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

വാക്സീന്‍ രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായി എന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല...

Business9 hours ago

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍...

Life9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു.

ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ –...

Business1 day ago

ഗൂഗിള്‍ പരസ്യത്തില്‍ അടിമുടി മാറ്റം ; പതിനെട്ടു വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ ഒഴിവാക്കിയേക്കും

വാഷിംഗ്ടണ്‍: പരസ്യവിതരണത്തില്‍ അടിമുടിമാറ്റവുമായി ഗൂഗിള്‍.18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്ബനി. ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക്...

Sports1 day ago

കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സ​ന്തോ​ഷ് ട്രോ​ഫി ഏപ്രിലേക്ക് മാറ്റിവച്ചു

മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തും മ​​ഞ്ചേ​​രി​​യി​​ലു​​മാ​​യി ഫെ​​ബ്രു​​വ​​രി 20 മു​​ത​​ൽ മാ​​ർ​​ച്ച് ആ​​റു​​വ​​രെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് മാ​​റ്റി​​വ​​ച്ചു. ഏ​​പ്രി​​ൽ മൂ​​ന്നാം​വാ​​രം ആ​​രം​​ഭി​​ച്ച് മേ​​യ് ആ​​ദ്യ​വാ​​രം സ​​മാ​​പി​​ക്കു​​ന്ന...

us news1 day ago

വാക്‌സിനേഷനെതിരെ വന്‍ പ്രതിഷേധം: ആയിരങ്ങള്‍ തെരുവിലിറങ്ങി

പാരീസ്: വാക്‌സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഭരണകൂടത്തിനെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര്‍ ഇവിടെ...

world news1 day ago

Police Only Ask Witnesses Three Years after Pastor and Wife Went Missing

Malaysia – The Malaysian police only interviewed two witnesses nearly three years after Pastor Joshua Hilmy and his Indonesian wife...

Crime1 day ago

Boko Haram Terrorists Abduct 17 Girls, Kill “Many Christians”, and Burn Down Two Churches in Single Attack

Nigeria – Boko Haram terrorists abducted 17 girls in the Chibok area of Borno state on Thursday, January 20th. The...

us news2 days ago

യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു

ല​ണ്ട​ന്‍/വാഷിങ്ടണ്‍: യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും തങ്ങളുടെ ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ആണ് ഇരു രാജ്യങ്ങളും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ തു​ട​ങ്ങിയത്....

Trending