Connect with us
Slider

National

ടൂറിസ്റ്റ് ബസുകളിൽ അലങ്കാരങ്ങള്‍ പാടില്ല : ഹൈക്കോടതി

Published

on

 

കേരളത്തിലെ സ്വകാര്യ ടൂറിസ്റ്റ്ബസുകളിൽ നിയമാനുസൃതമല്ലാത്ത അലങ്കാരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരമല്ലാത്ത ലൈറ്റുകൾ, അതി തീവ്ര ശബ്ദസംവിധാനം, വശങ്ങളിൽ ചിത്രങ്ങൾ തുടങ്ങിയ അലങ്കാരങ്ങൾ ബസ്സുകളിൽ വെയ്ക്കുന്നതിനാണ് കോടതിയുടെ വിലക്ക്. അതിനാൽ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ മോട്ടോർ വാഹനനിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ നിർദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുൾപ്പെടെയുള്ള സ്വകാര്യബസുടമകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ഇനിമുതൽ ബസ്സുകളിൽ അമിതപ്രകാശമുള്ള ബഹുവർണ എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിക്കാൻ പാടില്ല. മോട്ടോർ വാഹനനിയമം അനുശാസിക്കുന്ന ഇൻഡിക്കേറ്റർ, റിഫ്ലക്ടർ മാത്രം വാഹനങ്ങളിൽ വയ്ക്കുക. മൾട്ടിപ്പിൾ പവർ ആംപ്ലിഫയർ, സ്പീക്കറുകൾ തുടങ്ങിയ അതി തീവ്രമായ ശബ്ദസംവിധാനങ്ങൾ വയ്ക്കുന്നതിനും നിയന്ത്രണമുണ്ടാകും. വാഹനത്തിന്റെ വലുപ്പം അനുസരിച്ച് ഓഡിയോ സംവിധാനം മാത്രം സജ്ജീകരിക്കാനാണ് കോടതി നിർദ്ദേശം. വാഹനത്തിന്റെ ഇരു വശങ്ങളിലെയും ചില്ലുകളിൽ ചിത്രങ്ങൾ വയ്ക്കുന്നതോ ഫിലിം ഒട്ടിക്കുന്നതോ കർട്ടൺ ഇടുന്നതോ അനുവദനീയമല്ല. വാഹനത്തിന്റെ വശങ്ങളിൽ വരച്ചിടുന്ന ചിത്രങ്ങൾ കർശനമായും നീക്കം ചെയ്യണം. കൂടാതെ വാഹനത്തിന് പുറത്ത് ഉടമയുടെ പേര്, വിലാസം എന്നിവ ചേർക്കുകയും വേണം. വശങ്ങളിലെ ചിത്രങ്ങൾ മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ബസ്സിനുപുറത്ത് ലൈറ്റുകളും എൽ.ഇ.ഡി.സ്ട്രിപ്പുകളും പിടിപ്പിക്കുന്നത് മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമാനുസൃതമല്ലാത്ത രീതിയില് ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് നൽകിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹർജികളും കോടതി തീർപ്പാക്കി. അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളവ നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസെന്ന് കോടതി വ്യക്തമാക്കി. ഇനിയുള്ള പരിശോധനയിൽ നിയമലംഘനം നടന്നെന്ന് കണ്ടാൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ ചെറിയ രീതിയിലുള്ള നിയമലംഘനം കണ്ടാൽ അവ പരിഹരിക്കാൻ ന്യായമായ സമയം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

us news10 hours ago

Court temporarily blocks Trump order banning TikTok from US app stores

TikTok has been granted a last-minute reprieve from Donald Trump’s executive order banning the service from US app stores, after...

Disease11 hours ago

Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating...

Media12 hours ago

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍...

us news12 hours ago

“Our hope is in Jesus”Prayer March 2020 at National Mall

Washington : Tens of thousands of people attended a prayer rally Saturday at the National Mall in Washington, D.C. The...

Media1 day ago

കൊറോണ വരുത്തിയ പാഠങ്ങള്‍

  കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക...

Life1 day ago

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ...

Trending