Tech
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ ഇനി ‘അണ്‍സെന്റ്’ ല്‍ പിന്‍വലിക്കാം.

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ മാതൃകയില്‍ ഇനി ഫെയ്സ്ബുക്ക് മെസഞ്ചറിലും അയച്ചസന്ദേശങ്ങള് ‘അണ്‍സെന്റ്’ ഫീച്ചറിലൂടെ 10 മിനിറ്റിനകം പിന്‍വലിക്കാം. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്നു കാണാം.
ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാണ്. വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ഫെയ്സ്ബുക്കിന്റെ ഡെസ്ക്ടോപ്പിലും, മെസഞ്ചര്‍ ആപ്പിലും ഈ ഫീച്ചര്‍ ലഭിക്കും. വാട്സാപ്പില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു മണിക്കൂര്‍ സമയപരിധിയുണ്ട്. അതുപോലെ ഫെയ്സ്ബുക്കിലും സമയപരിധികൂട്ടുമോ എന്നറിയില്ല.
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
Tech
‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ, പണമിടപാടുകൾ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.
വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാൽ ‘ലോഗിൻ അപ്രൂവൽ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് ഡെവലപ്പർമാർ.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമല്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ, വാട്ട്സ്ആപ്പിൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റിൻ്റെ റിപ്പോർട്ട് പറയുന്നു. ഫെയ്സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സമാനമായ ഫീച്ചർ ഉണ്ട്. നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.
Sources:Metro Journal
Tech
ഡ്യുവോയും ഗൂഗിള്‍ മീറ്റും ലയിച്ചു; ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. അപ്ഡേറ്റുകള് വന്നു തുടങ്ങി

ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി.
ആപ്പിളിന്റെ ഫെയ്സ് ടൈമുമായി മത്സരിക്കാനാണ് ഡ്യുവോയെ ആദ്യം അവതരിപ്പിച്ചത്. ഐഫോണുകളിൽ ഫെയ്സ്ടൈം ഉപയോഗിക്കുന്നതുപോലെ ആൻഡ്രോയിഡ് ഒ.എസിന് അനുസൃതമായാണ് ഡ്യുവോ ലഭ്യമാക്കിയത്. അതേസമയം, കോൺഫറൻസുകൾ, മീറ്റിംഗുകൾ, വാണിജ്യ ഉപഭോക്താക്കളുടെ മീറ്റിംഗുകൾ തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങൾക്ക് മീറ്റ് ഉപയോഗിച്ചു.
ഈ വർഷം ജൂണിൽ ഗൂഗിൾ രണ്ട് പ്ലാറ്റ്ഫോമുകളും ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോൾ, രണ്ട് ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന അപ്ഡേറ്റുകൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഇത് ഫോണുകളിൽ എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്.
Sources:Metro Journal
Tech
വീണ്ടും 348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം

348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് പൂട്ടുവീണത്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല. (Centre Blocks Mobile Apps)
ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐയുടെ നിരോധനത്തിനു പിന്നിൽ. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones