Connect with us

National

5 സമാന്തര പരിഭാഷകളുമായി മലയാളം ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

Published

on

മൂന്ന് സമാന്തര മലയാളം പരിഭാഷകളും, ഹിന്ദി, ഇംഗ്ലീഷ് സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഉള്‍പ്പെടുത്തി മലയാളം ബൈബിള്‍ ആപ്പ് അപ്‌ഡേറ്റ് അപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 1910 സത്യവേദ പുസ്തകം (ബഞ്ചമിന്‍ ബെയ്‌ലി പരിഭാഷ) ഈസി ടു റീഡ് വേര്‍ഷന്‍ (2000 ബൈബിള്‍ ലീഗ് ഇന്റര്‍ നാഷണല്‍) ഇന്ത്യന്‍ റിവൈഡ്‌സ് വേര്‍ഷന്‍ എന്നീ പരിഭാഷകളാണ് ആപ്പില്‍ ലഭ്യമാകുന്നത്. നിലവില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നു.ഈ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മലയാളം ബൈബിള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന അതേ ഭാഗം തന്നെ ശ്രവിക്കുവാന്‍ ഓഡിയോ ബൈബില്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ പ്രത്യേകതയാണ്.
ലളിതമായ ഇന്റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, സമാന്തര ഹിന്ദി ഇംഗ്ലീഷ് പരിഭാഷകളും വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷല്‍ ,സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകളും ഉണ്ട്. ഈ ബൈബിള്‍ ഓണ്‍ലൈനില്‍ വായിക്കുവാനും, വെബ്‌സൈറ്റില്‍ ആഡ് ചെയ്യാനും സന്ദര്‍ശിക്കുക :
https://www.godsownlanguage.com/mal/Bible

National

ഇനി പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പുതിയ പരീക്ഷണവുമായി സിബിഎസ്ഇ

Published

on

ദേശീയ കരിക്കുലം ചട്ടക്കൂട് നിർദേശങ്ങളുടെ ചുവടുപിടിച്ച് ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക.

ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം.

പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പരീക്ഷാഹാളിലുണ്ടാകില്ല എന്നാണ് ഇതേക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. കാരണം നിലവിലെ ഓർമശക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് പകരം വിദ്യാർത്ഥിയുടെ അപഗ്രഥന ശേഷി, ചിന്താശേഷി, പ്രശ്‌നപരിഹാരം, വിമർശന ചിന്ത തുടങ്ങിയവയ്ക്കാണ് ഓപൺ ബുക്ക് പരീക്ഷ മുൻതൂക്കം കൊടുക്കുക.

2014-17 വരെയുള്ള വർഷങ്ങളിൽ സിബിഎസ്ഇ സമാനമായ പരീക്ഷണം നടത്തിയിരുന്നു. ഓപൺ ടെക്സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് എന്ന പേരിലാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ നെഗറ്റീവ് പ്രതികരണങ്ങളെ തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ, കോവിഡ് മഹാമാരിക്കിടെ ഡൽഹി യൂണിവേഴ്‌സിറ്റി ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കിയിരുന്നു.

പുതിയ സംവിധാനം ശരിയായ രീതിയിൽ നടപ്പാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ സമൂലമായ മാറ്റങ്ങൾ വേണ്ടി വരുമെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ക്രിസ്ത്യൻ പ്രാർഥന യോഗത്തിനെതിരെ കേസ്; സ്ത്രീകളടക്കം ഏഴുപേർ റിമാൻഡിൽ

Published

on

ഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തിൽ പ​ങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.

മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സത്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്ര സിങ് താക്കൂർ, സമീർ മെഹ്‌റ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കും.” ഭീഷണിയുമായി പ്രമോദ് മുത്തലിക്.

Published

on

കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന ഭീഷണിയുമായി പ്രമോദ് മുത്തലിക്. ഫെബ്രുവരി 19 തിങ്കളാഴ്ച്ച വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കാവെയാണ് പ്രമോദ് മുത്തലിക് ഈ കാര്യം പറഞ്ഞത്. ” ഏത് തരത്തിലുള്ള യോഗവും പ്രാർത്ഥനയും പള്ളിക്ക് അകത്തായിരിക്കണം. പുറത്ത് കോളനികളിലും പൊതു സ്ഥലങ്ങളിലും നിങ്ങൾ ചെയ്യുന്നത് യേശുക്രിസ്തു പോലും അംഗീകരിക്കുന്നില്ല. കോളനിക്കാരുടെ ദാരിദ്രവും വിദ്യാഭ്യാസ കുറവും ചൂഷണം ചെയ്ത് നിങ്ങൾ മത പരിവർത്തനം നടത്താനുള്ള ശ്രമം ഉടൻ അവസാനിപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി നടത്തുന്ന ഇത്തരം മത പരിവർത്തനത്തെ സർക്കാർ അടിച്ചമർത്തണം. മത പരിവർത്തന നിരോധന നിയമം ഇപ്പോഴും നിലവിലുണ്ട്. അത് പാലിക്കണം. കർണാടകയിൽ 3600 ലംബാനി കോളനികളുണ്ട്. 50 ശതമാനം കോളനികളിലും ക്രിസ്ത്യാനികൾ പ്രവേശിച്ച് മത പരിവർത്തന ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ശ്രമം അവസാനിപ്പിച്ചെല്ലെങ്കിൽ ശ്രീരാമസേന പ്രത്യേക സേന രൂപീകരിച്ച് ഇവരെ പുറത്താക്കും.” പ്രമോദ് മുത്തലിക് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

Chinese Government Cracks Down on Leading Christian Prayer App, Bans It From Download

In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app...

Tech5 hours ago

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു...

world news6 hours ago

ഇന്ത്യക്കാരേ ഇങ്ങുപോരേ… സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ...

Business6 hours ago

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

world news1 day ago

യു.പി. എഫ്. കെ പുതിയ നേതൃത്വം’ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 15 മുതൽ 18 വരെ

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ...

Articles1 day ago

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം....

Trending