Connect with us

National

പെന്തക്കോസ്തല്‍ യൂത്ത് കൗണ്‍സില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാര്‍ച്ച് 3 ന്

Published

on

പെന്തക്കോസ്ത് യുവജനങ്ങളുടെ കൂട്ടായ്മയായ പി വൈ സി യിലേയ്ക്കുള്ള പ്രാഥമിക മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാര്‍ച്ച് 3 ന് തുടക്കം കുറിക്കും. വടശ്ശേരിക്കരയില്‍ നടക്കുന്ന പിവൈസി സ്‌നേഹ സംഗമത്തില്‍ പിവൈസിയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ലിജോ ജോസഫ് അനുഗ്രഹിത ഗായകനായ ഡോ. ബ്ലസ്സന്‍ മേമനയ്ക്ക് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ബ്ലസിന്‍ ജോണ്‍ മലയില്‍ പിവൈസി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. ട്രഷറാര്‍ ജിനു വര്‍ഗീസും, പാസ്റ്റര്‍ റൈനോള്‍ഡ് സണ്ണിയും നേതൃത്വം കൊടുക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനായിരിക്കും അംഗത്വ വിതരണത്തിന്റെ ചുമതല.

National

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

Published

on

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍.

75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് സമ്മേളനം മെയ് 28 മുതല്‍

Published

on

ഉദയപ്പൂര്‍: ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ സമ്മേളനം മെയ് 28 മുതല്‍ 30 വരെ എഫ്എഫ്‌സിഐ യുടെ ആസ്താനമായ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കും.അഞ്ഞൂറില്‍ പരം സഹോദരിമാര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സിസ്റ്റര്‍ ജോയ്‌സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.
സിസ്റ്റര്‍ മന്‍പ്രീത് കിരണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, വിളിക്കപ്പെട്ടവര്‍,നിയമിക്കപ്പെട്ടവര്‍ എന്നതാണ് മുഖ്യ ചിന്താവിഷയം.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

Published

on

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. റ്റി. സി. സന്തോഷ്‌ ഡയറക്ടർ ആയും, സഹോദരന്മാരായ തോമസ് ഗീ വർഗീസ് സെക്രട്ടറി, ലിന്റോ പി. തോമസ് ജോയിന്റ് സെക്രട്ടറി, ബ്രദർ രഞ്ജിത്ത് ജോയ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ Dr ഷാജി ദാനിയേൽ തെരെഞ്ഞെടുപ്പിനു കാർമികത്വം വഹിച്ചു.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Health19 hours ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

world news19 hours ago

നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo

പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം. ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്....

world news20 hours ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്  രാത്രി 07:30 മുതൽ 10:00 വരെ...

us news20 hours ago

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർക്ക് രണ്ടാം സ്ഥാനം

യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ്...

Business21 hours ago

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു....

National21 hours ago

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. 75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ...

Trending