Connect with us

National

ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ് -2019 വിജയികളെ പ്രഖ്യാപിച്ചു.

Published

on

ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് വൈ പി സി എ യുടെ നേതൃത്വത്തില്‍ കോട്ടയം, കുറിച്ചി, തിരുവല്ല, റാന്നി എന്നീ സെന്ററുകളില്‍ വെച്ചു നടന്ന ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ് -2019 ബൈബിള്‍ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം : സിസ്റ്റര്‍ ഉദയ എസ് (ഐ പി സി കൊല്ലം) രണ്ടാം സ്ഥാനം : സിസ്റ്റര്‍ ജെസ്സി തങ്കച്ചന്‍ (പ്രത്യാശ വര്‍ഷിപ്പ് സെന്റര്‍ പാക്കില്‍ കോട്ടയം) മൂന്നാം സ്ഥാനം : ബ്രദര്‍ പോള്‍സണ്‍ പി കെ (ഐ പി സി പഴഞ്ഞി തൃശ്ശൂര്‍) പ്രോത്സാഹന സമ്മാനങ്ങള്‍ : സിസ്റ്റര്‍ ജോയ്‌സ് മാത്യൂ (ചര്‍ച്ച് ഓഫ് ഗോഡ് ചിങ്ങവനം) സിസ്റ്റര്‍ സൂസന്‍ നൈനാന്‍ (ഐപിസി പൂവന്‍തുരുത്ത്) സിസ്റ്റര്‍ ജോളി നൈനാന്‍ (ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിഭാഗം റാന്നി) സിസ്റ്റര്‍ ബിനി സി എസ് (ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് ധനുവച്ചപുരം തിരുവനന്തപുരം) എന്നിവര്‍ക്കാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 10 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുറിച്ചി ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡില്‍ വെച്ച് വിതരണം ചെയ്യും.

National

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

Published

on

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ് ജനറൽ കൗൺസിൽ മീറ്റിംഗിനോടനുബന്ധിച്ച് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു നിയമനം പ്രഖ്യാപിക്കുകയും, ഉത്തരവ് കൈമാറുകയും ചെയ്തു. എ റ്റി എ-യുടെയും, ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ്റെ-യും അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റിലെ ഏക ബിബ്ളിക്കൽ സെമിനാരിയായ ഗിൽഗാൽ ബിബ്ളിക്കൽ സെമിനാരിയുടെ ഡീൻ ഓഫ് സ്റ്റുഡൻ്റസ് ആണ് നിലവിൽ പാസ്റ്റർ ഗ്ലാഡ്സൺ. ഷാർജാ എമിറേറ്റ്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് സഭ കൂടാതെ, ചർച്ച് ഓഫ് ഗോഡ് യു എ ഇ-യുടെ കീഴിൽ പ്രവർത്തിക്കുന്ന ഫുജൈറ, മുസ്സഫ സഭകളിലും പാസ്റ്റർ ഗ്ലാഡ്സൺ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു Rev. Gladson V. Karottu, M.Th, MBA, (Ph.D) is appointed as the First Education Director of the Church of God UAE. The National Overseer Rev. Dr. K. O. Mathew announced his appointment as the Director of Education to UAE, at the National General Council meeting.
http://theendtimeradio.com

Continue Reading

National

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

Published

on

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം.

200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ് സ്കൂളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് പോയ ആദിവാസി കുട്ടികളുടെ സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.

കുട്ടികളെ മതപരിവർത്തനത്തിനായി സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് കുട്ടികൾ സഞ്ചരിച്ച വാഹനം തടയുകയും അധികൃതരെ മർദ്ദിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ദേശീയ തലത്തിലും മധ്യപ്രദേശ് സംസ്ഥാനത്തും ഭരിക്കുന്ന കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പാർട്ടിയാണ് വിഎച്ച്പി. ക്രൈസ്തവർക്ക് നേരെ വ്യാജ മതപരിവർത്തനം ആരോപിച്ചുകൊണ്ട് അതിക്രമങ്ങൾ നടത്തുന്നത് ഈ സംഘം പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഇടയിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ്ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

National

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

Published

on

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക കുടുംബങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല.

ആരാധന കേന്ദ്രം വലിച്ചുകീറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. അമര്‍പൂരിലെ സെന്റ്‌ ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നാണ് കൊമാലി. ഇടവകയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പ്രാര്‍ത്ഥനാ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയായ ഫാ. ലീജേഷ് മാത്യു ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. തങ്ങളുടെ എണ്ണം കുറയുമോ എന്ന ഭയത്താല്‍ പ്രാര്‍ത്ഥനാ കേന്ദ്രം ഉണ്ടാക്കുന്നതിനെ ഗ്രാമത്തിലെ ഹൈന്ദവര്‍ എതിര്‍ത്തിരുന്നെന്ന് പറഞ്ഞ ഫാ. ലീജേഷ്, ഹിന്ദുക്കള്‍ ഒരിക്കലും പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയിരുന്നില്ലെന്നും, ഇത്തരത്തിലുള്ള ഒരു സംഭവം ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാനാണ് തങ്ങളുടെ ശ്രമമെന്നും, ഗോത്ര സമുദായവുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയതായും ഫാ. ലീജേഷ് പറഞ്ഞു. കൊമാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ അഗര്‍ത്തലയിലാണ് രൂപതയുടെ ആസ്ഥാനം. മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളൂ. 2011-ലെ സെന്‍സസ് പ്രകാരം ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ത്രിപുരയിലെ ആകെ ജനസംഖ്യയുടെ 4.35% മാത്രമാണ് ക്രൈസ്തവര്‍.


കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

National14 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech14 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National15 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime15 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media15 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news16 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending