world news
സൗദിയിൽ 20 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം

സൗദിയിൽ വീണ്ടും കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടെ 20 പേർക്ക് കൊറോണ വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചവരിൽ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിലെ വാദി അൽ ദവാസിർ നിവാസികളാണ്.
അഞ്ച് ദിവസത്തിനിടെ റിയാദിൽ നാല് പേർക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വൈറസ് ബാധിച്ചതായി കണ്ടെത്തി. രോഗികളുമായി അടുത്തിടപഴകുന്നത് രോഗം പടരുന്നതിനു കാരണമാവുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിയിൽ ആദ്യമായി കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തുന്നത് 2012ലാണ്. അന്ന് നിരവധിപേർ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
world news
വിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും

നോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് ജ്ഞാനസ്നാനവും പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി യേശുക്രിസ്തുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിക്കുന്നത്.
ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ് നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ് മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്.
കത്തോലിക്കനല്ലെങ്കില്‍ കൂടി ക്രിസ്തുമസ് പോലെയുള്ള പ്രത്യേക ആഘോഷങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ കത്തോലിക്ക പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി.
എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം വെളിപ്പെടുത്തി.
ബൈബിള്‍ വായന തന്നെ രസിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്ക 3:11) എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.
“എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി കത്തോലിക്കരാക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരോം ഉള്‍പ്പെടെ 94 പേരാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വിശ്വാസ പരിശീലനം ആരംഭിച്ചത്.
ഇക്കൊല്ലത്തെ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാക്കുര്‍ബാനക്കിടെ ഇവര്‍ മാമ്മോദീസയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തും. 1.6 കോടിയോളം വരുന്ന കംബോഡിയന്‍ ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിവരുന്നവരില്‍ 3% മുസ്ലീങ്ങളും, 1% ക്രൈസ്തവരുമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും

ദുബൈ: വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കും. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കല്‍ ഉപകരണങ്ങളുമായി യാത്രചെയ്യുന്നത് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്കും, സംശയകരമായ സാഹചര്യങ്ങളിൽ നിയമ നടപടികൾക്കും കാരണമാകും. ഇത് ഒഴിവാക്കാനാണ് നേരത്തേ ഇ പെർമിറ്റ് നൽകുന്നത്.
പെർമിറ്റിനായി മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്യണം. രേഖകൾ സഹിതം അപേക്ഷിച്ചാൽ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസത്തിനികം ഇ-പെർമിറ്റ് ലഭിക്കും. പെർമിറ്റ് സേവനം സൗജന്യമാണ്. വ്യക്തിഗത ഉപയോഗത്തിന് ആറ് മാസത്തേക്ക് ആവശ്യമായ മരുന്ന് കൊണ്ടുവരാം. നിയന്ത്രണമുള്ള മരുന്നുകൾ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമാണ് അനുവദിക്കുക. മയക്കുമരുന്ന് വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ അനുമതിയില്ലാതെ കൊണ്ടുവന്നാൽ നിയമ നടപടിയും നേരിടേണ്ടിവരും.
മെഡിക്കൽ വെയർഹൗസ് ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജന്റുമാര്‍ക്കാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് ലഭിക്കുക. ഉപകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഇ-പെർമിറ്റിന് 60ദിവസത്തേക്ക് മാത്രമാണ് കാലാവധിയുണ്ടാവുക.
Sources:globalindiannews
world news
ബുറുണ്ടിയില്‍ ക്രിസ്തു വിശ്വാസം എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്

ഗിടെഗ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 125-മത് വാര്‍ഷികം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ ക്രൈസ്തവ സമൂഹം. 1898-ലാണ് ബുറുണ്ടിയിലെ മുയാഗയില്‍ ഒരു മിഷ്ണറി ഭവനം സ്ഥാപിക്കപ്പെടുന്നത്. മുയാഗയില്‍ ആരംഭിച്ച് ഗിടേഗയിലൂടെ ബുറുണ്ടിയില്‍ കത്തോലിക്ക വിശ്വാസം വ്യാപിക്കുകയായിരിന്നു. ജനങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും രാജ്യത്തിന്റെ ക്രിസ്തീയ ചരിത്രത്തേക്കുറിച്ച് വിചിന്തനം ചെയ്യുവാനുള്ള അവസരമായിട്ടുമാണ് സഭ ഈ വാര്‍ഷികാഘോഷത്തേ കാണുന്നതെന്നു ബുറുണ്ടി മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗിടേഗ മെത്രാപ്പോലീത്തയുമായ ബൊനവന്തൂര നഹിമാന ഫിദെസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യം സ്ഥാപിക്കപ്പെട്ട അഞ്ചു ദേവാലയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നുണ്ട്. 1881-ല്‍ വെള്ളക്കാരായ ആദ്യ മിഷണറിമാര്‍ കൊലചെയ്യപ്പെട്ട റുമോങ്ങേയിലേക്കും തീര്‍ത്ഥാടനം നടക്കും. വാര്‍ഷികാഘോഷത്തിന്റെ ആദ്യഫലങ്ങളാണ് കൊലചെയ്യപ്പെട്ട ആദ്യകാല പിതാക്കന്മാരെന്നു ആര്‍ച്ച് ബിഷപ്പ് നഹിമാന അനുസ്മരിച്ചു. ബുറുണ്ടി സഭയുടെ ആദ്യ കോശം കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
1879-ലാണ് വെള്ളക്കാരായ ആദ്യ കത്തോലിക്ക മിഷ്ണറിമാര്‍ രാജ്യത്ത് കാലുകുത്തുന്നത്. എന്നാല്‍ അവര്‍ക്ക് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വരികയും മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 1898-ല്‍ മിഷ്ണറി ഭവനം സ്ഥാപിതമായതോടെ രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിക്കുവാന്‍ തുടങ്ങുകയായിരിന്നു. ഇന്ന് ഏതാണ്ട് 40 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് ബുറുണ്ടിയില്‍ ഉള്ളത്. 8 രൂപതകളും, മുന്നൂറോളം ഇടവകകളുമായി കത്തോലിക്ക സഭ സേവനം തുടരുകയാണ്. ആദ്യ അപ്പസ്തോലിക വികാരിയായിരുന്ന ബിഷപ്പ് ജൂലിയന്‍ ലൂയിസ് എഡ്വാര്‍ഡ് മേരി ഗോര്‍ജു സ്ഥാപിച്ച സോയൂഴ്സ് ബെനെ തെരെസിയ സന്യാസ സമൂഹം ഉള്‍പ്പെടെ നിരവധി പൗരോഹിത്യ സന്യാസ സഭകളും ബുറുണ്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാമറൂണ്‍, ചാഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ബുറുണ്ടിയില്‍ നിന്നുള്ള വൈദികര്‍ ദൈവരാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി സ്കൂളുകളും, ആശുപത്രികളും നടത്തുന്നതിനു പുറമേ, വിവിധ തരത്തിലുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ബുറുണ്ടിയിലെ കത്തോലിക്കാ സഭ നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തന്റെ റോം സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ബുറുണ്ടി സന്ദര്‍ശിക്കുവാന്‍ താന്‍ പാപ്പയെ ക്ഷണിച്ചുവെന്നും തന്റെ ക്ഷണം പാപ്പ സ്വീകരിച്ചുവെന്നും മെത്രാപ്പോലീത്ത അറിയിച്ചു. അധികം വൈകാതെ പാപ്പയെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുറുണ്ടി ജനത.
കടപ്പാട് :പ്രവാചക ശബ്ദം
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്