breaking news
ദില്ലിയിലും ഉത്തർപ്രദേശിലും നേരിയ തോതിൽ ഭൂകമ്പം ഉണ്ടായി

ഡൽഹിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും നേരിയ തോതിൽ ഭൂചലനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഉത്തർപ്രദേശിലെ കാണ്ഡല, മുസാഫർനഗർ, ഹരിയാനയിലെ പാനിപത്ത് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനു മിനിറ്റുകൾ ഭൂചലനം അനുഭവപ്പെെട്ടങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
താജികിസ്താനിലാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവെ റിപ്പോർട്ട് ചെയ്തു. കാണ്ഡലയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു..
breaking news
യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇത് അനുവദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
യുക്രൈൻ യുദ്ധത്തിന് പിന്നാലെ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ, ദന്തൽ വിദ്യാർഥികളാണ്. തുടർ പഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടിരുന്നു.
ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാർഥികളിൽ പലരും പഠനത്തിനായി യുക്രൈനിലേക്ക് പോയത്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
Sources:Metro Journal
breaking news
ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. മ്യാൻമർ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രഥം ഗ്രാമവാസികൾ കെട്ടി കരയ്ക്കെത്തിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.
തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു.
ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Sources:Metro Journal
breaking news
നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങള്‍ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനെ അലട്ടാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യന് സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയ കാലം തൊട്ടുള്ള സംശയമാണിത്.
ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവിടെ നമ്മളെപ്പോലെ ചിന്തിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ജീവികളുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. സാധാരണക്കാര്‍ മാത്രമല്ല ശാസ്ത്രത്തിന്റെ അതികായന്മാര് എന്ന് നാം തമാശയ്ക്കെങ്കിലും വിശേഷിപ്പിക്കുന്ന നാസയിലെ ശാസ്ത്രജ്ഞര്‍ പോലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അവരെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഭ്രാന്തന് പ്രവര്‍ത്തികളെന്ന് പറയുന്ന ചില പദ്ധതികളും അവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാന്‍ തയ്യാറെടുക്കുകയാണവര്‍. വെറും സന്ദേശമല്ല ചില ചിത്രങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ സന്ദേശത്തെ ഗാലക്സിയിലെ ബീക്കണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ ബീക്കണ്‍ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനല്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഇത് ആദ്യമായിട്ടല്ല അന്യഗ്രഹജീവികള്‍ക്കായുള്ള സന്ദേശം ഭൂമിക്ക് പുറത്തേക്ക് അയക്കുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ അടങ്ങിയ ഒരു സന്ദേശം ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത് 1974ലാണ്. ജീവന്റെ അടിസ്ഥാനമായ രാസവസ്തുക്കള്‍, മനുഷ്യന്റെ ഡി എന്‍ എയുടെ ഘടന, സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം, ഒരു മനുഷ്യന്റെ രൂപം എന്നീ വിവരങ്ങളടങ്ങിയ റേഡിയോ സന്ദേശമാണ് അന്ന് പ്രക്ഷേപണം ചെയ്തത്.
പ്യൂര്‍ട്ടോറിക്കോയിലെ അരെസിബോ എന്ന ശക്തമായ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഏകദേശം അര നൂറ്റാണ്ട് മുമ്ബ് ശാസ്ത്രജ്ഞര്‍ ഈ വിവരങ്ങള്‍ ഭൂമിക്ക് വെളിയിലേക്ക് അയച്ചത്. ലളിതവും മനോഹരവുമായ ആ സന്ദേശം ഇപ്പോഴും ബഹിരാകാശത്തിന്റെ വിശാലതയില്‍ എവിടെയോ സഞ്ചരിക്കുന്നുണ്ടായിരിക്കണം. ഭൗതികശാസ്ത്രജ്ഞനായ കാള്‍ സാഗനും കോര്‍ണല്‍ അസ്ട്രോണമി പ്രൊഫസറായ ഫ്രാങ്ക് ഡ്രേക്കുമാണ് ഈ റേഡിയോ സന്ദേശം രൂപകല്പന ചെയ്തത്.
ഇത്രയും കാലമായിട്ടും ആ സന്ദേശത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. അതിനാലാണ് കുറച്ചുകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സന്ദേശം കൂടി അയക്കാന്‍ നാസ തീരുമാനമെടുത്തത്. ഇതില്‍ കുറച്ചുകൂടി രസകരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗ്നരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും അവര്‍ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങള്‍ കണ്ടാല്‍ അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം രൂപകല്പന ചെയ്തിരിക്കുന്നത്.
മനുഷ്യന്റെ ചിത്രങ്ങള്‍ക്കൊപ്പം നമ്മുടെ ഡി എന്‍ എ, രാസ ഘടന, ക്ഷീരപഥത്തിനുള്ളിലെ നമ്മുടെ സൗരയൂഥത്തിന്റെയും അതിനുള്ളിലെ ഭൂമിയുടെ കൃത്യമായ സ്ഥാനം, ഭൂമിയുടെ ഉപരിതലം, ആശയവിനിമയം സുഗമമാക്കുന്നതിനായി അടിസ്ഥാന ഗണിത ഭൗതിക ശാസ്ത്ര സമവാക്യങ്ങള്‍, എന്നീ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. വലിയ ഗ്രാഫിക്സ് ചിത്രങ്ങളല്ല ഗാലക്സി ബീക്കണായി ഉപയോഗിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ ബൈനറി കോഡിലാണ് ഇവ തയ്യാറാക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ ജൊനാഥന് ജിയാംഗ് ആണ് പുതിയ സന്ദേശം രൂപകല്പന ചെയ്യുന്നത്.
ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറ് മീറ്റര്‍ അപ്പെര്‍ച്ചറോടുകൂടിയ സ്ഫെറിക്കല്‍ ടെലിസ്കോപ്പും കാലിഫോര്‍ണിയയിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലന് ടെലിസ്കോപ്പ് അറേയും ഉപയോഗിച്ച് ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ് ഈ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നക്ഷത്രഗണമായ ക്ഷീരപഥത്തില്‍ മാത്രം 5000 ലധികം ഗ്രഹങ്ങളാണ് അടുത്തിടെ നാസ കണ്ടെത്തിയത്. ഇവയില്‍ എതിലെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പഠിക്കുക ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് സാദ്ധ്യമല്ല. അതിനാലാണ് അന്യഗ്രഹജീവികളെ ഇങ്ങോട്ട് വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend