Connect with us
Slider

breaking news

പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഉടൻ പാകിസ്ഥാൻ കൈമാറുമെന്ന റിപ്പോർട്ടുകൾ പുറത്ത്

Published

on

 

അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കേ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഉടൻ പാകിസ്ഥാൻ കൈമാറുമെന്ന റിപ്പോർട്ടുകൾ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാൻ പോർവിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകർന്ന് ഇന്ത്യൻ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയിരുന്നു.

നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിയായിരുന്നു കേന്ദ്ര നീക്കം. അഭിനന്ദിനെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പാക് പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയായി പാക് ഭീകര ക്യാമ്പുകളെകുറിച്ചുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു.

ജയ്‌ഷെ ഭീകരക്യാമ്പുകളിലെ ഇന്ത്യൻ പ്രഹരത്തിന് തിരിച്ചടിയായിട്ടാണ് ഇന്നലെ കാശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ പോർവിമാനങ്ങൾ ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട പാക് പോർവിമാനങ്ങളെ തുരത്തി വ്യോമസേന കരുത്ത് കാട്ടുകയായിരുന്നു. പാക് എഫ് 16 പോർ വിമാനം വെടിവച്ചിടുകയും ചെയ്തു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

breaking news

ലണ്ടനിലെത്തിയ ട്രക്കില്‍ നിറയെ മൃതദേഹങ്ങള്‍ ! ഡ്രൈവര്‍ കസ്റ്റഡിയില്‍

Published

on

 

ലണ്ടന്‍: ലണ്ടനിലെത്തിയ ട്രക്കില്‍ 39 പേരുടെ മൃതദേഹങ്ങള്‍. പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് ഞെട്ടിച്ച ഈ സംഭവം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നുമെത്തി എന്നു കരുതുന്ന ട്രക്കിലാണ് ഇത്രയേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നുമാണ ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയാണ് ട്രക്കിന്റെ ഡ്രൈവര്‍. ഇയാള്‍ക്ക് 25 വയസ് പ്രായമുണ്ട്. ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹങ്ങളില്‍ ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത ആളുടേതാണ്. ബ്രിട്ടനിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കാന്‍ ശ്രമിച്ചവര്‍ വെടിവയ്പ്പില്‍ ട്രക്കില്‍ കൊല്ലപ്പെട്ടതാകാം എന്നാണ് സംശയം.

Continue Reading

breaking news

പത്തനംതിട്ട സെമിത്തേരി അക്രമം സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

Published

on

 

പത്തനംതിട്ട : പെന്തക്കോസ്തു സെമിത്തേരികൾക്കു നേരെ ഉണ്ടായ ആക്രമണം ഉത്കണ്ഠജനവും സമാധാനപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുയും വേണമെന്ന് പത്തനംതിട്ടയിൽ ഇന്ന് സെപ്.22 ന് കൂട്ടയ സഭാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

പെന്തക്കോസ്തു വിവിധ സഭാ വിഭാഗങ്ങളിലെ നേതൃത്വത്തിൽ ഉള്ളവരും ,സഭാ പ്രധിനിധികളും, പി.സി.ഐ നേതൃത്വ പ്രവർത്തകരും ആണ് പത്തനംതിട്ട ഐപിസി സിയോൺ ഹാളിൽ കൂടിയത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ജനപ്രതിനിധികളെ വിഷയങ്ങളുടെ ഗൗരവം അറിയിച്ചു. ആന്റോ ആന്റണി എം.പി, പത്തനംതിട്ട മുനിസിപ്പൽ ചെയർ പേഴ്‌സൺ റോസിലിൻ സന്തോഷ്‌, കൗൺസിലർ ഏബിൾ മാത്യു, പാസ്റ്റർമാരായ തോമസ് വർഗീസ്, സാം പനച്ചയിൽ, ജിജി ചാക്കോ, ഷിബു മാത്യു ,തോമസ്കുട്ടി എബ്രഹാം, അജി കല്ലുങ്കൽ ,എൻ .എം .രാജു, എന്നിവർ പ്രസംഗിച്ചു.

മാധ്യമപ്രവർത്തകരായ ഫിന്നി പി.മാത്യു, ജോജി ഐപ്പ് മാത്യൂസ്, ഐ.പി.സി കൗൺസിൽ അംഗങ്ങളായ റോയി അടൂർ, ബാബു മന്ന, പി.വൈ.സി യുവജന പ്രവർത്തകരായ ബ്ലസിൻ മലയിൽ, ലിജോ കെ.ജോസഫ്, കെ.ഏബ്രഹാം എന്നിവർ പങ്കെടുത്തു. ഐപിസി ,ചർച്ച് ഓഫ് ഗോഡ്, ഏ.ജി, മാറാനാഥാ ഇതര സ്വതന്ത്ര സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എം .പി യും മുനിസിപ്പൽ ചെയർ പേഴ്സണും എല്ലാ വിധ പിന്തുണയും ഈ വിഷയത്തിൽ നല്കുമെന്ന് അറിയിച്ചു .ഈ വിഷയത്തിൽ പരിഹാരത്തിനായി വിശ്വാസികളുടെ പ്രാത്ഥന ഭാരവാഹികൾ അപേക്ഷിക്കുന്നു.

Continue Reading

Subscribe

Enter your email address

Featured

us news19 hours ago

Iranian Christian prisoner with broken health begins “exile” after release from prison

  Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in...

Health19 hours ago

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

  മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള...

Business19 hours ago

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

  തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍...

Mobile20 hours ago

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക്...

us news2 days ago

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

  ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന...

Media2 days ago

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം...

Trending