Connect with us

Business

ഷവോമിയുടെ എംഐ എ 3 ഉടൻ വിപണിയിലേയ്ക്ക്

Published

on

 

ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. ചൈനയില്‍ എംഐ 9എക്സ് എന്ന പേരിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്.

6.4 ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ എന്നാണ് സൂചന. സ്ക്രീന്‍ അനുപാതം 19.5:9 ആയിരിക്കും. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷന്‍ സ്ക്രീന് ഉണ്ടാകും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്‍റെ ചിപ്പ് എന്നാണ് സൂചന. 6ജിബി റാം ശേഷി നല്‍കുന്ന ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 64 ജിബി ആയിരിക്കും.

റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായി 48 എംപി ക്യാമറ സോണി ഐഎംഎക്സ് 586 സെന്‍സറോടെ ഈ ഫോണിന് ഉണ്ടാകും. 13എംപി സെക്കന്‍റ് സെന്‍സര്‍ പിന്നിലെ ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപിയാണ് മുന്നിലെ സ്ക്രീന്‍ നോച്ചില്‍ കാണപ്പെടുന്ന സെല്‍ഫി ക്യാമറ. 3,300 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ക്യൂക്ക് ചാര്‍ജ് ടെക്നോളജി ഫോണില്‍ ഉണ്ടാകും. സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഈ ഫോണിന് ഉണ്ടാകുക.

വിലയിലേക്ക് വന്നാല്‍ ഈ മോഡലിന്‍റെ ചൈനീസ് മോഡലിന് വില 1699 യുവാന്‍ ആണ്. ഇത് ഇന്ത്യന്‍ വിലയിലേക്ക് മാറുമ്പോള്‍ 17,550 രൂപ എങ്കിലും വരും. ഇന്ത്യയില്‍ അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ എംഐ എ3 ഫോണ്‍ എത്തിയെക്കും എന്നാണ് വിവരം.

Business

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്‌എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

Published

on

ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്‌എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്.

പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.

വോയ്സ്, എസ്‌എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം.365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാന്‍’- 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പന്ത്രണ്ടാം ഭേദഗതി) ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി.

നിലവില്‍ കമ്ബനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്‌എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വേണ്ടി വോയ്‌സ് കോളും എസ്‌എംഎസും മാത്രം നല്‍കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഒരാള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാന്‍ ആവശ്യമില്ലെങ്കില്‍ വോയ്‌സ് കോളും എസ്‌എംഎസും മാത്രമുള്ള പ്ലാന്‍ എടുത്താല്‍ മതി. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ടു നമ്ബറിലും ഇന്റര്‍നെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാര്‍ഡില്‍ വോയ്‌സ് കോള്‍, എസ്‌എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വാലിഡിറ്റി കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ ഇടയ്ക്കിതെ റീച്ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കാം.
Sources:samakalikamalayalam

http://theendtimeradio.com

Continue Reading

Business

റാന്നിയിലെ വീട്ടില്‍ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; എയര്‍ടെല്ലിന് 33000 രൂപ പിഴ

Published

on

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.

എന്നാല്‍ റീചാര്‍ജ് ചെയ്ത് ഒരാഴ്ച പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉപഭോക്താവിന് റേഞ്ച് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. വീടിന്റെ വിവിധ ഭാഗങ്ങളില്‍ റേഞ്ച് ലഭിക്കാതെയായി. ഈ വിവരം പത്തനംതിട്ട എയര്‍ടെല്ലിന്റെ സ്റ്റോറിലെ ജീവനക്കാരോട് വിവരം അറിയിച്ചിരുന്നു. നേരിട്ടും ഫോണിലൂടെയും പലപ്പോഴായി പരാതി അറിയിച്ചിട്ടും റേഞ്ചിന്റെയോ കണക്ഷന്റെയോ കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

അഭിഭാഷകനായി ജോലി ചെയ്യുന്ന തനിക്ക് രാത്രികളിലുള്‍പ്പെടെ ജോലിയുടെ ഭാഗമായി നെറ്റ് വര്‍ക്കുപയോഗിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ഒരു വര്‍ഷത്തക്ക് റീ ചാര്‍ജ് ചെയ്തത്. ഈ വിവരവും കമ്പനിയെ അറിയിച്ചിരുന്നുവെന്നാണ് പരാതിയില്‍ റിക്കി ആരോപിച്ചത്. വെട്ടിപ്പുറത്തെ എയര്‍ടെല്ലിന്റെ ടവറിന്റെ വാടക കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ ഒരു മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നുമായിരുന്നു എതിര്‍കക്ഷി നല്‍കിയ വാക്ക്.

കരാറുകാരനുമായുള്ള തര്‍ക്കങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി ഹര്‍ജിക്കാരന് റീ ചാര്‍ജ് പ്ലാന്‍ ചെയ്തത്. ഒരു വര്‍ഷമായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെയാണ് യുവാവ് പരാതി നല്‍കിയത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

Published

on

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു എന്ന് ഇടിയും ടെലിക്കോം ടോക്കും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്. ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അ‌വതരിപ്പിക്കാൻ ആണ് കേന്ദ്ര നീക്കം.

ഓരോ സംസ്ഥാനത്തും റോ റൂൾ വ്യത്യസ്തമായതിനാൽ തന്നെ ടെലിക്കോം കമ്പനികൾ വിവിധ പ്രദേശങ്ങളിൽ അ‌ടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അ‌നുമതി നേടുന്നതിനും വ്യത്യസ്ത തുക ചെലവഴിക്കേണ്ടിവരുന്നു. പലയിടത്തെയും നിയമങ്ങൾ ടെലിക്കോം കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാനും രാജ്യത്ത് എല്ലായിടത്തും ടെലിക്കോം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരേ ചിലവ് ഉറപ്പാക്കുന്നതിനും പുതിയ റോ റൂൾ സഹായിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോ റൂൾ മൂലം ടെലികോം കമ്പനികൾക്ക് കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന നയത്തിന് ഉൾപ്പെടെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ടെലിക്കോം അ‌ടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നിർണായകമാകാൻ സാധ്യതയുള്ള പുതിയ നയം മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.

പൊതു-സ്വകാര്യ വസ്തുവകകളിൽ മൊബൈൽ ടവറുകളും മറ്റ് ടെലിക്കോം ഇൻഫ്രാസ്ട്രക്ചറുകളും സ്ഥാപിക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡങ്ങൾ അ‌ടങ്ങുന്നതാണ് റോ റൂൾ. അ‌ടുത്തിടെ വിജ്ഞാപനം ചെയ്ത ടെലിക്കോം റോ റൂൾസ് 2025 ജനുവരി 1 മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും. പൊതു സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുൻഗണന നൽകി​ക്കൊണ്ടാണ് പുതിയ റോ റൂൾസ് തയാറാക്കിയിരിക്കുന്നത്. അ‌തിനാൽ പ്രോപ്പർട്ടി ഉടമകളും ടെലികോം കമ്പനികളും പുതിയ നിയമം നിർബന്ധമായും പാലിക്കണം.

എല്ലാ സംസ്ഥാനങ്ങളോടും അവരുടെ റോ പോർട്ടലുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി നീരജ് മിത്തൽ നിർദേശിച്ചു.

പുതിയ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ രാജ്യത്തുടനീളം ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ ടെലിക്കോം കമ്പനികൾക്കെല്ലാം ഒരേ ​ചെലവ് തന്നെയാകും വരിക. അംബാനിയുടെ റിലയൻസ് ജിയോ മുതൽ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) തുടങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് വരെ ഈ നയം മാറ്റം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു.

രാജ്യത്ത് എല്ലായിടത്തും ഒരേ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ ഒപ്റ്റിക്കൽ ഫൈബർ ലൈനുകളുടെയും ടെലികോം ടവറുകളുടെയും ഇൻസ്റ്റാളേഷൻ വർദ്ധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യത്തെ 5G നെറ്റ്‌വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിന് അ‌ടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.

ഇന്ത്യയിൽ ഉടനീളം ഏകീകൃത റോ റൂൾസ് നടപ്പാക്കണമെന്ന് ടെലിക്കോം കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അ‌തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ടെലിക്കോം വകുപ്പ് സംസ്ഥാനങ്ങൾക്ക് റോ റൂൾസ് അ‌പ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ റോ റൂൾ നടപ്പിലാകുന്നതോടെ ടെലിക്കോം കമ്പനികൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് വിവിധ അനുമതികൾ നേടുന്ന പ്രക്രിയ ഡിജിറ്റലാകും, ഇത് കാര്യങ്ങൾ ലളിതമാക്കും.

എല്ലാ നടപടികളും ഡിജിറ്റൽ ആകുന്നതിനാൽ കാര്യക്ഷമതയും സുതാര്യതയും വർധിക്കും എന്ന നേട്ടവുമുണ്ട്. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽ നിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്​ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പിന്നിടുകയും അ‌തിന്റെ പുറകേ നടക്കുകയും ചെയ്യേണ്ടിവരുന്നു. പുതിയ റോ റൂൾ പ്രബല്യത്തിൽ വരുന്ന ജനുവരി 1 മുതൽ ഈ അ‌വസ്ഥ മാറും.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം....

Articles14 hours ago

7 ways we rebuild through Christ

When a person comes to Christ, it’s not just about being forgiven and waiting for heaven. Salvation is an ongoing...

us news15 hours ago

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്

ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍...

world news15 hours ago

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രൈസ്തവ ഭവനങ്ങള്‍ക്ക് തീവെച്ചു

ധാക്ക:ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു.ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം.ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍...

Travel15 hours ago

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കാബിന്‍ ബാഗേജിന് നിയന്ത്രണം; പുതിയ നിയമങ്ങൾ വിശദമായി അറിയാം

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് പുതിയ ബാഗേജ് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ‘ഒരു കാബിൻ ബാഗ്’ നിയമം യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും...

Movie2 days ago

‘Prophecy Fulfilled’: Candace Cameron Bure Explains How Nativity Fulfills Biblical Promises

The Christmas season is always busy for Candace Cameron Bure, an actress who regularly churns out holiday films among other...

Trending

Copyright © 2019 The End Time News