Connect with us

world news

യു.എ.ഇ-യിൽ അശ്രദ്ധമായി സെൽഫി എടുക്കുന്നവർ ജാഗ്രതൈ; കടുത്ത ശിക്ഷ നിങ്ങളെ തേടിയെത്തിയേക്കാം

Published

on

 

യു.എ.ഇ-യില്‍ സെല്‍ഫിയെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിയമ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പൊതു സ്ഥലമോ സ്വകാര്യ ചടങ്ങോ ഏതുമായിക്കൊള്ളട്ടെ നിങ്ങള്‍ ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമായോ പകര്‍ത്തുന്ന സെല്‍ഫികള്‍ ചിലപ്പോള്‍ നിങ്ങളെ വലിയ കുഴപ്പങ്ങളില്‍ ചാടിച്ചേക്കാമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. സെള്‍ഫികള്‍ എടുക്കുമ്പോള്‍ പിന്നില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പതിയുന്ന ആളുകളുടെ ചിത്രങ്ങളാണ് പലപ്പോഴും വില്ലന്‍മാരാകുന്നത്. ഇത്തരം അബദ്ധ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കി ശിക്ഷ ലഭിച്ചേക്കാം.

ഇത്തരം സെല്‍ഫികളുടെ പേരില്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയടയ്ക്കേണ്ടി വന്നേക്കാമെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ ആറ് മാസം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നതായി യു.എ.ഇ-യിലെ അഭിഭാഷകരും പറയുന്നു. ബോധപൂര്‍വമല്ലാതെ എടുക്കുന്ന ചിത്രങ്ങളാണെങ്കില്‍ പോലും നിയമാനുസൃതമായി നിങ്ങള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ശിക്ഷ ഉറപ്പാക്കുന്നത്.

world news

ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Published

on

ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ചേതനയറ്റ അദ്ദേഹത്തിന്റെ മൃതശരീരം രാവിലെ സിഗ്നി എന്ന പ്രദേശത്തിന് സമീപമാണ് കണ്ടെത്തിയത്. ബുർക്കിന ഫാസോയിലെ ഫാഡ ഗൗർമയിലെ സാറ്റെംഗ ഇടവകാംഗമാണ് അദ്ദേഹം. എഡ്വാർഡിനൊപ്പം കൂടുതൽ ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ പ്രത്യേകം ലക്ഷ്യമിടുന്നതിനാൽ ബുർക്കിന ഫാസോയിലെ സുരക്ഷാ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ബുർക്കിന ഫാസോയിലെ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകര്‍ തങ്ങളുടെ ജനങ്ങളുടെ നന്മയ്‌ക്കായി ജീവൻ പണയപ്പെടുത്തി മുൻനിരയില്‍ നിന്നു ശുശ്രൂഷ ചെയ്യുകയാണെന്ന് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ സ്പെയിൻകാരിയായ മരിയ ലൊസാനോ പറഞ്ഞു. എഡ്വാർഡിൻ്റെ മരണം സാറ്റെംഗയിലെ ജനങ്ങൾക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മരിയ ലൊസാനോ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡോറി രൂപതയിലെ എസ്സാകാനെ നഗരത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിരിന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു.

മാലി, ചാഡ്, നൈജർ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ സഹേൽ മേഖലയിലെ പീഡനം അനുഭവിക്കുന്ന നിരവധി രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ബുർക്കിന ഫാസോയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയെയും പൊതുവേ നിരീക്ഷിക്കുന്നത്. ബുർക്കിന ഫാസോയിലെ സഭയെ സഹായിക്കാൻ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സജീവമായി രംഗത്തുണ്ട്. 2023-ൽ രാജ്യത്തെ 56 പ്രോജക്ടുകളിലായി ഏകദേശം 107 മില്യൺ ഡോളറിന്റെ സഹായമാണ് ലഭ്യമാക്കിയിട്ടുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

Published

on

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിരളമായ സംഭവമാണ്. വർഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലിസ്റ്റിലെ ക്രിസ്ത്യൻ പ്രതിനിധിയും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയുമായിരിന്നു താഹിർ സിന്ധു.

സാംസ്കാരികമായും ധാർമ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്ലാമിക ഗ്രൂപ്പുകൾ ഉൾപ്പെടെ പാർലമെൻ്റിലെ വിവിധ പാർട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവൺമെൻ്റിൽ മനുഷ്യാവകാശ-ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013-ൽ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 57 വയസ്സുള്ള സിന്ധു, യഥാർത്ഥത്തിൽ ഫൈസലാബാദ് സ്വദേശിയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്നു പോരാടുന്ന വ്യക്തി കൂടിയാണ് താഹിർ സിന്ധു.

2013 ജൂലൈയിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികളായ ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവർക്ക് വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ സമിതിയിലെ അംഗമായിരുന്നു സിന്ധു. ആദ്യ ഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെ 2021-ൽ ലാഹോർ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ ഇടയാക്കിയ കുപ്രസിദ്ധമായ വിചാരണയിലും സിന്ധു പ്രത്യേക ഇടപെടല്‍ നടത്തിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

Published

on

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 10 – ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം മൂന്ന് കത്തികളുമായി ആണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിൽ എല്ലാ ബുധനാഴ്ചയും എന്നപോലെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രവേശിക്കാനാണ് 54-കാരൻ ഉദ്ദേശിച്ചത്.

20 സെൻ്റീമീറ്റർ നീളമുള്ള മൂന്ന് കത്തികൾ പോക്കറ്റിൽ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരിൽ സംശയിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ജയിലിലേക്ക് അയച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 mins ago

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ...

world news12 mins ago

ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ചേതനയറ്റ...

National27 mins ago

തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന് പിന്നാലെ സ്കൂൾ...

National23 hours ago

Hindu Nationalism Becomes a Growing Threat to Christians in Nepal

Nepal — Unlike Christians in the neighboring state of India, believers in Nepal have, until recently, been more protected from...

National23 hours ago

Four Catholic priests beaten, looted in Odisha

Unidentified miscreants looted a Divine Word mission in Odisha, eastern India, after attacking four priests, teachers and workers living in...

world news23 hours ago

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും...

Trending