Connect with us

Crime

ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി; മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും

Published

on

 

ശ്രീലങ്കയിൽ സ്ഫോടന പരമ്പരകളിൽ മരിച്ചവരുടെ എണ്ണം 215 ആയി ഉയർന്നു. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. കൊളംബോയിലെ തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിൽ വീണ്ടും സ്ഫോടനമുണ്ടായത് ഏറെ ആശങ്ക പടർത്തി. ഇവിടെ നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടു. ഇന്ന് നടന്ന ഏഴാമത്തെ സ്ഫോടനമാണിത്. ഇത് വരെ 215 പേരാണ് ശ്രീലങ്കയിൽ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രാർത്ഥനയ്ക്കെത്തിയരാണ് കൊല്ലപ്പെട്ടവരിൽ അധികവും. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

അതേസമയം രാവിലെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലും രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ ഇന്ന് രാവിലെ അഞ്ചിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സ്ഫോടനങ്ങൾ ഉണ്ടായതെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊല്ലപ്പെട്ടവരിൽ വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. കൊഛികഡെയിലെ സെൻ്റ് ആൻ്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെൻ്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രിലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടന പരമ്പരകൾ ഉണ്ടായത്. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് സ്ഫോടനം നടന്ന ഹോട്ടൽ സിന്നമൺ ഗ്രാൻഡ്.

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷാ സമിതിയുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു.

Crime

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

Published

on

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ കൊറിയർ കമ്പനിയായ ഫെഡെക്‌സ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

നിങ്ങൾക്ക് ഒരു ഫോൺ കോൾ വരും. വിളിക്കുന്നയാൾ ഫെഡെക്സിൽ നിന്നാണെന്ന് അവകാശപ്പെടും. അവർ നിങ്ങളുടെ പേരും വിലാസവും പോലുള്ള വ്യക്തിഗത വിവരങ്ങൾ പറഞ്ഞേക്കാം, ഇത് നിങ്ങളെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതാണ്. ‘നിങ്ങളുടെ പേരിൽ അനധികൃത വസ്തുക്കൾ അടങ്ങിയ കൊറിയർ പിടികൂടിയിരിക്കുന്നു’ എന്നാണ് അവർ നിങ്ങളെ അറിയിക്കുക.

പ്രശ്‌നം പരിഹരിക്കാൻ, ഫെഡെക്‌സ് കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ ‘ഒമ്പത്’ അമർത്താൻ തട്ടിപ്പുകാർ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒമ്പത് എന്ന ബട്ടൺ അമർത്തുമ്പോൾ, നിങ്ങളെ വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി കണക്ട് ചെയ്യുന്നു. ഇവിടെയാണ് തട്ടിപ്പിൻ്റെ യഥാർത്ഥ തുടക്കം തുടങ്ങുന്നത്. തട്ടിപ്പുകാർ പ്രൊഫഷണൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

ഇതുമൂലം, ഉപയോക്താക്കൾ സൈബർ കുറ്റവാളികളുടെ കെണിയിൽ എളുപ്പത്തിൽ വീഴുകയും തങ്ങളുടെ വിശദാംശങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നു. ഈ തട്ടിപ്പിൽ എഐ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ, തട്ടിപ്പുകാർ ഏതെങ്കിലും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻ്റെ സംസാര ശൈലി ക്ലോൺ ചെയ്യുന്നു.

തട്ടിപ്പിന് മാർഗങ്ങൾ പലത്

കൂടാതെ ഉപയോക്താക്കൾക്ക് വ്യാജ അറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളും അയയ്ക്കുന്നു. സന്ദേശത്തിൽ, ആകർഷകമായ ഓഫറുകളെക്കുറിച്ചും സ്കീമുകളെക്കുറിച്ചും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ടാകും. അത്യാഗ്രഹം കാരണം, സന്ദേശങ്ങളിലും നോട്ടിഫിക്കേഷനുകളിലും അയക്കുന്ന ലിങ്കുകളിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾ അറിയാതെ വൈറസ് നിറഞ്ഞ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു.

ഈ ആപ്പ് വഴി, ഹാക്കർമാർ ഉപയോക്താവിൻ്റെ ഉപകരണത്തിലേക്ക് പ്രവേശിക്കുകയും അതിൽ നിലവിലുള്ള വിശദാംശങ്ങൾ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിന്, ഹാക്കർമാർ സ്വയം സിഐഡി അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും പറഞ്ഞേക്കാം. ഈ വ്യാജ ഉദ്യോഗസ്ഥൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.

എങ്ങനെ സുരക്ഷിതരായിരിക്കാം?

* ഫെഡെക്സ് അത്തരം രീതിയിൽ നിങ്ങളെ ബന്ധപ്പെടുകയില്ല. അവർ നിങ്ങളോട് പണം ആവശ്യപ്പെടുകയുമില്ല.
* ഫോൺ കോളുകളിലൂടെ വ്യക്തിപര വിവരങ്ങളോ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളോ നൽകരുത്.
* നിങ്ങളുടെ കൊറിയറിനെ കുറിച്ച് എന്തെങ്കിൽ സംശയമുണ്ടെങ്കിൽ, ഫെഡെക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെടുക.
* നിങ്ങൾക്ക് വേണമെങ്കിൽ, പൊലീസിൽ നിന്നും ഇക്കാര്യത്തിൽ സഹായം തേടാം.
* ഇതുകൂടാതെ, ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Crime

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’; വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്ന് പൊലീസ്

Published

on

കോഴിക്കോട്: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അടിമുടി വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മീഡിയ സെല്‍.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും.

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പ് സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാന്‍ ചെറിയ തോതിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ തരപ്പെടുത്തി തരും.

കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്‍കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Crime

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news43 mins ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel52 mins ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news1 hour ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel1 hour ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

National1 day ago

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന്...

Trending