Connect with us

world news

പ്രശസ്ത സുവിശേഷകന്‍ റോജര്‍ ഹോസ്മ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

Published

on

ലോകപ്രശസ്ത ഉണര്‍വ് പ്രാസംഗീകനും, സുവിശേഷകനുമായ പാസ്റ്റര്‍ റോജര്‍ ഹോസ്മ (73) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.1978 ല്‍ സ്ഥാപിതമായ RHWO എന്ന മിനിസ്ട്രിയിലൂടെ സുവിശേഷം ലോകമെമ്പാടുമുള്ള ജനങ്ങളില്‍ എത്തിക്കുന്നതിന് പരിശ്രമിച്ചിരുന്നു. റോജര്‍ ഹോസ്മ വേള്‍ഡ് ഔട്ട്‌റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും ക്രിസ്തീയ നേതൃത്വ പരിശീലനത്തിനും പാസ്റ്റര്‍ ഹോസ്മ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
35 വര്‍ഷത്തിലധികമായി റോജര്‍ ഹോസ്മയുടെ മിനിസ്ട്രിയുമായി ലോകമെമ്പാടും ക്രൂസേഡുകള്‍ നടത്തുകയും അതുമൂലം അനേകായിരങ്ങള്‍ ക്രിസ്തുവിനെ അറിയുവാനും ഇടയായിട്ടുണ്ട്.

world news

Pakistan Christian’s Spurn Rally for Khan

Published

on

Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the Punjab province of Pakistan. The attempted gathering was stopped by the Presbyterian Church of Pakistan, claiming that the ground where the rally would take place belonged to the Christian Training Institute, and no political rally would be welcome there. Management of the church claimed that if the gathering were to be permitted, then more would follow, and the privacy of the Christian minorities would be violated.

The actions taken by the Church raised the ire of Khan’s sympathizers. In keeping with Khan’s conspiracy of American collusion in his downfall, his former Special Assistant to the Prime Minister on Youth Affairs stated, “It is the property of the American mission. The present imported government is already on an American mission. Stop us if you can.” Defenders of the Church’s stance criticized the government for inadequately protecting freedom of religion. The National Minorities Alliance Chairman said this in response to the former assistant’s statement, “They are trying to occupy it by declaring it a public ground. It is the responsibility of the state to protect the holy places of minorities. It is terrorism to organize the rally despite the refusal of the Church administration.”

The effects of Imran Khan’s poisonous regime are still felt in Pakistan. His emphasis on Islamization breeds a hostile attitude towards religious minorities, and his followers continue his work despite his ousting. We pray for the Church in Pakistan, and their resilience against an intransigent and dangerous movement.
Sources:persecution

http://theendtimeradio.com

Continue Reading

world news

“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത

Published

on

ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം ജയില്‍ മോചിതയായ പാക്കിസ്ഥാനി ക്രൈസ്തവ വനിത ഷാഗുഫ്ത കോസര്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് നീഡ്‌’ (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തിലാണ് ഷാഗുഫ്ത ഇക്കാര്യം പറഞ്ഞത്. മുഹമ്മദ്‌ നബിയെ കുറിച്ച് അപകീര്‍ത്തിപരമായ ടെക്സ്റ്റ് മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് 2013-ല്‍ ഷാഗുഫ്തയും ഭര്‍ത്താവ് ഷഫ്കാത്ത് മാസിയും ജയിലിലാകുന്നത്. ജയിലില്‍ വെച്ച് തങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിന്നെന്നും ഷാഗുഫ്ത പറഞ്ഞു.

ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടത്തി വധശിക്ഷ വിധിക്കുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ 8 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും ഷാഗുഫ്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ അഭിഭാഷകനെ വാദം പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചില്ല, തങ്ങള്‍ക്ക് പറയുവാനുള്ളത് പോലും കേട്ടില്ല, പ്രസ്താവം കേട്ടപ്പോള്‍ താന്‍ ബോധരഹിതയായെന്നും ഷാഗുഫ്ത പറഞ്ഞു. തങ്ങളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. “ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുമെന്നും കുറച്ചു കാലം കഴിയുമ്പോള്‍ മോചിപ്പിക്കുമെന്നും നിരവധി പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. ‘പറ്റില്ല’ എന്ന് തന്നെയായിരുന്നു എപ്പോഴും എന്റെ മറുപടി. ഉത്ഥിതനായ കര്‍ത്താവായ ക്രിസ്തുവാണ്‌ എന്റെ ജീവനും രക്ഷകനും” ഷാഗുഫ്ത പറയുന്നു.

കഴിഞ്ഞ വര്‍ഷം മോചിതരായെങ്കിലും തനിക്കും തന്റെ ഭര്‍ത്താവിനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും പാക്കിസ്ഥാനില്‍ കഴിയുവാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും, അവിടെ കഴിഞ്ഞാല്‍ തങ്ങളെ മതഭ്രാന്തന്‍മാര്‍ കൊലപ്പെടുത്തുമെന്നും ഷാഗുഫ്ത പറയുന്നു. “പാപിയായ എനിക്ക് വേണ്ടിയാണ് യേശുക്രിസ്തു തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. ഞാന്‍ ഒരിക്കലും എന്റെ മതം മാറില്ല. യേശുവിനെ നിഷേധിക്കുന്നതിന് പകരം തൂക്കുമരണമാണ് എനിക്കിഷ്ടം” എന്ന് പറഞ്ഞുകൊണ്ടാണ് ഷാഗുഫ്ത തന്റെ വാക്കുകള്‍ ചുരുക്കിയത്.

പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യ സ്ത്രീ എന്ന പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞ ആസിയ ബീബിയുടെ അയല്‍ക്കാരിയാണ് ഷാഗുഫ്ത. ഇംഗ്ലീഷ് ഭാഷ അറിയാത്ത ഷാഗുഫ്തയും, ഭര്‍ത്താവും ഇംഗ്ലീഷ് ഭാഷയില്‍ അയക്കപ്പെട്ട ടെക്സ്റ്റ് മെസേജിന്റെ പേരിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായത്. എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ പ്രാണരക്ഷാര്‍ത്ഥം സന്നദ്ധ സംഘടനകള്‍ ഇവരെ വിദേശത്തേക്ക് മാറ്റി. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗോജ്റ സ്വദേശികളാണ് ദമ്പതികള്‍. 2009-ല്‍ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ഗോജ്റയിലെ എഴുപത്തിയേഴോളം ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

Published

on

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത്‌ തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍. ദെബോറയ്ക്കു നീതി ലഭിക്കണമെന്നും, കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ കാട്രിയോണ ലയിങ്ങ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച കമ്മീഷണര്‍, പോലീസും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭയാനകമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.

സൊക്കോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ്‌ ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ദെബോറയേ കല്ലെറിയുന്നതിന്റേയും, വടികള്‍ കൊണ്ട് അടിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. ദെബോറ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്നതും, തന്നെകൊല്ലരുതെന്ന് സഹപാഠികളോട് അപേക്ഷിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക ആക്രമണമാണ് സൊകോട്ടയില്‍ അരങ്ങേറിയത്.

അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മതമൗലീകവാദി.കള്‍ തെരുവ് വീഥികളില്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ഇവര്‍ ആക്രമിച്ചു. സൊകോട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കായുടെ കേന്ദ്ര ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രല്‍ പോലും അക്രമത്തിന് ഇരയായി. അതേസമയം ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ക്ക് പുറമേ, നിരവധി പ്രമുഖരും, ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെ സംഘടനകളും കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് അതിദയനീയമായ വിധത്തില്‍ തുടരുകയാണ്. നൈജീരിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ അടിസ്ഥാന കാരണം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

Travel15 hours ago

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്‌കൂൾ മേഖലയിൽ 30 കിലോമീ‌റ്ററും...

National16 hours ago

ചര്‍ച്ചുകള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമസേന നേതാവ്

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും തൂവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്. ബിജെപി...

world news16 hours ago

Pakistan Christian’s Spurn Rally for Khan

Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the...

National16 hours ago

പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.

കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ...

us news16 hours ago

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ...

world news17 hours ago

“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത

ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍...

breaking news17 hours ago

Catholic leaders condemn Israeli violence at funeral of Palestinian-American journalist

JERUSALEM — The top Catholic clergyman in the Holy Land on Monday condemned the police beating of mourners carrying the...

world news18 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത്‌ തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം...

National2 days ago

Indian Authorities Demand Pastors Cease Religious Activities

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The...

world news2 days ago

ICC Supports a Café to Reach Muslims with the Gospel

Indonesia – Rita* and Zairus* are two field workers who felt called by God to serve in a remote area...

breaking news2 days ago

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത്...

Tech2 days ago

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള...

Trending