Connect with us

breaking news

റേഷൻ കടകൾ വഴി ഇനി 11 രൂ​പ​ക്ക് കു​പ്പി​വെ​ള്ള​വും വി​ത​ര​ണം​ചെ​യ്യും.

Published

on

 

ചൊ​​വ്വാ​ഴ്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്. 11 രൂ​പ​യാ​ണ്​ വി​ല. സം​സ്ഥാ​ന​ത്തെ 14,350 റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന്​ ഇ​നി കു​പ്പി​വെ​ള്ള​വും വി​ത​ര​ണം​ചെ​യ്യും. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​െ​ന്ന​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്ന് സ​പ്ലൈ​കോ വി​പ​ണ​ന​ശാ​ല​ക​ളി​ൽ 11 രൂ​പ​ക്ക് ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഇ​തി​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ ബോ​ട്ടി​ൽ വാ​ട്ട​ർ മാ​നു​ഫാ​ക്ച​റി​ങ്​ അ​സോ​സി​യേ​ഷ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റേ​ഷ​ൻ ക​ട​ക​ളി​ലും അ​തേ​വി​ല​യ്​​ക്ക്​ കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് പു​റ​മേ കു​പ്പി​വെ​ള്ള​വും ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കാ​ൻ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കും. അം​ഗീ​കൃ​ത കു​പ്പി​വെ​ള്ള ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്നം വി​ൽ​ക്കു​ന്ന​തി​നാ​വും അ​നു​മ​തി. ച​ർ​ച്ച​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ധാ​ര​ണ​യാ​യി. റേ​ഷ​ൻ വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും ഇ​തി​നാ​യി വ​രു​ന്ന പ്രീ​മി​യം ശേ​ഖ​രി​ച്ച് ചി​കി​ത്സ ആനൂ​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​കു​ന്ന​ത്. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക്പു​റ​മേ ക​ട​ക​ളി​ൽ വി​ൽ​പ​ന​ക്കാ​രാ​യി നി​യ​മി​ച്ച​വ​ർ​ക്ക് കൂ​ടി ഇ​ൻ​ഷു​റ​ൻ​സ്​ ആ​നൂ​കൂ​ല്യം ല​ഭ്യമാ​ക്ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡി​നെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

breaking news

ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

Published

on

 

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു.

ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


Sources:Metro Journal

http://theendtimeradio.com

Continue Reading

breaking news

നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങള്‍ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

Published

on

അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനെ അലട്ടാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യന്‍ സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയ കാലം തൊട്ടുള്ള സംശയമാണിത്.

ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവിടെ നമ്മളെപ്പോലെ ചിന്തിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ജീവികളുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. സാധാരണക്കാര്‍ മാത്രമല്ല ശാസ്ത്രത്തിന്റെ അതികായന്മാര്‍ എന്ന് നാം തമാശയ്ക്കെങ്കിലും വിശേഷിപ്പിക്കുന്ന നാസയിലെ ശാസ്ത്രജ്ഞര്‍ പോലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അവരെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഭ്രാന്തന്‍ പ്രവര്‍ത്തികളെന്ന് പറയുന്ന ചില പദ്ധതികളും അവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാന്‍ തയ്യാറെടുക്കുകയാണവര്‍. വെറും സന്ദേശമല്ല ചില ചിത്രങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ സന്ദേശത്തെ ഗാലക്സിയിലെ ബീക്കണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ ബീക്കണ്‍ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനല്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ഇത് ആദ്യമായിട്ടല്ല അന്യഗ്രഹജീവികള്‍ക്കായുള്ള സന്ദേശം ഭൂമിക്ക് പുറത്തേക്ക് അയക്കുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ അടങ്ങിയ ഒരു സന്ദേശം ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത് 1974ലാണ്. ജീവന്റെ അടിസ്ഥാനമായ രാസവസ്തുക്കള്‍, മനുഷ്യന്റെ ഡി എന്‍ എയുടെ ഘടന, സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം, ഒരു മനുഷ്യന്റെ രൂപം എന്നീ വിവരങ്ങളടങ്ങിയ റേഡിയോ സന്ദേശമാണ് അന്ന് പ്രക്ഷേപണം ചെയ്തത്.

പ്യൂര്‍ട്ടോറിക്കോയിലെ അരെസിബോ എന്ന ശക്തമായ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഏകദേശം അര നൂറ്റാണ്ട് മുമ്ബ് ശാസ്ത്രജ്ഞര്‍ ഈ വിവരങ്ങള്‍ ഭൂമിക്ക് വെളിയിലേക്ക് അയച്ചത്. ലളിതവും മനോഹരവുമായ ആ സന്ദേശം ഇപ്പോഴും ബഹിരാകാശത്തിന്റെ വിശാലതയില്‍ എവിടെയോ സഞ്ചരിക്കുന്നുണ്ടായിരിക്കണം. ഭൗതികശാസ്ത്രജ്ഞനായ കാള്‍ സാഗനും കോര്‍ണല്‍ അസ്‌ട്രോണമി പ്രൊഫസറായ ഫ്രാങ്ക് ഡ്രേക്കുമാണ് ഈ റേഡിയോ സന്ദേശം രൂപകല്‍പന ചെയ്തത്.

ഇത്രയും കാലമായിട്ടും ആ സന്ദേശത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. അതിനാലാണ് കുറച്ചുകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സന്ദേശം കൂടി അയക്കാന്‍ നാസ തീരുമാനമെടുത്തത്. ഇതില്‍ കുറച്ചുകൂടി രസകരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗ്നരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും അവര്‍ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങള്‍ കണ്ടാല്‍ അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മനുഷ്യന്റെ ചിത്രങ്ങള്‍ക്കൊപ്പം നമ്മുടെ ഡി എന്‍ എ, രാസ ഘടന, ക്ഷീരപഥത്തിനുള്ളിലെ നമ്മുടെ സൗരയൂഥത്തിന്റെയും അതിനുള്ളിലെ ഭൂമിയുടെ കൃത്യമായ സ്ഥാനം, ഭൂമിയുടെ ഉപരിതലം, ആശയവിനിമയം സുഗമമാക്കുന്നതിനായി അടിസ്ഥാന ഗണിത ഭൗതിക ശാസ്ത്ര സമവാക്യങ്ങള്‍, എന്നീ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. വലിയ ഗ്രാഫിക്സ് ചിത്രങ്ങളല്ല ഗാലക്സി ബീക്കണായി ഉപയോഗിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ ബൈനറി കോഡിലാണ് ഇവ തയ്യാറാക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ ജൊനാഥന്‍ ജിയാംഗ് ആണ് പുതിയ സന്ദേശം രൂപകല്‍പന ചെയ്യുന്നത്.

ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറ് മീറ്റര്‍ അപ്പെര്‍ച്ചറോടുകൂടിയ സ്‌ഫെറിക്കല്‍ ടെലിസ്‌കോപ്പും കാലിഫോര്‍ണിയയിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലന്‍ ടെലിസ്‌കോപ്പ് അറേയും ഉപയോഗിച്ച്‌ ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ് ഈ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നക്ഷത്രഗണമായ ക്ഷീരപഥത്തില്‍ മാത്രം 5000 ലധികം ഗ്രഹങ്ങളാണ് അടുത്തിടെ നാസ കണ്ടെത്തിയത്. ഇവയില്‍ എതിലെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പഠിക്കുക ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സാദ്ധ്യമല്ല. അതിനാലാണ് അന്യഗ്രഹജീവികളെ ഇങ്ങോട്ട് വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

breaking news

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണം

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് ആക്രമണം. ഏപ്രില്‍ 29-നാണ് പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ കലീമിനും മര്‍ദ്ദനമേറ്റു.

ഒരു ലക്ഷം പാക്കിസ്ഥാനി റുപ്പീസ് (536 യു.എസ്. ഡോളര്‍) വീതം നല്‍കണമെന്നാണ് അക്രമികളുടെ ആവശ്യമെന്നും, അല്ലാത്ത പക്ഷം ആരാധനയും, സ്കൂളിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്നും കലീം പോലീസിനോട് പറഞ്ഞു. സ്കൂള്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് അക്രമികള്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും, സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും രണ്ടുദിവസത്തിനുള്ള പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ കാറുകളും, മോട്ടോര്‍ സൈക്കിളുകളും അക്രമികള്‍ തകര്‍ത്തു. ഏതാണ്ട് മൂന്നര ലക്ഷം റുപ്പീസിന്റെ നാശ നഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ മത, രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്നാണ്‌ പറയുന്നതെന്നും, എന്നാല്‍ ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ താനൊരിക്കലും അങ്ങനെ പറയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ തുറന്നടിച്ചു. തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നടക്കുവാന്‍ പോലും കഴിയുന്നില്ലെന്നും, തങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികളായ മുസ്ലീം സമുദായക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ കലീം വെളിപ്പെടുത്തിയിരിന്നു. അക്രമത്തിനിരയായ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഷെയിഖുപുര സെന്റ്‌ തെരേസാ ഇടവക വികാരി ഫാ. തൗസീഫ് യോസഫ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു ഫാ. തൗസീഫ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ്‌ കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും മാര്‍ച്ചില്‍ ഒരു മുസ്ലീം യുവാവ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ കയറി കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

Crime5 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍

സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ...

world news5 hours ago

തുർക്മെനിസ്ഥാനിൽ സ്ത്രീകൾക്ക് ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക്

തുർക്മെനിസ്ഥാനിൽ (Turkmenistan) സ്ത്രീകൾക്ക് സൗന്ദര്യവർധകസേവനങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട്. അതിൽ പ്ലാസ്റ്റിക് സർജറി, മാനിക്യൂർ എന്നിവയെല്ലാം പെടുന്നു. തീർന്നില്ല, കൃത്രിമ നഖങ്ങൾ വയ്ക്കാനോ, മുറുക്കമുള്ള വസ്ത്രം ധരിക്കാനോ, മുടി...

world news5 hours ago

കാലിഫോര്‍ണിയ ചര്‍ച്ചിലും, ഹൂസ്റ്റണ്‍ സൂപ്പര്‍മാര്‍ക്കറ്റിലും കൂട്ടവെടിവെപ്പ്:3 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചര്‍ച്ചില്‍ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു....

world news5 hours ago

പട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ പട്ടാള അട്ടിമറി നടക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു...

National5 hours ago

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat...

Tech5 hours ago

സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള...

world news6 hours ago

എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി

ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി...

Tech1 day ago

മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി...

National1 day ago

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24ന്

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ്...

National1 day ago

എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി...

Crime1 day ago

1 dead, 4 critically injured by gunman at Presbyterian church in California; suspect is in police custody

At a news conference Sunday, authorities said a shooting at Geneva Presbyterian Church in Laguna Woods, California, that left one...

us news2 days ago

മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

വാഷിങ്‌ടൺ:ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം....

Trending