Connect with us

breaking news

രാജ്യസഭയും കടന്ന് മുത്തലാഖ് ബിൽ; ഇനിമുതൽ ക്രിമിനൽ കുറ്റം

Published

on

 

മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84-നെതിരെ 99 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. 85-നെതിരെ 100 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം തള്ളിയത്. ബിൽ പ്രാബല്യത്തിൽ വന്നതോടെ ഇനി മുത്തലാക്ക് ചൊല്ലിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. മൂന്നുവട്ടം മൊഴിചൊല്ലി വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷയും പിഴയും ലഭിക്കുന്നതാണ് മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന്റെ ഉള്ളടക്കം.

മുത്തലാക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രമേയവും രാജ്യസഭ തള്ളുകയുണ്ടായി. ബില്ലിനെ എതിര്‍ത്ത ജെ.ഡി.യു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാക്ക് ബില്ലിനെ എതിര്‍ത്ത എ.ഐ.ഡി.എം.കെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

എതിർപ്പുകളെ അവഗണിച്ച് ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. 82-നെതിരേ 303 അംഗങ്ങളുടെ വോട്ടോടെയായിരുന്നു ബില്‍ ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളായ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ്, ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ലോക്‌സഭയില്‍ ഈ ബില്ലിനെ എതിര്‍ത്തു. ലോക്‌സഭയില്‍ എം.പി-മാര്‍ക്ക് സീറ്റ് നമ്പറുകള്‍ നിര്‍ണയിക്കാത്തതിനാൽ ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയും ഭേദഗതികളിൽ തലയെണ്ണിയുമായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

breaking news

Catholic leaders condemn Israeli violence at funeral of Palestinian-American journalist

Published

on

JERUSALEM — The top Catholic clergyman in the Holy Land on Monday condemned the police beating of mourners carrying the casket of Al Jazeera journalist Shireen Abu Akleh, accusing the authorities of violating human rights and disrespecting the Catholic Church.

Latin Patriarch Pierbattista Pizzaballa told reporters at St. Joseph Hospital in Jerusalem that Friday’s incident, broadcast around the world, was a “disproportionate use of force” to the Palestinian flag-waving crowd of thousands proceeding from the hospital to a nearby Catholic church in Jerusalem’s Old City. The attack drew worldwide condemnation and added to the shock and outrage of Abu Akleh’s killing as she covered a shootout in the occupied West Bank.

The police attack, Pizzaballa told reporters, “is a severe violation of international norms and regulations, including the fundamental human right of freedom of religion, which must be observed also in a public space.” He spoke as the leaders and clergy of other Christian churches sat nearby.

On May 16, the Justice and Peace Commission of the Latin Patriarchate released a statement—entitled “Bloodshed Follows Bloodshed,” taken from a line in the book of Hosea—decrying the attacks.

“We mourn all the victims of this unending bloodshed, Jewish Israelis, Palestinian Arabs and others who have died,” the statement read. “We continue to cry out that violence is wrong and will not bring a solution but only more violence.”

“It needs to be repeated with unequivocal clarity: the root cause and primary context of the violence is the occupation of Palestine, an occupation that has gone on for fifty-five years,” it went on to say.

Israel and the Palestinians are locked in a war of narratives over Abu Akleh’s killing. The reporter, a Palestinian-American, a Catholic and a 25-year veteran of the satellite channel, was shot Wednesday while covering an Israeli military raid in the Jenin refugee camp. She was wearing a blue vest clearly marked “Press.” Abu Akleh was a household name across the Arab world, known for documenting the hardship of Palestinian life under Israeli rule.

Palestinian officials and witnesses, including journalists who were with her, say she was killed by army fire. The military, after initially saying Palestinian gunmen might have been responsible, later backtracked and now says it’s not clear who fired the deadly bullet.

The funeral violence caused another international uproar, with the United States and the United Nations among Israel’s critics.

Israeli police have claimed that they agreed with funeral arrangements ahead of time with Abu Akleh’s family, and that a crowd of mourners violated that agreement by marching with the coffin, instead of driving with it, and shouting nationalistic slogans.

But Abu Akleh’s brother, Anton, disputed those claims. He said Monday that the family had given the funeral arrangements to Israeli police, and said the police did not want slogans or Palestinian flags. But he said “this is something we cannot control.”

Anton, who was one of the pallbearers, said police also wanted to know the funeral route, and there was no other agreement. “We wanted to put the coffin in the car,” he said. “We were going to the car when they attacked us.”

Israeli police launched an investigation into the conduct of the officers who attacked the mourners, causing the pallbearers to nearly drop the casket.

Meanwhile, Israel and the Palestinians have continued to argue over the investigation into the shooting.

Israel has sought the bullet, saying it must be analyzed by ballistics experts to reach firm conclusions. Palestinian officials have refused, saying they don’t trust Israel. Human rights groups say Israel has a poor record of investigating wrongdoing by its security forces.

After earlier saying they would accept an outside partner, the Palestinians said late Sunday that they would handle the investigation alone and deliver results very soon.

“We also refused to have an international investigation because we trust our capabilities as a security institution,” Prime Minister Mohammed Shtayyeh announced. “We will not hand over any of the evidence to anyone because we know that these people are able to falsify the facts.”

Amid the wrangling, several research and human rights groups have launched their own investigations.

Bellingcat, a Dutch-based international consortium of researchers, published an analysis of video and audio evidence gathered on social media. The material came from both Palestinian and Israeli military sources, and the analysis looked at such factors as time stamps, the locations of the videos, shadows and a forensic audio analysis of gunshots.

The group found that while gunmen and Israeli soldiers were both in the area, the evidence supported witness accounts that Israeli fire killed Abu Akleh.

“Based on what we were able to review, the IDF Israeli soldiers were in the closest position and had the clearest line of sight to Abu Akleh,” said Giancarlo Fiorella, the lead researcher of the analysis.

Fiorella acknowledged that the analysis cannot be 100 percent certain without such evidence as the bullet, weapons used by the army and GPS locations of Israeli forces. But he said the emergence of additional evidence typically bolsters preliminary conclusions and almost never overturns them.
http://theendtimeradio.com

Continue Reading

breaking news

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

Published

on

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇത് അനുവദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

യുക്രൈൻ യുദ്ധത്തിന് പിന്നാലെ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ, ദന്തൽ വിദ്യാർഥികളാണ്. തുടർ പഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടിരുന്നു.

ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാർഥികളിൽ പലരും പഠനത്തിനായി യുക്രൈനിലേക്ക് പോയത്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
Sources:Metro Journal

http://theendtimeradio.com

Continue Reading

breaking news

ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

Published

on

 

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകൾ സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി.

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു.

ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

world news13 hours ago

Man who served 33 years in prison for murder leads inmates to Christ

A man who served 33 years in prison for a murder he committed in 1987 has since helped lead hundreds...

us news14 hours ago

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a...

Business15 hours ago

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി...

Business15 hours ago

എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ്...

world news15 hours ago

ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത...

Movie2 days ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

us news2 days ago

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം...

world news2 days ago

Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for...

us news2 days ago

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy...

world news2 days ago

Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of...

National2 days ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news3 days ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

Trending