Connect with us

politics

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു; വിടവാങ്ങിയത് പൊതുസമ്മതനായ രാഷ്ട്രീയ പ്രവർത്തകൻ

Published

on

 

മുൻ കേന്ദ്ര ധനകാര്യമന്ത്രിയും മുതിർന്ന അഭിഭാഷകനും ബി.ജെ.പി നേതാവുമായ അരുൺ മഹാരാജ് കിഷൻ ജെയ്റ്റ്ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ചയിലേറെയായി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടർന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗുരുതരമായത്. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 9-നാണ് ജെയ്റ്റ്ലിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാന്‍, സ്മൃതി ഇറാനി, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. കൃഷ്ണഗോപാല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിരവധി പ്രമുഖർ ജയ്റ്റ്‌ലിയെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ പാർട്ടിയിലെ കരുത്തനായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും വിട വാങ്ങിയതോടെ ജനപ്രീതിയുമുള്ള സമർത്ഥരായ രണ്ട് നേതാക്കളെയാണ് ബി.ജെ.പി-ക്ക് നഷ്ടമാകുന്നത്.

ബി.ജെ.പി-യുടെ മുതിർന്ന നേതാക്കളിൽ പ്രമുഖനായിരുന്നു അരുൺ ജെയ്റ്റ്ലി. 1999-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ അദ്ദേഹം ക്യാബിനറ്റ് പദവി വഹിച്ചു. 2014-ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. 1991 മുതൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന അരുൺ ജെയ്റ്റ്ലി, 2009-2014 വരെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ബി.ജെ.പി-യുടെ ജനറൽ സെക്രട്ടറിയായിരുന്ന ജയ്റ്റിലി പാർട്ടിയുടെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലും നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് കോൺഗ്രസിലെ അമരീന്ദർ സിംഗിനോട് മൽസരിച്ച് തോറ്റെങ്കിലും തുടർന്ന് അധികാരത്തിലെത്തിയ നരേന്ദ്രമോദി തന്റെ മന്ത്രിസഭയിൽ അദ്ദേഹത്തിന് നിർണായക സ്ഥാനം നൽകി. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റിലി അസുഖം മൂർച്ഛിച്ച് ചികിൽസയിൽ ആയിരുന്നതിനാൽ അന്ന് അദ്ദേഹത്തിന്റെ അഭാവത്തിൽ മന്ത്രി പീയൂഷ് ഗോയലാണ് അവസാന ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. തുടർന്ന് വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തിയെങ്കിലും തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കാട്ടി പ്രധാനമന്ത്രിക്ക് അദ്ദേഹം കത്ത് അയക്കുകയും ചെയ്തു.

വിദ്യാർത്ഥി ആയിരിക്കെ എ.ബി.വി.പി.യിലൂടെയാണ് അരുൺ ജെയ്റ്റ്‌ലി രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ സമയം 19 മാസത്തോളം അദ്ദേഹം കരുതൽ തടവിലായിരുന്നു. 1973-ൽ അഴിമതിക്കെതിരെ രാജ്നരേൻ, ജയപ്രകാശ് നാരായൺ എന്നിവർ തുടങ്ങിവച്ച ജെ.പി. പ്രസ്ഥാനത്തിന്റെ അരക്കാരനായിരുന്നു ജയ്റ്റിലി. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1989-ൽ വി.പി. സിംഗ് പ്രധാനമന്ത്രി ആയിരുന്ന സമയം അരുൺ ജയ്റ്റ്ലി അഡീഷണൽ സോളിസിറ്റർ ജനറൽ ആയും പ്രവർത്തിച്ചു.

1952 ഡിസംബർ 28-ന് ഡൽഹിയിലാണ് ജയ്റ്റിലിയുടെ ജനനം. ഡൽഹിയിലെ സെൻ്റ്  സേവിയർ സ്കൂളിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. 1973-ൽ ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബി.കോം ബിരുദവും 1977-ൽ ഡൽഹി സർവ്വകലാശാലയിൽ നിന്ന് എൽ.എൽ.ബി ബിരുദവും കരസ്ഥമാക്കി. നിയമം, സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ  സംബന്ധിച്ച് നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ജമ്മുകശ്മീർ മുൻ ധനമന്ത്രിയും എം.പിയുമായിരുന്ന ഗിർധരി ലാൽ ദോഗ്രയുടെ മകൾ സംഗീത ജയ്റ്റിലിയാണ് ഭാര്യ. മക്കൾ സോണാലി ജയ്റ്റിലി, റോഹൻ ജയ്റ്റിലി.

politics

കേരളത്തില്‍ ക്രൈസ്തവ പാര്‍ട്ടി; പിന്തുണ കേന്ദ്ര ബി.ജെ.പിയുടെയെന്ന്

Published

on

തിരുവനന്തപുരം: ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെയും ആശിര്‍വാദത്തോടെയും കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒരു നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എം.എല്‍.മാരും, വിരമിച്ച ഒരു ബിഷപ്പുമാണ് എന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടുത്തിടെ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടീ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപം നല്‍കുന്ന സംഘടനയുമായി പെന്തകോസ്റ്റ് വിഭാഗത്തെ സഹകരിപ്പിക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ഇവയില്‍ ഒരു സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയേക്കും. സഭാ നേതൃത്വങ്ങളും , ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കായാണ് മന്ത്രി ഇന്നലെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പ്രഭാരി സിപി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

politics

Inquire how many students in Christian schools have converted to Christianity in 100 years: Archbishop to govt

Published

on

Bengaluru: Archbishop Peter Machado on Thursday asked the Karnataka government to inquire into the number of students, who studied at Christian schools and have converted to Christianity in the last 100 years, as he defended the institution, which allegedly insisted on carrying or studying Bible as part of the curriculum.

He said the institution conducted Bible or religious classes for Christian students before or after the school hours, and such a practice that required them to carry Bible existed in the past, but not now.

Clarence High School, which has been served a notice by the Department of Primary and Secondary Education said it has sought the opinion of legal advisors to respond to it.

“…there is nothing like the Bible or religious education. We impart the same education to everyone. We cannot differentiate between spirituality and morality ,” Machado told reporters here.

Noting that 75 per cent students studying in the Clarence school are Christians, he said, “it was prescribed that Bible be brought because, in our Christian institutions we have religion class for Christian students either before or after the class…” “However, from last year onwards the management has seen to it that no mention is made about the Bible at all and so the Children if they want they can bring,” he added.

Referring to the education department order to conduct an inquiry to ascertain whether the Bible was used and religion was taught in schools, the Bishop said, “it is not concerning only this school, but all Christian schools in Karnataka. To take it from one school and paint all schools in the same colour is not right.” “If the government wants to probe, surely conduct an inquiry in this school, and one of the questions they should put forth is how many students have converted in the last hundred years, how many of them have become Christians,” he added.

There are also allegations that the school asked parents to give an undertaking that they have no objection to the study of the Bible by their children.

Some parents have objected to it, following which the Hindu Janajagruti Samiti complained to Minister for Primary and Secondary Education, B C Nagesh, seeking an investigation.

Principal of the School, Jerry George Mathew said the allegations made of a conduct other than subscribing to the discipline and culture of the school voluntarily, is only an “unfortunate misinterpretation”.

The school is conscious of its responsibility, and declaration that is sought at the time of admission is only as per law, he said, adding that “we have also sought the considered opinion of our legal advisors in order to respond to the legitimately issued show cause notice by the Block Education Officer.”

http://theendtimeradio.com

Continue Reading

politics

പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ് ഇനി ​ഇന്ത്യയ്ക്ക് സ്വന്തം, അമിത് ഷായ്‌ക്കൊപ്പം ഒരേസമയം ദേശീയ പതാക വീശിയത് 78,000 ത്തിലധികം പേര്‍

Published

on

ഇന്ത്യയ്ക്ക് റെക്കോഡ് നേടിക്കൊടുത്ത ചടങ്ങാണ് ബിഹാറിലെ ഭോജ്പൂരില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രദ്ധാകേന്ദ്രമായ ചടങ്ങില്‍ 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.

2004 – ല്‍ ലാഹോറില്‍ നടന്ന ചടങ്ങില്‍ 56,000 പാക്കിസ്ഥാനികള്‍ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്ബ് പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ്.

ഒരേ സമയം ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി എന്ന റെക്കോഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 78,000 ത്തിലധികം ഇന്ത്യക്കാര്‍ ഒരേസമയം ദേശീയ പതാക വീശി. ഈ സമയമൊക്കെയും പിന്നണിയില്‍ ‘വന്ദേമാതരം’ മുഴങ്ങിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ 75000 ത്രിവര്‍ണ പതാകകള്‍ ഒരേസമയം ഉയര്‍ത്തുമെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ 1857 ലെ കലാപത്തിലെ നായകന്മാരില്‍ ഒരാളായ വീര്‍ കുന്‍വര്‍ സിങ്ങിന്റെ 164-ാം ചരമവാര്‍ഷികത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇന്ത്യ റെക്കോഡ് നേടിയത്.കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണുദേവി, സുശീല്‍ കുമാര്‍ മോദി എന്നിവരുള്‍പ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അഞ്ച് മിനിറ്റ് മുഴുവന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ബീഹാറിലെ ജംഗിള്‍ രാജ് ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബി ജെ പി വഹിച്ച പങ്കിനെയും അമിത് ഷാ അനുസ്മരിച്ചു.

അതേസമയം പരിപാടിയില്‍ സംസാരിക്കവെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരെ അമിത് ഷാ ആഞ്ഞടിച്ച്‌ രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ ഇല്ലാതെ തേജസ്വി യാദവ് ബിഹാറിലുടനീളം കറങ്ങിയത് കൊണ്ട് ജംഗിള്‍ രാജ് ഓര്‍മ്മകള്‍ ഇല്ലാതാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

2020 ജനുവരിയില്‍ വൈശാലി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ബിഹാര്‍ സന്ദര്‍ശനം. രണ്ട് വര്‍ഷത്തിന് ശേഷം അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

world news17 hours ago

Man who served 33 years in prison for murder leads inmates to Christ

A man who served 33 years in prison for a murder he committed in 1987 has since helped lead hundreds...

us news18 hours ago

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a...

Business18 hours ago

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി...

Business18 hours ago

എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ്...

world news19 hours ago

ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത...

Movie2 days ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

us news2 days ago

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം...

world news2 days ago

Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for...

us news2 days ago

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy...

world news2 days ago

Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of...

National3 days ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news3 days ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

Trending