Connect with us

us news

ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബറില്‍

Published

on

 

ന്യൂയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ വിപുലമായ പരിപാടികളോടെ ന്യൂയോര്‍ക്കില്‍ നടത്തുവാന്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് അറിയിച്ചു. ഒക്‌ടോബര്‍ 11,12,13 എന്നീ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് വിസ്‌കാര്‍ഡി സെന്ററില്‍ (The Viscardi Center, 201 I.U. Willets Road, Albertson, N.Y. 110507) വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

ഒക്‌ടോബര്‍ 11 ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 നും ഞായറാഴ്ച സംയുക്ത ആരാധന രാവിലെ 9 നും ആരംഭിക്കുന്നതാണ്. ഒക്‌ടോബര്‍ 12 ന് ശനിയാഴ്ച രാവിലെ 10 ന് പ്രത്യേക സെമിനാര്‍ ഉണ്ടായിരിക്കും. മാറുന്ന ലോകത്തില്‍ മാറ്റം ഇല്ലാത്ത ദൈവവചനം എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടക്കുന്നതാണ്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക മീറ്റിംഗുകളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിംഗുകളില്‍ പാസ്റ്റര്‍ ഷിബു തോമസ് (ഒക്കലഹോമ) പ്രധാന പ്രസംഗീകനായിരിക്കും.ഹോബ്രോന്‍ ഐപിസി യുടെ സീനിയര്‍ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീതനായ ഉണര്‍വ് പ്രസംഗകനാണ്. ഇംഗ്ലീഷില്‍ നടക്കുന്ന മീറ്റിംഗുകളില്‍ പാസ്റ്റര്‍ ഇവാന്‍ സെമനൂക്ക് വചന ശുശ്രൂഷ നടത്തും. വാഷിംഗ്ടണിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രസംഗീകനാണ്.

ഒക്‌ടോബര്‍ 11 ന് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത ആരാധനയോടു ചേര്‍ന്ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ റീജിയനിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും കൂടുതല്‍ സഭകള്‍ ഉള്ള റീജിയനാണ് ഐപിസി. ഈസ്റ്റേണ്‍ റീജിയണ്‍. മാസച്ചൂസറ്റ്‌സ്, കണക്ടികട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, ഡെലവെയര്‍വാലി, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡിസിയും ഉള്‍പ്പെട്ടതാണ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍.
കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റീജിയന്‍ കൗണ്‍സിലും കണ്‍വന്‍ഷന്‍ കമ്മറ്റിയും ഭരണസമിതിയും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

മലയാളം മീറ്റിംഗുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. റീജിയന്‍ പി.വൈ.പി.എ യുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍ റോജര്‍ സാമിന്റെയും സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന്റെയും സഹോദരിമാരുടെ പ്രവര്‍ത്തനങ്ങള്‍ സിസ്റ്റര്‍ സോഫി വര്‍ഗീസിന്റെയും നേതൃത്വത്തില്‍ നടക്കും. കണ്‍വന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. പാസ്റ്റര്‍ ജോസഫ് വില്യംസ് -845 893 5433. പാസ്റ്റര്‍ മാത്യൂ ഫിലിപ്പ് – 267 475 2222.

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading

us news

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

Published

on

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ 10.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (4740 SW 82nd Ave, Davie, FL 33328) ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഡോ. മോ​നി മാ​ത്യു, ക്രി​സ്ത്യ​ൻ അ​നു​ക​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫ. ഫി​ലി​പ്പ് കോ​ശി അ​റി​യി​ച്ചു.

2019-ൽ ​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഈ​സ്റ്റ് ഫ്ലോ​റി​ഡ എ​പ്പി​സ്‌​കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ൺ, ക്രി​സ്ത്യ​ൻ പ്ര​ത്യാ​ശ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ അ​പ്പോ​സ്ത​ല​നാ​യി അ​റി​യ​പ്പെ​ടു​ന്ന സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി, 1924 മു​ത​ൽ 1945 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി​രു​ന്നു.

നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും ആ​ത്മീ​യ ആ​ശ്വാ​സ​വും ന​ൽ​കി​യ 210 ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​പ​ദേ​ശി​യു​ടെ ആ​ശ്വാ​സ ഗീ​ത​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗീ​ത​ങ്ങ​ൾ ഇ​ന്നും അ​നേ​ക​ർ കു​ടും​ബ പ്രാ​ർ​ഥ​ന​യി​ലും ആ​രാ​ധ​ന​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തുന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വി. ​സാ​മൂ​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National18 hours ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

us news18 hours ago

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ...

us news18 hours ago

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത...

Tech18 hours ago

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി...

us news18 hours ago

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ...

National2 days ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

Trending