Connect with us

Tech

ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു … ഫ്രീ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍

Published

on

 

തിരുവനന്തപുരം: ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ ലോകത്ത് അതികായന്മാരായി തുടരുന്ന റിലയന്‍സ് ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു. അത് മറ്റാരുമല്ല, കേരള സര്‍ക്കാര്‍ തന്നെ ! സംസ്ഥാനത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം കൂടാതെ ഫ്രീ കേബിള്‍ ടി.വി, ഫോണ്‍, വൈ-ഫൈ എന്നീ സംവിധാനങ്ങള്‍ക്കും ഒരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കൊറിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച വിദ്ഗ്ധ സംഘങ്ങള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിക്ക് വേണ്ടതായ കണ്‍ട്രോള്‍ റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്. കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സര്‍ക്കാര്‍വക ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് എന്നറിയപ്പെടുന്ന ”കെ. ഫോണ്‍?’ പദ്ധതിയുടെ ആദ്യഘട്ട സര്‍വെ ഇതിനകം പൂര്‍ത്തിയായി. രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ സര്‍വേ കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്.

കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേര്‍ന്നു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി തുടങ്ങി സര്‍വീസുകളാണ് കെ ഫോണ്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസിനേക്കാള്‍ വലിയ പദ്ധതിയാണ് ആസൂത്രം ചെയ്തിരിക്കുന്നത് എന്നതിനാല്‍ ജിയോയ്ക്ക് വന്‍ എതിരാളിയാണ് വരാന്‍ പോകുന്നത്. കെ. ഫോണ്‍ പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയാണ്. കിഫ്ബിയുടെ ബോര്‍ഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയായിരിക്കും. ഇതിനാല്‍ റോഡ് കുഴിക്കല്‍ വേണ്ടിവരില്ല. സബ്‌സ്റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്നു നെറ്റ് കണക്ഷനുള്ള കേബിള്‍ കെ.എസ്.ഇ.ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ- ഗവേണന്‍സിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും വേണമെങ്കില്‍ കേബിള്‍ ടി.വിയും നല്‍കാന്‍ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായിട്ടാവും കണക്ഷന്‍ നല്‍കുക. മറ്റുള്ളവര്‍ക്കു മാസം എത്ര തുക ഈടാക്കണമെന്നതിനെക്കുറിച്ച് ഇനി ആലോചിക്കും.

സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കുക. ഹൈടെന്‍ഷന്‍ പ്രസാരണ ശൃംഖലയിലൂടെ ഇന്റര്‍നെറ്റ് കേബിള്‍ ഇടാന്‍ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയില്‍ കെ.എസ്.ഐ.ടി.എല്ലിനും കെ.എസ്.ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോര്‍ നെറ്റ്വര്‍ക്കിനു കേബിള്‍ വലിക്കാനുള്ള നടപടികളിലേക്ക് ഐ.ടി മിഷന്‍ സാങ്കേതിക സഹായത്തോടെ കെ.എസ്.ഐ.ടി.എല്‍ നീങ്ങുകയാണ്. കേബിളിടുന്ന ജോലി നവംബറില്‍ത്തന്നെ തുടങ്ങാനാണ് തീരുമാനം. കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. അവിടെ നിന്നാണ് സര്‍വ സ്‌കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും വീടുകളിലും നെറ്റ് ലഭ്യമാക്കുക. കലക്ടര്‍മാര്‍ ഓരോ ജില്ലയിലും വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ഏതൊക്കെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ടെന്‍ഡറില്‍ കരാര്‍ ബി.എസ്.എന്‍.എല്ലിനാണു ലഭിച്ചിരിക്കുന്നത്.

Tech

വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ

Published

on

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

Published

on

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടകള്‍ സത്യമാണോ, വ്യാജമാണോ എന്ന് അറിയാന്‍ എളുപ്പം വഴി സജ്ജമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.

വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുക.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

Published

on

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ.

ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഈ ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.

വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം.

ചാറ്റ് ജി.പി.ടി പ്ലസ്‌, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

us news11 hours ago

British Evangelist Slashed, Imprisoned, Threatened with Death, Keeps Going

LONDON – An ex-Muslim turned Christian evangelist has been beaten, chased by angry mobs, unlawfully jailed and even stabbed, all...

us news11 hours ago

‘Christ Laid His Life Down for Me’: Greg Laurie Gives Powerful Gospel Presentation to Jordan Peterson

Christian megachurch leader Greg Laurie recently appeared on psychologist Jordan Peterson’s podcast, where he gave the professor-turned-cultural commentator a powerful...

National11 hours ago

പി വൈ പി എ 77-ാ മത് സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥനാസംഗമം നവംബർ 24 ഞായർ വൈകുന്നേരം 6.30 ന്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന...

Movie11 hours ago

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ...

world news1 day ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Trending

Copyright © 2019 The End Time News