Connect with us

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററാകുന്നു

Published

on

 

ന്യൂഡല്‍ഹി: പുതുചരിത്രം രചിക്കാന്‍ പോകുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററാകുന്നു. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ധോണി കമന്റേറ്ററാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതുന്ന ഡേ നൈറ്റ് ടെസ്റ്റാണ് ഈഡന്‍ ഗാര്‍ഡനിലേത്. ചരിത്രതാളുകളില്‍ രേഖപ്പെടുത്തുന്ന പിങ്ക് ബോള്‍ ടെസ്റ്റിനെ ശ്രദ്ധേയമാക്കുന്നതിന് വന്‍പദ്ധതികളാണ് മത്സരത്തിന്റെ സംപ്രേക്ഷണാവശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ ഒരുക്കുന്നത്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്മാരെയെല്ലാം ഗ്രൗണ്ടിലേക്ക് ക്ഷണിക്കാനാണ് നീക്കം.

ഇന്ത്യന്‍ ടീമിനൊപ്പം മുന്‍ നായകന്‍മാര്‍ ദേശീയ ഗാനത്തിന് അണിനിരക്കും. പിന്നീട് കമന്ററി ബോക്‌സില്‍ അതിഥിയായെത്തുന്ന മുന്‍ ക്യാപ്റ്റന്മാര്‍ അന്നത്തെ ചരിത്ര നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കും. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയും കമന്റേറ്ററായി എത്തുന്നത്. മുന്‍ ക്യാപ്റ്റന്‍മാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്റ്റാര്‍ സ്‌പോര്‍ട് അയച്ചിട്ടുണ്ട്. 2001-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ ചരിത്ര വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളെ ആദരിക്കാനാണ് മറ്റൊരു തീരുമാനം. വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരെയാകും ചടങ്ങില്‍ ആദരിക്കുക. മത്സരത്തിന്റെ തലേദിവസത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലനം ലൈവായി കാണിക്കാനും സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് തീരുമാനിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

Jim Bakker, Televangelist and PTL Founder, Dies at 86, Wife Lori Bakker Announces

Televangelist Jim Bakker, a longtime Christian broadcaster and founder of the PTL television ministry, has died at 86, according to...

National16 hours ago

പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം

കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി. പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ...

world news16 hours ago

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം

ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ...

Business16 hours ago

ജെമിനി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 9 മുതൽ സൗജന്യ സേവനത്തിൽ വൻ മാറ്റം

ജെമിനിയിൽ സൗജന്യമായി ലഭിക്കുന്ന എഐ സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവത്തിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന മോഡലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ്...

us news17 hours ago

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക...

us news2 days ago

Man Convinced He’s Found Noah’s Ark Delivers Message For Critics

An independent researcher who has devoted his life to exploring a site near Mount Ararat, believed by some to be...

Trending

Copyright © 2019 The End Time News