Connect with us
Slider

Media

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

Published

on

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം ശ്രീലങ്കന്‍ സെന്റര്‍ പാസ്റ്റര്‍ ആന്‍ഡ്രൂസ് പാക്യയനാഥന്‍ പ്രസംഗമദ്ധ്യേ കുഴഞ്ഞു വീഴുകയായിരുന്നു. ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂ, ഡെപ്യൂട്ടി ചീഫ് പാസ്റ്റര്‍ എം റ്റി തോമസ്, അസോസിയേറ്റീവ് ജി ജയം എന്നിവരും മറ്റ് ശുശ്രൂഷകരും ചേര്‍ന്ന് കണ്‍വന്‍ഷന്‍ നടക്കുന്ന ദുബായ് അല്‍ നാസര്‍ ലെയ്‌സര്‍ ലാന്‍ഡിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ റഷിത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. പിറ്റേന്ന് വെളുപ്പിന് 2.50 ന് ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Media

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

Published

on

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്.

നവംബര്‍ 11 ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ കെ സി ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗമാണ് അവാര്‍ഡിനു പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകരായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍,ഫിന്നി പി മാത്യൂ, ടോണി ഡി ചെവ്വൂക്കാരന്‍, സജി മത്തായി കാതേട്ട്, ഷാജി മാറാനാഥാ, എം വി ഫിലിപ്പ് എന്നിവര്‍ പുരസ്‌കാര ജേതാവിന്റെ മികവുകള്‍ വിലയിരുത്തി. 2020 ജനുവരിയില്‍ കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന മീഡിയ ഗ്ലോബല്‍ മീറ്റില്‍ പുരസ്‌കാരവും പ്രശസ്തി പത്രവും നല്‍കും.

മൂന്നുപതിറ്റാണ്ടിലധികം രചനയിലും വേദാധ്യാപന രംഗത്തും സജീവമായ ഡോ.എം.സ്റ്റീഫന്‍ 30 ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വേദചിന്തകന്‍,ഗ്രന്ഥകാരന്‍, മികച്ച ലേഖനകര്‍ത്താവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന അദ്ദേഹം പെന്തക്കോസ്ത് ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും രചിച്ചിട്ടുണ്ട്.തീവ്രാനുഭവങ്ങളുടെ ജൈവലോകത്തെ അടയാളപ്പെടുത്തുന്ന ഭാഷയും ക്രിസ്തീയ ധാര്‍മികതയില്‍ അധിഷ്ഠിതമായ നിലപാടുകളും ഡോ.സ്റ്റീഫന്റെ സവിശേഷതയാണ്. Introducing Christian Ethics,New trnds in Christian Theology, Post Modernism and Post Colonialism, Christian Theology in Christian Contest, ഭാരതീയ ക്രൈസ്തവ ദര്‍ശനം, ക്രിസ്തു ദര്‍ശനവും ഉള്‍കാഴ്ചയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

Continue Reading

Media

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

Published

on

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോണ്‍ ഡാളസ് സഭയില്‍ നടത്തപ്പെടും. പാസ്റ്റര്‍ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ പ്രതിനിധി ബ്രദര്‍ വിനോയി ജോര്‍ജ്ജ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റ- ചാറ്റനൂഗ യോഗം ഏപ്രില്‍ 19 നും ഹൂസ്റ്റണ്‍ യോഗം ഏപ്രില്‍ 26 നും ചിക്കാഗോ പ്രമോഷന്‍ യോഗം മെയ് 3 നും നടത്തപ്പെടും.
2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം,നിത്യത എന്നിവയിലേയ്ക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍) ബ്രദര്‍ ജോര്‍ജ്ജ് തോമസ് (നാഷണല്‍ സെക്രട്ടറി) ബ്രദര്‍ തോമസ് കെ വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍) സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605-313-5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937# എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

വാര്‍ത്ത: നിബു വെള്ളവന്താനം
ലോക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍: ബൈജു യാക്കോബ്.

Continue Reading

Subscribe

Enter your email address

Featured

Mobile2 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media3 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news3 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel3 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending