Connect with us

Travel

പ്രകൃതിയുടെ തണുപ്പുമേറ്റ് ഏലഗിരി മലനിരകളിലേക്ക് ഒരു യാത്ര പോകാം

Published

on

 

മിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന ഒരു പര്‍വ്വത പ്രദേശമാണ് ഏലഗിരി മലനിരകള്‍. വാണിയമ്പാടി-തിരുപ്പത്തൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ച് ഏലഗിരിയിലെത്താന്‍ സാധിക്കും. തമിഴ്‌നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനുകളില്‍ പ്രമുഖസ്ഥാനമാണ് ഏലഗിരി പര്‍വ്വത നിരകള്‍ക്ക് ഉള്ളത്. വാണിയമ്പാടി, ജോളാര്‍പേട്ടൈ എന്നീ പട്ടണങ്ങള്‍ക്ക് ഇടയിലാണ് മനോഹരമായ ഈ പര്‍വ്വത നിരകള്‍ സ്ഥിതിചെയ്യുന്നത്. ഊട്ടി, കൊടൈക്കനാല്‍ എന്നിവ പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും സുഖശീതളമായ കാലാവസ്ഥ ഉണ്ടാകില്ലെങ്കിലും സീസണില്‍ ഏലഗിരി മലനിരകള്‍ മഞ്ഞുകൊണ്ടുമൂടി കുളിര്‍മ്മ പകരുന്ന കാഴ്ച നമുക്ക് കാണാനാകും.

ടൂറിസം വകുപ്പ് ഏലഗിയിരിയില്‍ എല്ലാത്തരം വിനോദസഞ്ചാര മാര്‍ഗ്ഗങ്ങളും ഒരുക്കിയിട്ടുണ്ട്. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയ്ക്ക് വലിയ സാദ്ധ്യതകളാണ് ഇവിടെയുള്ളത്. കാല്‍നട കുതുകികള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ടുന്ന സ്ഥലംകൂടിയാണ് ഇവിടം. കടല്‍നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് ഏലഗിരി മലനിരകള്‍. മലനിരകള്‍ക്ക് സമീപങ്ങളിലായി നിരവധി ക്ഷേത്രങ്ങള്‍ ചുറ്റപ്പെട്ടു കിടക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഏലഗിരിയിലെ കാലാവസ്ഥ സുഖശീതളമാണ്. തണുപ്പുകാലത്ത് മഞ്ഞ്പാളികള്‍ പര്‍വ്വതമുകളിലൂടെ ഒഴുകിനടക്കുന്നു. ഏകദേശം 400 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവിടെ കാര്യമായി മനുഷ്യര്‍ വീടുകള്‍വച്ച് പാര്‍ക്കാന്‍ തുടങ്ങിയത്. മതവിഭാഗങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുക്കളാണ്. കൂടാതെ നിരവധി പള്ളികളും മസ്ജിദുകളും ഏലഗിരിയിലുണ്ട്.

തമിഴ്‌നാട് ടൂറിസം ബോര്‍ഡ് സംഘടിപ്പിക്കുന്ന ഏലഗിരി സമ്മര്‍ ആഘോഷങ്ങള്‍ മെയ് മാസത്തിനൊടുവിലാണ് ആരംഭിക്കുന്നത്. പൂക്കളുടെ പ്രദര്‍ശനം, ബോട്ട് യാത്ര, വിവിധ സാംസ്‌കാരിക പരിപാടികള്‍, ശ്വാസപ്രദര്‍ശനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. 2008-ല്‍ തുടങ്ങിയ പ്രകൃതി പാര്‍ക്ക്, പുംഗന്നൂര്‍ തടാക പാര്‍ക്ക്, ജലഗംപാറൈ വെള്ളച്ചാട്ടം, സ്വാമിമല പര്‍വ്വതം, വിദൂരദര്‍ശന സ്റ്റേഷന്‍, ശ്രീസത്യ ആശ്രമം തുടങ്ങിയവയെല്ലാം വിനോദസഞ്ചരികള്‍ക്ക് ദൃശ്യചാരുതയും ശാന്തമായ മനസ്സും പ്രദാനം ചെയ്യും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഏലഗിരി സന്ദര്‍ശനത്തിനുള്ള മികച്ച കാലം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ താപനില 15 ഡിഗ്രിവരെ താഴാറുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവയാണ് ഏലഗിരിയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും സമീപത്തുള്ള എയര്‍പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍നിന്ന് ഏലഗിരിയിലേക്ക് എത്തിച്ചേരാന്‍ ബസ്സുകളും ഉണ്ട്. ജോളാര്‍പേട്ടയാണ് ഏലഗിരിക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍- 21 കിലോമീറ്റര്‍. ഇവിടേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് നിരവധി ട്രെയിന്‍ സര്‍വ്വീസുകളാണ് ഉള്ളത്.

സ്വാമി മലൈ

ബഡ്ജറ്റ് ഹോട്ടലുകള്‍ ഏലഗിരിയില്‍ ആവശ്യംപോലെ ഉള്ളതിനാല്‍ വിനോദസഞ്ചാരികളുടെ കീശ വെറുതെ കാലിയാകില്ല. ഒരു പ്ലെഷര്‍ ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ മാര്‍ഗ്ഗം സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുകയാണ്. കാറിലോ ടാക്‌സിയിലോ സഞ്ചരിച്ചാല്‍ കന്യാകുമാരി-ചെന്നൈ എക്‌സ്പ്രസ് ഹൈവേയിലൂടെ യാതൊരു തടസ്സവുമില്ലാതെ ഏലഗിരിയിലെത്താം. അവിടവിടെ ടോള്‍പിരിവു കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മികച്ചരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡുകള്‍ മനസ്സിനും ശരീരത്തിനും സുഖം പകരുന്നതാണ്. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് കുടുംബസമേതം ദിവസങ്ങള്‍ ചെലവിടാന്‍ പറ്റിയ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രം തന്നെയാണ് ഏലഗിരി.

Travel

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കാബിന്‍ ബാഗേജിന് നിയന്ത്രണം; പുതിയ നിയമങ്ങൾ വിശദമായി അറിയാം

Published

on

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് പുതിയ ബാഗേജ് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ‘ഒരു കാബിൻ ബാഗ്’ നിയമം യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്കാരമാണ്. ഈ പുതിയ നിയമത്തെക്കുറിച്ച് വിശദമായി അറിയാം.

പുതിയ നിയമം എന്താണ്?
പുതിയ നിയമപ്രകാരം, ആഭ്യന്തര യാത്രയാണെങ്കിലും അന്താരാഷ്ട്ര യാത്രയാണെങ്കിലും, യാത്രക്കാർക്ക് ഒരു ഹാൻഡ്‌ബാഗ് അല്ലെങ്കിൽ കാബിൻ ബാഗ് മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുള്ളൂ. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ ഈ മാറ്റം നടപ്പിലാക്കുന്നത്.

വിമാന യാത്രകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ, വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ പരിശോധന സമയത്തെ തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും ചേർന്ന് കൂടുതൽ കർശനമായ ഹാൻഡ് ബാഗേജ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, യാത്രക്കാർക്ക് ഒരു ബാഗിൽ കൂടുതൽ കാബിനുള്ളിൽ കൊണ്ടുപോകാൻ കഴിയില്ല. അനുവദനീയമായ ഹാൻഡ്‌ബാഗ് ഒഴികെയുള്ള എല്ലാ ബാഗുകളും ചെക്ക്-ഇൻ ചെയ്യേണ്ടതാണ്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ പുതിയ ആവശ്യകതകൾക്കനുസൃതമായി അവരുടെ ബാഗേജ് നയങ്ങൾ പുതുക്കിയിട്ടുണ്ട്.

ഹാൻഡ്‌ബാഗിന്റെ അളവുകളും ഭാരവും
പുതിയ നിയമപ്രകാരം, ഏഴ് കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ്‌ബാഗ് മാത്രമേ അനുവദിക്കൂ, അധികമുള്ള എല്ലാ ലഗേജുകളും ചെക്ക്-ഇൻ ചെയ്യേണ്ടതാണ്. ഹാൻഡ്‌ബാഗിന്റെ അളവുകൾ ഉയരം 55 സെൻ്റീമീറ്റർ (21.6 ഇഞ്ച്), നീളം 40 സെൻ്റീമീറ്റർ (15.7 ഇഞ്ച്), വീതി 20 സെൻ്റീമീറ്റർ (7.8 ഇഞ്ച്) എന്നിവയിൽ കൂടാൻ പാടില്ല. യാത്രക്കാരുടെ ഹാൻഡ് ലഗേജ് ഭാരപരിധിയോ അളവുകളോ ലംഘിക്കുകയാണെങ്കിൽ, അവർ അധിക ബാഗേജ് ഫീസ് നൽകേണ്ടി വന്നേക്കാം.

പഴയ ടിക്കറ്റുകൾക്ക് ഇളവ്
2024 മെയ് 4-ന് മുമ്പ് ടിക്കറ്റ് വാങ്ങിയ യാത്രക്കാർക്ക് പഴയ ഭാരപരിധികൾ ബാധകമായിരിക്കും . ഇക്കോണമി ക്ലാസിന് 8 കിലോയും പ്രീമിയം ഇക്കോണമിക്ക് 10 കിലോയും ഫസ്റ്റ്, ബിസിനസ് ക്ലാസുകൾക്ക് 12 കിലോയുമായിരുന്നു പഴയ നിയമം. പുതിയ നിയമം കർശനമായി പാലിക്കാൻ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്; സന്ദർശകര്‍ക്ക്‌ കാലാവധി 30 ദിവസം കൂടി നീട്ടാം

Published

on

ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ റോയൽ തായ് എംബസി അറിയിച്ചു. അതേസമയം വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 60 ദിവസത്തെ വിസ ഇളവ് തുടരുമെന്നും എംബസി അറിയിച്ചു.

തായ് പൗരന്മാരല്ലാത്തവർക്ക് https://www.thaievisa.go.th എന്ന വെബ്‌സൈറ്റ് വഴി വിസ അപേക്ഷകൾ നൽകാമെന്നും തായ് എംബസി അറിയിച്ചു. അപേക്ഷകർക്ക് സ്വന്തമായോ, പ്രതിനിധികൾ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. വിസ അപേക്ഷിക്കുന്നതിനായി ഓഫ്‌ലൈൻ പേയ്‌മെൻ്റ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീസ് ലഭിച്ച തീയതി മുതൽ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് വിസ ലഭ്യമാകും. അതേ സമയം എല്ലാ കേസുകളിലും വിസ ഫീസ് തിരികെ നൽകാനാവില്ലെന്ന് എംബസി അറിയിച്ചു.

ഇ-വിസ ലഭ്യമായാൽ സന്ദർശകർക്ക് അവരുടെ കാലാവധി 30 ദിവസം കൂടി നീട്ടാൻ സാധിക്കും. 2023ല്‍ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. ഈ വർഷം ഇത് മൂന്ന് കോടിയലധികമാക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. കോവിഡിന് മുന്‍പ് ഏകദേശം നാല് കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ഈ സാഹചര്യത്തിലേക്ക് തിരിച്ചു പോകാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ

Published

on

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ്‌ കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉൾപ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാഹനം വാടകക്ക് നൽകിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതൽ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news17 hours ago

Evangelical pastor, family members killed after church service in Colombia

A beloved Evangelical pastor and two family members were killed in northern Colombia while outside a restaurant after a church...

us news17 hours ago

Pastor Jack Hibbs urges Christians to ‘armor up’ in 2025

Pastor Jack Hibbs of Calvary Chapel Chino Hills is calling on Christians to “armor up” spiritually as they enter the...

us news18 hours ago

ഫ്ലോറിഡയിൽ പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു

ഫ്ലോറിഡ:പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ജനുവരി 1-ന്ഫ്ലോറിഡയിൽ മിലാവിൽവന്നു . പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാകുമെന്നു ജാക്സൺവില്ലെ കൗൺസിലർ...

National19 hours ago

ഐ.പി.സി.ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 51-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 5 മുതൽ 9 വരെ കായംകുളത്ത്

കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ്...

Movie2 days ago

‘To God Be the Glory’: Denzel Washington Gets Baptized, Receives Minister’s License

Actor Denzel Washington took a major step in his walk with the Lord over the weekend, getting baptized and receiving...

us news2 days ago

Trump, Franklin Graham and Top US Pastors Reflect on the Legacy of Jimmy Carter

Top American political leaders and Christian ministers are reflecting on the life and legacy of former President Jimmy Carter who...

Trending

Copyright © 2019 The End Time News