Connect with us

Travel

ജി.പി.എസ് നോക്കി യാത്രചെയ്ത കുടുംബം തടയണയില്‍ വീണു

Published

on

 

പാലക്കാട്: ജി.പി.എസ് നോക്കി കാറില്‍ യാത്രചെയ്ത കുടുംബത്തിന് പറ്റിയ അമളി പുറത്തുപറയാനാകാത്തതാണ്. ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത കുടുംബത്തിന് ഒടുവില്‍ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ! യാത്രക്കാരായ 5 പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും യാത്ര ചെയ്ത കാറാണ് രാത്രിയില്‍ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്ക് മറിഞ്ഞത്.

പാലക്കാട് നിന്നും പട്ടിക്കാട്ടേക്ക് പോകുകയായിരുന്നു കുടുംബം. കുതിരാനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ ഇവര്‍ ജി.പി.എസ്സിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. ജി.പി.എസ് ചതിക്കില്ലെന്ന വിശ്വാസത്താല്‍ ഇവര്‍ മറ്റൊന്നും ആലോചിക്കാതെ മാപ്പിനൊപ്പം സഞ്ചരിച്ചു. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകുവാന്‍ ഒരു തടയണയുടെ സമീപമെത്തി. അപ്പോഴും മുന്നോട്ടുതന്നെയെന്നായിരുന്നു ഗൂഗിള്‍ മാപ്പിലെ നിര്‍ദ്ദേശം. രാത്രി സമയത്ത് തടയണയിലൂടെ കയറിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇവിടത്തെ വെള്ളക്കെട്ട് ശ്രദ്ധിച്ചുമില്ല. കാര്‍ വെള്ളക്കെട്ടില്‍ പതിച്ചുവെങ്കിലും ആരുടെയോ ഭാഗ്യംകൊണ്ട് കുടുംബത്തിന് ലഭിച്ചത് പുനര്‍ജന്മമായിരുന്നു.

Travel

ചില്ലറ കരുതേണ്ട;ജനുവരി മുതൽ KSRTC ഡിജിറ്റൽ ഇടപാട്

Published

on

ചില്ലറ കരുതേണ്ട കാര്യമില്ല. കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക.

പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്പനിയുമായാണ് കരാർ.

ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ. അതോടൊപ്പം, ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തർക്കങ്ങൾക്കും ഇതോടെ ശമനമാകും എന്ന് കരുതാം. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.
 http://theendtimeradio.com

Continue Reading

Travel

ഫ്‌ളൈറ്റ് റദ്ദാക്കിയോ, കൂറ്റന്‍ നഷ്ടപരിഹാരം ഉറപ്പ്! പുതിയ നിയമങ്ങളുമായി സൗദി

Published

on

വിമാനയാത്രക്കാര്‍ക്ക് പുതിയ നഷ്ടപരിഹാര നിയമവുമായി സൗദി അറേബ്യ. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും. ബാഗേജുകള്‍ കേട് വരുകയോ , ബാഗേജ് ലഭിക്കാന്‍ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാലും 6,568 റിയാലില്‍ കുറയാത്ത നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കും. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിട്ടാല്‍ ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കണം. അതിന് ശേഷം ഇവര്‍ക്കുള്ള യാത്ര സൗകര്യവും ഒരുക്കണം. വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു.

വിമാന സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ അറിയിക്കണം. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കണം. പുതിയ നിയമപ്രകാരം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. മുമ്പ് ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം നല്‍കിവന്നിരുന്നത്. വിമാന യാത്രക്കായി ടിക്കറ്റ് ബുക്കിങ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യം ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് നിഷേധിക്കുകയോ അല്ലെങ്കില്‍ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം നല്‍കണം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു പഴയ നിയമത്തില്‍ പറഞ്ഞിരുന്നത്. സീറ്റ് ബുക്കിങ്ങ് കൂടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് എയര്‍ലൈനുകള്‍ കടക്കുന്നത്. കൂടാതെ ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കും ആശ്വാസ വാര്‍ത്തയുണ്ട്. ഇവര്‍ പരാതി നല്‍കിയാല്‍ 6,568 റിയാലോളം നഷ്ടപരിഹാരമായി ലഭിച്ചേക്കാം. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ വൈകിയിലും 750 റിയാല്‍ തോതില്‍ നഷ്ടപരിഹാരം ലഭിക്കും.

അംഗപരിമിതര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. ഇവരുടെ ആവശ്യകതകളും അവകാശങ്ങളും പാലിക്കാത്ത പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണം. നേരത്തെ ഇത് 200 ശതമാനം വരെയായിരുന്നു. കൂടാതെ വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാണ്.

നേരത്തെ എല്ലാവിധ സന്ദര്‍ശക വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി അറിയിച്ചിരുന്നു. അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള്‍ വഴി സന്ദര്‍ശക വിസകള്‍ പുതുക്കാമെന്നാണ് സൗദി ജവാസാത്ത് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. ഇനി മുതല്‍ സിംഗിള്‍ എന്‍ട്രി- മള്‍ട്ടിപ്പിൾ എന്‍ട്രി വിസകൾ ആറു മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കും. 180 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാം. കൂടാതെ ഓണ്‍ലൈന്‍ വഴിയായതിനാല്‍ ജവാസാത്ത് ഓഫിസ് സന്ദര്‍ശിക്കേണ്ടി വരില്ലെന്ന ഗുണവുമുണ്ട്.

വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. ഇതിനു ശേഷം കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയാണ് വേണ്ടത്. പുതുക്കാന്‍ സന്ദര്‍ശകന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. അതേസമയം ഫീസ് ഘടനയില്‍ മാറ്റമില്ല. ചില സമയങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്നും ജവാസാത്ത് നിര്‍ദ്ദേശിച്ചു.

സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ എല്ലാ മാസവും പുതുക്കേണ്ടതുണ്ട്. 100 റിയാലാണ് ഇതിനുള്ള ഫീസ്. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ 90 ദിവസത്തിനുള്ളില്‍ പുതുക്കണമെന്നാണ് ചട്ടം. ഈ വിസ പുതുക്കാന്‍ മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. പുതിയ തീരുമാനപ്രകാരം ഈ വിസകള്‍ 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കണം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Travel

വിനോദ സഞ്ചാരികൾക്ക് ഇത് സുവര്‍ണാവസരം; സ്വപ്ന ഭൂമിയായായ തായ്‌ലന്‍ഡിലേക്ക് പോകാം, ഇനി വിസയില്ലാതെ തന്നെ

Published

on

വിനോദയാത്രകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലെ ഇത്തരം യാത്രകൾ രാജ്യത്തിനകത്ത് മാത്രമല്ല അങ്ങ് വിദേശത്തുവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. യാത്രകൾക്ക് ഒരുങ്ങും മുമ്പ് തന്നെ പോകേണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ തായ്‌ലന്‍ഡ് സ്വപ്‌നം മനസ്സിൽ താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്.

ഇത്രയധികം സന്തോഷമേകുന്ന വാർത്ത എന്താണെന്നല്ലേ?, ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം എന്നത് തന്നെ.
അതെ, നിങ്ങൾ കേട്ടത് ശരിയാണ്, എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെ മാത്രം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.

കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്‌ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.
Sources:mediamangalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie4 hours ago

New Animated ‘JESUS’ Film Announced for Worldwide Release

The Jesus Film Project announced an animated remake of the 1979 “JESUS” movie set for release in December 2025. The...

National4 hours ago

ഉണര്‍വ്വ് 2024: യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് 2024 ജനുവരി 7 മുതല്‍ 14 വരെ

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഉണര്‍വ്വ് 2024 മഹാസമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്ത്...

world news4 hours ago

പെന്തക്കോസ്ത് മിഷന്‍ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

ദോഹ: മധ്യപൂര്‍വ ദേശത്തെ രണ്ടാമത്തെ ആത്മീയ സംഗമമായ ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 26 വരെ നടക്കും.ദിവസവും വൈകിട്ട് 6ന്...

National4 hours ago

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ 2024 ജനുവരി 15 മുതല്‍ 21 വരെ നടക്കും.ജനറല്‍ പ്രസിഡന്റും പെന്തക്കോസ്ത്...

Tech4 hours ago

വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്,തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്....

world news5 hours ago

കുടിയേറ്റ നിയന്ത്രണം: വിദ്യാർഥി വിസാ പരിശോധന കർശനമാക്കി രാജ്യങ്ങൾ

യുകെ വിദ്യാർഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനം. കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും സമാന ചർച്ചകൾ...

Trending