Sports
കായികമേളയില്‍ പാലക്കാടന്‍ കുതിപ്പ്: ലോങ് ജംപില്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്ന് രണ്ടു മിടുക്കികള്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേള ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ പാലക്കാടന്‍ കുതിപ്പ്. ദേശീയ റെക്കോര്‍ഡിനെ തകര്‍ത്തുള്ള നേട്ടവുമായി തൃശൂര്‍ ജില്ലയും മികവു പുലര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപിലാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എസ്.എസിലെ ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണം നേടിയത്. 6.24 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി റിക്കാര്‍ഡ് തിരുത്തിയതെന്നതും ശ്രദ്ധേയമാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ രണ്ടാമതെത്തിയ മലപ്പുറം കറകശേരി സ്കൂളിലെ പ്രഭാവതിയും മീറ്റ് റെക്കോര്‍ഡാണ് മറികടന്നത്. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതി കുറിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അമിത് എന്‍.കെയാണ് ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാര്‍ഥിനി സി.ചാന്ദ്നി സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ജെ.റിജോയും സ്വര്‍ണം നേടി. പാലക്കാട് പട്ടഞ്ചേരി ജി.എച്ച്.എസ് വിദ്യാര്‍ഥിയാണ് റിജോ. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി സ്കൂളിലെ സനികയാണ് സ്വര്‍ണം നേടിയത്.
Cricket
ട്രിപ്പിള്‍ സെഞ്ചുറി നേട്ടവുമായി ഡേവിഡ് വാര്‍ണര്‍

അഡ്ലെയ്ഡ്: പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ഡേവിഡ് വാര്‍ണറുടേത്. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെന്ന നിലയില്‍ ഓസ്ട്രേലിയ കളി ഡിക്ലയര്‍ ചെയ്തു.
335 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 389 ബോളിലായിരുന്നു നേട്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ശക്തമായ നിലയില്‍ ഇന്ന് മത്സരമാരംഭിച്ച ഓസീസിന് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ മാര്‍നസ് ലാബുഷാഗ്നെയുടെയും സ്മിത്തിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Cricket
ധവാന് പരമ്പര നഷ്ടമാവും; സഞ്ജു പകരക്കാരനായേക്കും.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നനഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ് ടീമിലെത്തിയേക്കും. സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ധവാന് പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുലാവും ഓപ്പണറുടെ റോളിലെത്തുക. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓപ്പണര്‍ ഷെയ്ന് വാട്സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു.