Connect with us

Sports

സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് കണ്ണൂരിൽ തുടക്കം കുറിക്കും

Published

on

 

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കണ്ണൂരിൽ തുടക്കം കുറിക്കും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ പുതിയതായി നിര്‍മിച്ച സിന്തറ്റിക് സ്റ്റേഡിയത്തിലണ് മേള നടക്കുന്നത്. 98 ഇനങ്ങളിലായി എകദേശം രണ്ടായിരത്തോളം
കുട്ടികള്‍ പങ്കെടുക്കുന്ന മേള  കായിക മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ ടിന്റു ലൂക്ക മേളയ്ക്ക് ദീപം തെളിക്കും. അത്‌ലറ്റുകളുടെ മാര്‍ച്ച്പാസ്സിനു ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്.

മത്സരത്തിനുള്ള രജിസ്ട്രേഷന്‍ നാളെ പകല്‍ രണ്ടിന് ക്യാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെ മേള തുടങ്ങും. ഒമ്പതിന് സ്റ്റേഡിയത്തില്‍ കായികോത്സവപതാക ഉയരും. ആദ്യദിവസം 18 ഫൈനല്‍.
ഉള്‍പ്പെടെ 30 മത്സരങ്ങളുണ്ടാവും. രണ്ടാംദിനം 28 ഫൈനലും മൂന്നാം ദിനം 34 ഫൈനലും അരങ്ങേറും. സീനിയര്‍ ആണ്‍കുട്ടികളുടെ 4400 റിലേയോടെ കായികോത്സവം സമാപിക്കും.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Sports

ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

Published

on

ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കൊറോണ വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു. എന്നാൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് അടുത്തുള്ള നഗരമാണ് ഹാൻചൗ. ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്.
ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Sports

‘ദൈവത്തിന്‍റെ കൈ’യ്ക്ക് 71 കോടി

Published

on

ന്യൂയോർക്ക്: അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്‍റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്‍റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക.

1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്‍റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്‍റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Latest News

world news11 hours ago

Man who served 33 years in prison for murder leads inmates to Christ

A man who served 33 years in prison for a murder he committed in 1987 has since helped lead hundreds...

us news11 hours ago

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a...

Business12 hours ago

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി...

Business12 hours ago

എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ്...

world news12 hours ago

ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത...

Movie1 day ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

us news1 day ago

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം...

world news1 day ago

Upcoming Global Week-long Prayer Initiative for Christians in China

China – A global online forum has appealed to Christians worldwide to come together internationally for a week-long prayer for...

us news1 day ago

San Francisco Abp. Bans House Speaker Nancy Pelosi Receive Holy Communion Until Revoking Abortion Support

San Francisco Archbishop Salvatore Cordileone announced on Fri., May 20, that House Speaker Nanci Pelosi is prohibited from receiving Holy...

world news2 days ago

Religious Unity Amid Sri Lankan Injustice

Sri Lanka – President Gotabaya Rajapaksa of Sri Lanka has appointed Ranil Wickremesinghe as Prime Minister, following the resignation of...

National2 days ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news2 days ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

Trending