Connect with us
Slider

Sports

ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം; 12 റണ്‍സായപ്പോഴേക്കും ഓപണര്‍മാര്‍ പുറത്തായി

Published

on

 

ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഒന്‍പത് ഓവറില്‍ രണ്ടുവിക്കറ്റിന് 13 റണ്‍സാണ് അവരുടെ സമ്പാദ്യം. ടോസിന്റെ ഭാഗ്യത്തോടെ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടു ഓപണര്‍മാരും ഏഴു ഓവര്‍ ആയപ്പോഴേക്കും പുറത്തായി. ഷദ്മാനുല്‍ ഇസ്ലാം (24 പന്തില്‍ നിന്ന് ആറു റണ്‍സ്), ഇമ്രുല്‍ ഖൈസ് (18 പന്തില്‍ നിന്ന് ആറുറണ്‍സ്) എന്നിവരാണ് പുറത്തായത്. ഇഷാന്തിന്റെ പന്തില്‍ വൃദ്ധിമാന്‍ സഹക്ക് ക്യാച്ച് നല്‍കിയാണ് ഷദ്മാന്റെ മടക്കം. ഉമേഷിന്റെ പന്തില്‍ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് ഇമ്രുല്‍ ഖൈസ് മടങ്ങിയത്. അതേസമയം,ട്വന്റി 20 പരമ്പര നഷ്ടത്തിന് പകരം വീട്ടുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. സൂപ്പര്‍ താരങ്ങളായ തമീം ഇക്ബാലും ഷക്കിബുല്‍ ഹസനും ഇല്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. റണ്‍ ഒഴുകുന്ന പിച്ചാണ് ഇന്‍ഡോറിലേത്. അതുകൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്രിപ്പിള്‍ സെഞ്ചുറി നേട്ടവുമായി ഡേവിഡ് വാര്‍ണര്‍

Published

on

 

അഡ്ലെയ്ഡ്: പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ഡേവിഡ് വാര്‍ണറുടേത്. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെന്ന നിലയില്‍ ഓസ്ട്രേലിയ കളി ഡിക്ലയര്‍ ചെയ്തു.

335 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 389 ബോളിലായിരുന്നു നേട്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ശക്തമായ നിലയില്‍ ഇന്ന് മത്സരമാരംഭിച്ച ഓസീസിന് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ മാര്‍നസ് ലാബുഷാഗ്നെയുടെയും സ്മിത്തിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Continue Reading

Cricket

ധവാന് പരമ്പര നഷ്ടമാവും; സഞ്ജു പകരക്കാരനായേക്കും.

Published

on

 

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നനഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയേക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ധവാന്‍ പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുലാവും ഓപ്പണറുടെ റോളിലെത്തുക. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓപ്പണര്‍ ഷെയ്ന്‍ വാട്സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു.

Continue Reading

Subscribe

Enter your email address

Featured

Mobile2 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media2 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news2 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel2 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending