Connect with us
Slider

Life

ആഹാരം പാകപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

 

# കുടിക്കാനുപയോഗിക്കുന്ന വെളളം, പൈപ്പുവെളളമോ, കിണറ്റില്* നിന്നുളള വെളളമോ, കുഴല്*ക്കിണറില്* നിന്നുളള വെളളമോ ഏതായാലും നല്ലതുപോലെ തിളപ്പിച്ചാറിച്ചശേഷം വേണം കുടിക്കേണ്ടത്*. ചെറുതായി ചൂടാക്കിയതുകൊണ്ട്* രോഗാണുക്കള്* നശിക്കുകയില്ല. ചൂടാക്കിയ വെളളത്തില്* പച്ചവെളളം ചേര്*ത്ത്* ചെറുചൂടോടുകൂടി നല്*കുന്ന രീതി രോഗാണുക്കളെ വര്*ധിപ്പിക്കാനല്ലാതെ നശിപ്പിക്കാന്* ഒരിക്കലും സഹായകമാകുന്നില്ല.

# പാലിലൂടെ പല രോഗങ്ങളും പകരാവുന്നതാണ്*. പശുവിന്റെ പാലില്* പല രോഗാണുക്കള്* ഉണ്ടാകാന്* സാധ്യതയുളളതിനാല്* നല്ലതുപോലെ തിളപ്പിച്ചാറിച്ചശേഷം വേണം കുടിക്കുവാന്*. ശിശുക്കള്*ക്ക്* അമ്മയുടെ മുലപ്പാലിന്* പകരം കൊടുക്കുന്ന പാല്* അത്രതന്നെ വെളളം ചേര്*ത്തശേഷം, ചേര്*ത്ത വെളളം മുഴുവന്* വറ്റുന്നതുവരെ തിളപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്* പാലിലെ പ്രോട്ടീന്* ചെറുകണികകളായി അമ്മയുടെ മുലപ്പാലിലെ പ്രോട്ടീനു തുല്യമായിത്തീരുകയും ശിശുക്കള്*ക്ക്* പെട്ടെന്ന്* ദഹിക്കുവാന്* സഹായിക്കുകയും ചെയ്യുന്നു. പാല്* ദഹിക്കാത്തവര്*ക്ക്* തൈരാക്കിയോ, അത്* വീണ്ടും മോരാക്കിയോ കഴിക്കാവുന്നതാണ്*.

# പച്ചക്കറികള്* വേവിക്കുമ്പോള്* ഏറെനേരം പാത്രത്തിന്റെ അടപ്പ്* തുറന്നിട്ടുവേവിച്ചാല്* അതില്* അടങ്ങിയിട്ടുളള ജീവകങ്ങളും, എന്*സൈമുകളും നഷ്*ടപ്പെട്ടുപോകുന്നു. പച്ചക്കറികളും പയറുവര്*ഗങ്ങളും വേവിക്കുമ്പോള്* വെളളം കൂടിയാല്*ത്തന്നെ അത്* ഊറ്റിയെടുത്ത്* മറ്റു കറികളില്* ചേര്*ക്കുകയോ അല്ലെങ്കില്* കുരുമുളകും, കായവും, മറ്റ്* മസാലകളും ചേര്*ത്ത്* രസം വയ്ക്കുകയോ ആകാം.

# അരി ചോറാകുമ്പോള്* അധികം വെളളത്തില്* വേവിച്ച്* വെളളം ഊറ്റിക്കളയുന്നത്* ചോറിന്റെ പോഷകമൂല്യം കുറയ്ക്കും. അല്*പം ഉപ്പുചേര്*ത്ത കഞ്ഞിവെളളം കുട്ടികള്*ക്കും, മുതിര്*ന്നവര്*ക്കും കുടിക്കാവുന്ന നല്ല ഒരു ആരോഗ്യപാനീയമാണ്*.

# മുട്ട ഓംലറ്റുണ്ടാക്കി കഴിക്കുന്നതിലും, പച്ചയ്ക്ക്* കഴിക്കുന്നതിലും, പകുതി വേവിച്ച്* കഴിക്കുന്നതിലും നല്ലത്* നല്ലതുപോലെ പുഴുങ്ങി കഴിക്കുന്നതാണ്*. രോഗാണുക്കള്* ഉണ്ടെങ്കില്* അത്* നശിക്കുവാന്* മുട്ട പുഴുങ്ങിക്കഴിക്കുന്നതിലൂടെ സാധിക്കുന്നു.

# മുട്ട, മത്സ്യം, മാംസം എന്നിവ ഉപയോഗിക്കുന്നവര്* എണ്ണയില്* വറുത്ത്* ഉപയോഗിക്കാതെ കറിയാക്കി കഴിക്കാന്* ശ്രദ്ധിക്കുക. പ്രോട്ടീന്* അധികമുളള മാംസാഹാരങ്ങള്* വറുത്ത്* കരിയുമ്പോള്* വിഷസ്വഭാവമുളള വസ്*തുക്കള്* ഉണ്ടാകുന്നതിന്* കാരണമാകുന്നു.

# മാംസം കഴിവതും പ്രഷര്*കുക്കറില്*തന്നെ വേവിക്കുക. സാധാരണ പാത്രത്തില്* മാംസം അരമണിക്കൂറോ, ഒരുമണിക്കൂറോ തന്നെ വേവിച്ചാലും ചില അണുക്കളും, വിരയുടെ മുട്ടകളും നശിക്കുന്നില്ല. മാംസം പാകം ചെയ്യുമ്പോള്* കുറെ പച്ചപപ്പായ മുറിച്ചിട്ടാല്* അതിലെ “പാപ്പെയ്*ന്*” എന്ന എന്*സൈം മാംസത്തിലെ പ്രോട്ടീനെ ചെറുകണികകളാക്കി ദഹനേന്ദ്രിയത്തിന്* ആഗിരണം ചെയ്യത്തക്ക പരുവത്തിലാക്കുന്നു.

# വാഴയ്ക്കായുടെ പുറംതൊലിയും, പാവയ്ക്കായുടെ കുരുവും കളയാതിരിക്കുക. പാവയ്ക്ക പ്രമേഹത്തിന്* പറ്റിയ ഒരു ഔഷധമാണെന്ന്* ഏവര്*ക്കും അറിവുളളതാണ്*. പാവയ്ക്കായുടെ കുരുവിനാണ്* പ്രമേഹത്തെ കുറയ്ക്കാന്* ശേഷിയുളളത്*. മത്തങ്ങ, വെളളരി തുടങ്ങിയ പല പച്ചക്കറികളുടെയും തൊലി കളയാതെ കറിവയ്ക്കുന്നതാണ്* ഉത്തമം. മാരകമായ വിഷവസ്*തുക്കള്* കലര്*ത്തിയ പച്ചക്കറികള്* ഉപ്പുവെളളത്തിലോ, കുറച്ച്* സോഡിയം ബൈകാര്*ബണേറ്റ്* അഥവാ കാരം കലക്കിയ വെളളത്തിലോ ഇട്ടുവെച്ച്* നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം വേണം കറിവയ്ക്കുന്നതിനായി ഉപയോഗിക്കേണ്ടത്*. പച്ചക്കറികള്* പാകം ചെയ്യുന്നതിനുമുമ്പ്* ഏറെനേരം അരിഞ്ഞുവെയ്ക്കാതിരിക്കുക. പച്ചക്കറികളിലെ ജീവകങ്ങള്* അന്തരീക്ഷത്തിലുളള ഓക്*സിജനുമായി പ്രവര്*ത്തിച്ച്* ഓക്*സൈഡുകളായി മാറ്റപ്പെടുന്നു. ഓറഞ്ചും ആപ്പിളും ചേര്*ന്ന ഫ്രൂട്ട്* സാലഡ്* തയ്യാറാക്കുമ്പോള്* രണ്ടുംകൂടി ചേര്*ത്ത്* അധികനേരം വെയ്ക്കരുത്*. ഒന്നിച്ചുവെച്ചാല്* ഓറഞ്ചിന്റെ അമ്ലത്വം ആപ്പിളിന്റെ പല ഗുണങ്ങളേയും നിര്*വീര്യമാക്കുന്നു.

# കടല, പയര്*, മുതിര തുടങ്ങിയ ധാന്യവര്*ഗങ്ങള്* ഒരു രാത്രിമുഴുവന്* വെളളത്തിലിട്ടുവെച്ച്* ആ വെളളത്തില്*തന്നെ വേവിച്ചുപയോഗിക്കുക. ഗുണം വര്*ധിപ്പിക്കാനും, ഇന്ധനം ലാഭിക്കാനും ഇത്* ഉപകരിക്കും. പയറുവര്*ഗങ്ങള്* മുളപ്പിച്ചശേഷം പാകംചെയ്യുകയാണെങ്കില്* പോഷകഗുണം വര്*ധിക്കുന്നതാണ്*. ഗോതമ്പ്*, അരി എന്നിവ തവിടുകളയാതെ പാകം ചെയ്യുക. തവിടില്* ജീവകങ്ങളും, നാരുകളും നല്ലയളവില്* അടങ്ങിയിട്ടുണ്ട്*.

# ഓരോ ദിവസവും കഴിക്കുന്ന ആഹാരത്തെപ്പറ്റി ഒരു അവലോകനം നടത്തുന്നത്* എപ്പോഴും നന്നായിരിക്കും. വ്യത്യസ്*തമായ ഭക്ഷണപദാര്*ത്ഥങ്ങള്* ആഹാരത്തില്* ഉള്*പ്പെടുത്തുവാന്* ശ്രമിക്കുക. സവിശേഷ ആഹാരം വേണ്ടവര്*ക്ക്* അതിനനുസരിച്ച്* അധികമായി നല്*കുകയും വേണം. ശുചിത്വമുളള സ്ഥലത്ത്* വൃത്തിയോടുകൂടി വേണം ആഹാരം പാകം ചെയ്യാന്*. ആഹാരം വിളമ്പുന്നതിനും ശുചിത്വം പാലിക്കുവാന്* ശ്രദ്ധിക്കേണ്ടതാണ്*.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Life

ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 30 രൂപ പ്രീമിയത്തിന് 5 ലക്ഷം നൽകുന്നു

Published

on

 

ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് പക്ഷെ ഹോസ്പിറ്റൽ ചെലവ്, മരുന്നിൻറെ ചിലവ് ആലോചിക്കുമ്പോൾ ചികിത്സിക്കാൻ പോക്ക് വളരെ കുറവാണ് എന്നാൽ ഏറ്റവും നിസ്സാരമായി തോന്നുന്ന രോഗാവസ്ഥ വരെ ചികിത്സിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.. ഇങ്ങനെയിരിക്കെ കുടുംബത്തിലെ അഞ്ചു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് നൽകുന്നത്, ഇതിലൂടെ ഏറ്റവും ഗുണം ലഭിക്കുന്നതു സാധാരണക്കാർക്ക് ആണ്.. ഇനി ചെറിയ അസുഖം വന്നാൽ പോലും കുടുംബത്തിലെ എല്ലാവർക്കും ചികിത്സ നേടാൻ പറ്റും…

ഗവൺമെൻറ് ഒരു ചികിത്സാ സഹായം എന്ന രീതിയിൽ ഒരുപാട് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇറക്കിയിട്ടുണ്ട്.., മറ്റുള്ള ആരോഗ്യ ഇൻഷുറൻസ്നോട് അനുബന്ധിച്ച് ഈ ആയുഷ്മാൻ ഭാരത് യോജനയിലൂടെ നമുക്ക് 30 രൂപ മാത്രമേ പ്രീമിയം കൊടുക്കേണ്ടതുഉള്ളൂ.. 2018 ലാണ് മറ്റു ആരോഗ്യ ഇൻഷുറൻസ്കളിൽ നിന്നും വേറിട്ട കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ടുവന്നത് അഞ്ചാറു മാസം മുൻപാണ് ഈ ആരോഗ്യ ഇൻഷുറൻസ് കേരളത്തിൽ പ്രാവർത്തികമാക്കിയത്..

എന്നാൽ ഇതിന് അപേക്ഷിക്കുവാൻ ഓൺലൈൻ സൗകര്യങ്ങൾ ഒന്നുമില്ല.. മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ അവർ നിശ്ചയിക്കുന്ന ഡേറ്റിൽ നമ്മുടെ ഐഡി പ്രൂഫും ആയി പോയാൽ ഇവരുടെ നിബന്ധനകൾ എല്ലാം നമുക്ക് അനുയോജ്യമായി വന്നാൽ നമ്മൾക്ക് ഇതിൽ അംഗത്വം നേടാവുന്നതാണ്… ഇൗ ഇൻഷുറൻസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ തീർച്ചയായും ഈ വീഡിയോ കാണുക

Continue Reading

Life

Summer gardening tips

Published

on

 

Study your garden: Before doing anything inside the garden, this is a gardening tip for new gardeners. You must study your garden thoroughly taking every aspect in consideration. You must know the garden along with the tress planted, the area, the water sprinkler connections and the characteristics of the plants in your garden. This is a simple summer gardening tip which will help you to decide how to take care of your garden in summers.

Keep all Plants are hydrated: Irrespective of the plant type, summers are one season when the heat consumes the plant growth and energy. The soil also becomes dry and the roots may not absorb water quantity that is needed. Therefore, watering the plant is a gardening tip for new gardeners. Water will help to keep the plant fresh and filled with essential nutrients. The summer gardening tips also include watering the plants according to their needs. A rose plant may need more water compare to an aloe vera plant. Keep this in mind before watering plants. Water them as required but regularly.

Pest Control: The plants are very susceptible to damage in summers. Therefore, be careful with pests. Pests are seen more during summer seasons. Pests and infection can further damage your plants and garden. Use a natural pesticide to keep your garden away from pests. This is an essential gardening tip for new gardeners. As one spoiled apple can damage all apples in the basket, one infected plant can infect all the plants in the garden.

Plan a shade: There may be some existing plants which cannot tolerate more heat. For such plants, use appropriate shades at appropriate places. This is a summer gardening tip for new gardeners. Shade is necessary for protecting plants from the harsh sunlight. It is very necessary and should not be avoided under any circumstances.

Plant new but equipped plants: Gardening tips for new gardeners include this advice. If you are planting a new seed, make sure use a sapling of the breed that does not need much water and can tolerate the temperature of your region. Do not plant weak plants or plants that require more water and less sun.

Continue Reading

Subscribe

Enter your email address

Featured

Mobile1 hour ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media2 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news2 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel2 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending