Media
ഗോസ്പൽ ഹീലിംഗ് ഫെസ്റ്റിവൽ മാർച്ച് 6 മുതൽ 8 വരെ

Articles
കർത്താവ് പറയുന്നു ധൈര്യമായിരിക്കുക

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.
പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു.
ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ് എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം
Sources:marianvibes
Articles
പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ധൈര്യമായിരിക്കുക എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.
പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു
ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ് എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം.
Sources:marianvibes
Articles
വചനം വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും, ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. വചനം മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ദൈവത്തിൻറെ വചനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പാപത്തിന്റെ അവസ്ഥകളെ തുറന്നു കാണിക്കുകയും, നമ്മുടെ തെറ്റുകളെ തിരുത്തുകയും ചെയ്യുന്നു. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വചനം വളരെ വ്യക്തമാക്കിത്തരുന്നു.
ദൈവവചനത്തിനു ശക്തിയുണ്ട്. ദൈവത്തിന്റെ വചനം മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങിയാൽ മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ഇച്ഛാശക്തിയേയും, വേര്‍തിരിക്കുവാൻ ദൈവവചനത്തിനു കഴിയും. ലോകത്തിൽ മനുഷ്യന് ഏറ്റവും കൂടുതൽ രൂപാന്തീകരണം നടന്നിട്ടുള്ളത് ദൈവത്തിന്റെ വചനത്തിൽ കൂടിയാണ്. വചനം വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ വചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുക. യേശു സാത്താൻ പരീക്ഷിക്കാൻ വന്നപ്പോൾ അകറ്റിയത് ദൈവത്തിന്റെ ശക്തിയാൽ ആണ്.
നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. കാരണം ദൈവവചനം പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നു. പഴയ നിയമത്തിലെ വിശ്വാസികളും ദൈവത്തിന്റെ വചനം മുലം ലഭിക്കുന്ന ബലത്തെ അനുഭവിച്ചു. ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും. നാം ഒരോരുത്തർക്കും സത്യവചനത്തെ ഹൃദയത്തിൽ സ്വീകരിക്കുന്നവരും അനുസരിക്കുന്നവരാകാം
Sources:marianvibes
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം