Connect with us

Travel

കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് ഹെലി ടാക്‌സി സര്‍വീസ് ആരംഭിച്ചു

Published

on

മൂന്നാര്‍: കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് ഹെലി ടാക്‌സി സര്‍വീസ് ആരംഭിച്ചു. ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇത് തുടങ്ങിയത്. കൊച്ചിയില്‍ നിന്നും തിരിച്ചും യാത്ര ചെയ്യാം. കൂടാതെ മൂന്നാറിലെ കാഴ്ചകളും കാണാം. ആറുപേര്‍ക്ക് സഞ്ചരിക്കാം. 9500 രൂപയാണ് കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള നിരക്ക്. മൂന്നാര്‍ ചുറ്റിക്കറങ്ങുന്നതിന് 10 മിനിറ്റിന് 3500 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.
ശനിയാഴ്ച രാവിലെ ദേവികുളം ലാക്കാട് എസ്റ്റേറ്റ് മൈതാനത്താണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.തലശ്ശേരി സ്വദേശി ഫഹദും കുടുംബവുമാണ് ഹാരിസണ്‍ മലയാളം തോയില കമ്പനിയുടെ ലോക് ഹാര്‍ട്ട് മൈതാനിയില്‍ പറന്നിറങ്ങിയത്. മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഹെലി ടാക്‌സി സൗകര്യം പ്രയോജനപ്പെടുത്താം. 4 ട്രയല്‍ റണ്ണുകള്‍ കൂടി പൂര്‍ത്തിയാക്കിയതിനു ശേഷം 7 ന് ഹെലി ടാക്‌സി സര്‍വീസ് തുടങ്ങാനാണ് തീരുമാനം. തേക്കടി-ഇടുക്കി-മൂന്നാര്‍-കൊച്ചി റൂട്ടിലാണ് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നത്.

Travel

വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

Published

on

വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെ നാല് ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. നിലവിൽ, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിയറ്റ്ജെറ്റ് എയർ സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30നാണ് വിമാനം പുറപ്പെടുക. പിറ്റേദിവസം രാവിലെ പ്രാദേശിക സമയം 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. ഹോചിമിൻ സിറ്റിയിൽ നിന്നും പ്രാദേശിക സമയം വൈകിട്ട് 7.20ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ തിരിച്ചെത്തും. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനത്തിനുള്ളിൽ കോക്ടയിൽ ബാർ, സ്വകാര്യ കാബിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി 60 കിലോ ബാഗേജ് വരെ കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ഹാൻഡ് ബാഗേജ് 18 കിലോ വരെയാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Travel

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു;ചില്ലുപാലം ഇനി തിരുവനന്തപുരം ആക്കുളത്തും

Published

on

തിരുവനന്തപുരം: സാഹസികരും സഞ്ചാരികളും ഇഷ്ടപ്പെടുന്ന ഗ്ലാസ് ബ്രിഡ്ജ് ഇനി തിരുവനന്തപുരം ആക്കുളത്തും. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്ന വിവരം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു.

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.
രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവുമെന്ന് മന്ത്രി അറിയിച്ചു.

2016ൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരുന്നു. വയനാട്ടിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. ഇതിന് പിന്നാലെയാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കുന്നത്. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്.
http://theendtimeradio.com

Continue Reading

Travel

ഒരു ദിവസത്തെ യാത്ര അവിസ്മരണീയമാക്കാൻ അപൂർവ ഡെസ്റ്റിനേഷൻ; മുപ്ലിയവും മുനിയാട്ടുകുന്നും

Published

on

പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി കൂട്ടി. അർഥഗർഭമായ മൗനത്തെ ചുറ്റും വിതറിയ കുന്ന് കാലങ്ങളായി തന്റെ മേൽ പെയ്തൊഴുകിയ, പേമാരികളുടെ കണക്കെടുപ്പില്‍ മുഴുകിയ മട്ടിൽ ഭാവഭേദമില്ലാതെ തുടർന്നു. സത്യസാക്ഷാത്കാരത്തിന് തപസ്സിരുന്ന മഹാമുനികളുടെ വാസസ്ഥാനമോ നിത്യസത്യത്തിലടിഞ്ഞ മനുഷ്യരുെട സ്മൃതികുടീരങ്ങളോ ആകട്ടെ,മുനിയറകളായി പേരെടുത്ത കല്ലറകളെ നെഞ്ചിലൊളിപ്പിച്ച മുനിയാട്ടുകുന്ന് എന്നും മൗനിയായിരുന്നു.

എന്നാൽ പ്രകൃതിയേയും മണ്ണിനെയും പരിസ്ഥിതിയേയും സ്നേഹിച്ച ഒരുകൂട്ടം മനുഷ്യർക്ക് ആ മൗനം പോലും പലതും വിളിച്ചോതുന്നതായി.കാഴ്ചയെയും ചിന്തയെയും കാലത്തിന്റെ ആഴങ്ങളിലേക്ക് കൂടെക്കൂട്ടുന്നതായി മുനിയാട്ടുകുന്നിലേക്കുള്ള സഞ്ചാരം. നഗരത്തിരക്കുകളെ പിന്തള്ളി, ദേശീയപാത 54 ലൂടെ കാർ തെക്കോട്ടു നീങ്ങി. പുതുക്കാടുനിന്നു മുപ്ലിയം റോഡിലൂടെ വെള്ളാരം പാടം എത്തിയപ്പോൾ കൗതുകക്കാഴ്ചയായി മുളങ്കാടുകൾ കണ്ണിലുടക്കി. മതിലോ അതിരുകളോ ഒറ്റപ്പെടുത്താത്ത ആ സ്ഥലം വനം വകുപ്പിന്റേതാണ്. റോഡ് വക്കിലെ ബോർഡ് ‘ഇത് വനഭൂമിയാണ്’ എന്ന് ഓർമപ്പെടുത്തി.

കൃത്യമായ അകലത്തിൽ മുളങ്കൂട്ടങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്നു. വനം വകുപ്പ്ഭൂമിയിൽ തേക്കുകൾക്കിടയിൽ വാണിജ്യാവശ്യത്തിന് ലാത്തി മുളകൾ നട്ടു പിടിപ്പിച്ചതാണ്. വർഷങ്ങൾക്കിപ്പുറം അത് മുളങ്കാടായി മാറി. വില്ലുപോലെ വളഞ്ഞ്, പരസ്പരം ആശ്ലേഷിച്ച് മുളന്തലപ്പുകൾ സ്വഭാവിക കമാനങ്ങൾ തീർക്കുന്നു. ഒരു ഗുഹയിൽ നിന്ന് അടുത്തതിലേക്കു കടക്കുന്നതുപോലെമുളങ്കൂട്ടങ്ങൾ കമാനങ്ങളുടെ ചങ്ങല തന്നെ ഒരുക്കിയിട്ടുണ്ട്. ഉച്ചവെയിലിലെത്തിയാലും മുളങ്കാട്ടിനു സമീപമെത്തുമ്പോൾ സുഖകരമായ തണുപ്പ്.

വികസനത്തിന്റെ കടന്നു കയറ്റത്തിൽ മുങ്ങിപ്പോകാത്ത ഇവിടേക്ക് സന്ദർശകർ കുറവാണ്. വിനോദസഞ്ചാര കേന്ദ്രമല്ല ഇത്. മാത്രമല്ല റോഡ് വക്കിനപ്പുറം വനഭൂമിയിലേക്കു പ്രവേശിക്കുന്നതും ഫൊട്ടോഗ്രഫിയും വിലക്കിയിട്ടുമുണ്ട്.

കുറുമാലിപ്പുഴയുടെ തിളക്കം

മുളങ്കാടിന്റെ സുഖ ശീതളിമയിൽ നിൽക്കാതെ മുപ്ലിയത്തിന്റെ ഹരിത ശിരസ്സായി വാഴ്ത്തപ്പെടുന്ന മുനിയാട്ടു കുന്നിലേയ്ക്ക് നീങ്ങി. ഏകദേശം 10 മിനിട്ട് യാത്ര. തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്തിലുള്ള മുപ്ലിയം ഗ്രാമത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മുനിയാട്ടുകുന്നും മുളങ്കാടും.

ഭൂമിയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥകളെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ. മുനികൾ തപസ്സിരുന്നുവെന്ന് പറയപ്പെടുന്ന മുനിയറയുടെ പുറകിലേയ്ക്ക് നടന്നു കയറവേ അസ്തമയ സൂര്യരശ്മികളാണ് വരവേറ്റത്. താഴെ കുറുമാലിപ്പുഴയുടെ വെള്ളിത്തിളക്കം. ചിമ്മിണിക്കാടുകളിൽനിന്ന് പുറപ്പെടുന്ന മുപ്ലിയം പുഴ മുനിയാട്ടുകുന്നിന്റെ അടിവാരത്തു കൂടി ഒഴുകി പുതുക്കാട് എത്തുമ്പോഴാണ് കുറുമാലിപ്പുഴയാകുന്നത്.

മലമുകളിൽ നിൽക്കുമ്പോൾ കിഴക്ക് ചിമ്മിണി കാടുകൾ, തെക്ക് കോടശ്ശേരി മലനിര, വടക്ക് കള്ളായി, പാലപ്പിള്ളി മലനിരകൾ. ചിമ്മിണി, പാലപ്പിള്ളി കാടുകളുടെ ഹരിത ഭംഗി ഈ ദൃശ്യത്തിനു മാറ്റു കൂട്ടുന്നു. മുനിയാട്ടു കുന്നിലെ അമ്പലത്തിന്റെ പിറകിൽ നിന്ന് ദൂരക്കാഴ്ചകൾ ആസ്വദിക്കുമ്പോൾ പാറതുരന്നുണ്ടാക്കിയ മടകളിൽ വെള്ളം കെട്ടി കിടക്കുന്നതിന്റെ തിളക്കവും കാണാം. സൗഹൃദ കൂട്ടായ്മകളാകട്ടെ, ഏകാന്ത ധ്യാനമാകട്ടെ, സ്വസ്ഥമായവായനയാകട്ടെ എന്തിനും പ്രകൃതി ഒരുക്കുന്ന ശാന്തമായ സങ്കേതമാണ് ഈ പ്രദേശം. ആദ്യമായി മുകളിലെത്തുമ്പോൾ ഒരു നേട്ടം കൈവരിച്ച അനുഭൂതി.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു

ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു.പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിക്കുകയും ബൈബിളിനെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് പോലീസ് കേസെടുത്തു.പഞ്ചാബ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ അമൃത്‌സറിലെ രാജേവാലിലെ ഒരു പള്ളിയിൽ...

Health7 hours ago

വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ്...

National7 hours ago

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ...

world news7 hours ago

9 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്....

world news7 hours ago

നിക്കരാഗ്വയിൽ വീണ്ടും വ്യാജകുറ്റം ചുമത്തി വൈദികനെ അറസ്റ്റ് ചെയ്തു; ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടത് മൂന്നു വൈദികർ

നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി ഒരാഴ്ചയിൽ തന്നെ മൂന്നാമത്തെ വൈദികനും അറസ്റ്റുചെയ്യപ്പെട്ടു. രാജ്യത്തിൻറെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്വയം നിർണ്ണയാവകാശത്തെയും നിന്ദിച്ചു എന്ന വ്യാജകുറ്റം ചുമത്തിയാണ് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ്...

us news7 hours ago

പകുതിയിലധികം അമേരിക്കക്കാരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമെന്ന് സർവ്വേ റിപ്പോർട്ട്

അമേരിക്കക്കാരിൽ പകുതിയോളം പേരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമാണെന്ന് റിപ്പോർട്ട്. വളരെ കുറച്ചു ആളുകൾ മാത്രമാണ് വിരളമായോ അല്ലെങ്കിൽ തീർത്തും മതപരമായ അനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്. നാഷണൽ...

Trending