Connect with us

Travel

മാര്‍ച്ച്‌ 1 മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഒറ്റ നിറംമാത്രം തൂ വെള്ള നിറം

Published

on

 

തിരുവനന്തപുരം: ആനയുടെ കൊമ്ബും, ബാഹുബലിയെയും ഒന്നും ഇനി ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ വരയ്ക്കാന്‍ പാടില്ല. തോന്നിയ നിറം കൊണ്ട് ബസിനെ മനോഹരമാക്കാമെന്ന വ്യാമോഹവും വേണ്ട. മാര്‍ച്ച്‌ ഒന്നു മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഒറ്റ നിറംമാത്രം. അതും തൂ വെള്ള നിറം. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം മാര്‍ച്ച്‌ ഒന്നു മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നിര്‍ബന്ധമാക്കുകയാണ്. ടൂറിസ്റ്റ് ബസിന്റെ നിറം സംബന്ധിച്ച്‌ ബസ് ഓണര്‍മാര്‍ക്കിടയിലെ ലഹളയാണ് എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം നിര്‍ബന്ധമാക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്.

ബസ് ബോഡിയുടെ നിറം പൂര്‍ണമായും വെള്ളയാകും. വയലറ്റ്, മെറ്റാലിക് ഗോള്‍ഡ് റിബണുകള്‍ വശങ്ങളില്‍ പതിപ്പിക്കുന്നത് മാത്രമായിരിക്കും ഇനി ബസുകളിലുള്ള ഏക ഗ്രാഫിക്സ്. പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിന് മുകളില്‍ മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ സ്വര്‍ണ നിറത്തിലെ വരയുമാണ് അനുവദിച്ചിരിക്കുന്നത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ ഓപ്പറേറ്റുടെ പേരെഴുതാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടേയോ ഓപ്പറേറ്ററുടേയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്‌ട് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13 സീറ്റില്‍ കൂടുതലുള്ള എല്ലാ മിനി വാനുകള്‍ക്കും നിറം മാറ്റേണ്ടി വരും. മാര്‍ച്ച്‌ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമെ രജിസ്റ്റര്‍ ചെയ്യാവൂ. മറ്റ് വാഹനങ്ങള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് പുതുക്കുമ്ബോള്‍ പുതിയ രീതിയിലേക്ക് മാറണം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ, റോഡ് സേഫ്റ്റി മാനേജര്‍ ഐ.ജി ഗോഗുലോത്ത് ലക്ഷ്മണ്‍ എന്നിവരാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തുന്നത്. ഒരു വിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ. ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്‌ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.

നിയന്ത്രണമില്ലാത്തതിനാല്‍ ബസ്സുടമകള്‍ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളില്‍ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാ താരങ്ങളുടെയും ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച്‌ അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള വഴക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിനോദയാത്ര പോകുന്നതിനുമുമ്ബ് ബസുകള്‍ നിരത്തിയിട്ട് വിദ്യാര്‍ഥികള്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തുന്നതും പരാതിക്ക് ഇടയാക്കിയിരുന്നു

Travel

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

Published

on

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാമോ എന്നതിൽ വ്യക്തതയില്ല.

ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.
Sources:twentyfournews

http://theendtimeradio.com

Continue Reading

Travel

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

Published

on

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്.

കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്‌കൂൾ മേഖലയിൽ 30 കിലോമീ‌റ്ററും പൊതുനിരത്തിൽ 50 കിലോമീറ്ററുമാകും വേഗപരിധി.മാത്രമല്ല ഡ്രൈവർമാർക്ക് പത്ത് വർഷം വാഹനമോടിച്ച പരിചയവും ഹെവി വാഹനങ്ങൾ ഓടിച്ച് അഞ്ച് വ‌ർഷത്തെ പരിചയവും അത്യാവശ്യമാണ്.

മന്ത്രി ആന്റണി രാജുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നിർദ്ദേശിച്ചത് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ”ഓൺ സ്‌കൂൾ ഡ്യൂട്ടി” എന്ന ബോർഡ് വയ്ക്കണം. സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം. സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.

സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സ്‌കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവർ കുട്ടികളെ സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്‌കൂൾ വാഹനത്തിലും സൂക്ഷിക്കണം.

സ്‌കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്‌കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

യാത്രക്കിടെ പൈലറ്റ് ബോധംകെട്ടു, യാത്രക്കാരന്‍ വിമാനം താഴെയിറക്കി

Published

on

ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്‍. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍ അവിചാരിതമായ ഒരു പ്രശ്‌നത്തില്‍ പെട്ടു. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തേണ്ടി വന്നു. എയര്‍ ട്രാഫിക്് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയും ചെയ്തു.

അമേരിക്കയിലാണ് വിമാനം പറത്തി ഒരു പരിചയവുമില്ലാത്ത യാത്രക്കാരന്‍ സുരക്ഷിതമായി ഒരു ചെറുവിമാനം ലാന്‍ഡ് ചെയ്തത്. താന്‍ സഞ്ചരിച്ച സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവന്‍ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.

”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്.

എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.

അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്‌ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്‌ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്‍കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന്‍ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ യാത്രക്കാരന്‍ ചോദിച്ച ചോദ്യം കണ്‍ട്രോളര്‍ പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.

”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”

വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്‍ട്രോളര്‍ താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.

വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

world news14 hours ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports15 hours ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business15 hours ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business15 hours ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Movie15 hours ago

‘റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ’: ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും

ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും...

world news15 hours ago

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീര്‍പ്പിനായി യുക്രെയ്ന്‍;തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ന്‍ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീര്‍പ്പിനൊരുങ്ങി യുക്രെയ്ന്‍ ഭരണകൂടം. നിലവില്‍ കീവില്‍ തടവിലുള്ള റഷ്യന്‍ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യന്‍ സൈനികരുടെ പിടിയിലുള്ള യുക്രെയ്ന്‍ സൈനികരെ...

Disease2 days ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news2 days ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health2 days ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news2 days ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news2 days ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National3 days ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Trending