Connect with us

Mobile

വീഡിയോ ഓഡിയോ ഗ്രൂപ്പുകളിൽ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പും ഫെയ്‌സ്ബുക്കും

Published

on

 

കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളും ബന്ധുക്കളുമായി സംസാരിക്കാനുമെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരേ സമയം നാല് പേരെ മാത്രം ഗ്രൂപ്പ് കോളിംഗില്‍ ഉള്‍പ്പെടുത്താവുന്ന വാട്‌സ്ആപ്പിലെ വീഡിയോകോളുകള്‍ക്കും ഉപയോക്താക്കള്‍ ഏറെയാണ്.

ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഒന്നിച്ച് കോള്‍ ചെയ്യുന്നതിനായി പ്രത്യേക ബട്ടണ്‍ നല്‍കിയിരിക്കുകയാണ് കമ്പനി. ഒറ്റ ടച്ചിലൂടെ ഗ്രൂപ്പിലെ ആളുകളുമായി വീഡിയോ/ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കുമെന്നതാണ് സൗകര്യം. ഗ്രൂപ്പില്‍ നാലില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ഈ പുതിയ സവിശേഷത ലഭിക്കില്ല. നാലോ അതില്‍ കുറവോ ആളുകള്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളു. എന്നാല്‍ ഈ കോളിംഗ് ലഭ്യമാക്കാന്‍ നിലവിലുള്ള പ്രൊഫഷണല്‍ അഥവാ ഫാമിലി ഗ്രൂപ്പുകളെ നാല് പേര്‍ വീതമുള്ള പുതു ഗ്രൂപ്പുകളാക്കി ആണ് പലരും സവിശേഷത ഉപയോഗപ്പെടുത്തുന്നത്.

നേരത്തെ വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളുകള്‍ ചെയ്യാനായി ഒരാളെ വിളിച്ചതിന് ശേഷം മറ്റുള്ളവരെ ഒരോരുത്തരെയായി ആഡ് ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ പുതിയ സവിശേഷതയില്‍ നാലോ നാലില്‍ താഴെയോ അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ എളുപ്പത്തില്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമാണ്.

പുതിയ ഗ്രൂപ്പ് കോളിംഗ് സവിശേഷത ലഭിക്കാന്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആദ്യം അവരുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. അതിനുശേഷം നാലോ അതില്‍ കുറവോ മെമ്പര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ചാറ്റ് ബോക്‌സ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ‘വീഡിയോ’ അല്ലെങ്കില്‍ ‘വോയ്സ്’ കോള്‍ ഐക്കണില്‍ ടാപ്പുചെയ്താല്‍ കോളുകള്‍ വിളക്കാം. ഓരോ മെമ്പര്‍മാരെയും പ്രത്യേകം സെര്‍ച്ച് ചെയ്ത് ആഡ് ചെയ്യേണ്ട ആവശ്യം ഇനി വരില്ല.
അഡ്വാന്‍സ്ജ് സെര്‍ച്ച്

വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡിനായി ഒരു പുതിയ ബീറ്റ പതിപ്പ് കൂടെ കമ്പനി പുറത്തിറക്കി. ഒരു ‘അഡ്വാന്‍സ്ജ് സെര്‍ച്ച്’ ഫീച്ചറോടെയാണ് ഇത് വരുന്നത്. ഉപയോക്താക്കള്‍ക്ക് ഏത് തരത്തിലുള്ള മീഡിയയും കണ്ടെത്താന്‍ സാധിക്കും. വ്യാജ വാര്‍ത്തകളുടെ പ്രചരണവും തെറ്റായ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും വാട്‌സ്ആപ്പ് നടത്തുന്നുണ്ട്. അഞ്ച് തവണ വരെ ഒരേ മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ അനുവദിച്ചിരുന്ന മുമ്പുണ്ടായിരുന്ന ഫോര്‍വേഡ് മെസേജ് നിയമം മാറ്റുകയും മെസേജ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഒരു സമയം ഒരു കോണ്‍ടാക്ടിന് മാത്രം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മേസേജുകള്‍ അയയ്ക്കുമ്പോളാണിത്.

ഫെയ്‌സ്ബുക്ക് ക്വയറ്റ് മോഡ്
ഫെയ്‌സ്‌സ്ബുക്കും അടുത്തിടെ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. കോവിഡ് കാലത്ത് ആവശ്യമുള്ളതും അാവശ്യമായതുമായ നിരവധി നോട്ടിഫിക്കേഷനുകളുടെ പ്രളയമാണ്. എന്നാല്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ സമാധാനമായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചഫിനെ ക്വയറ്റ് മോഡ് (Quiet Mode )എന്നാണ് വിളിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് വെര്‍ഷനില്‍ ഇത് ലഭ്യമാകും.

അടുത്ത മാസത്തോടെ ലോകമെമ്പാടുമുള്ള ഐഒഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിവൈസിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേറ്റ് കാണാന്‍ കഴിയും. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ പുറത്തുവിടാതെ ലൊക്കേഷന്‍ സമൂഹ ബന്ധങ്ങള്‍ തുടങ്ങിയവ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനുള്ള സൗകര്യവും കമ്പനി ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് ചെറുക്കാനുള്ള ശ്രമങ്ങളില്‍ തങ്ങള്‍ക്കാവുന്ന വിധം സര്‍ക്കാരുകളെ സഹായിക്കാനുള്ള ശ്രമങ്ങളിലാണ് ഫെയ്‌സ്ബുക്ക്.

Mobile

മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.

Published

on

 

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ദേശങ്ങള്‍ ചുവടെ:

📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Mobile

സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

Published

on

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading

Latest News

world news15 hours ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news15 hours ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news16 hours ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National16 hours ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime2 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news2 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Tech2 days ago

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന്...

breaking news2 days ago

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;ബാറ്ററി തീര്‍ന്നു പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ...

us news2 days ago

ദിവ്യധാര മ്യൂസിക്ക് നൈറ്റും ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു

ഡാളസ് : ദിവ്യധാര മിനിസ്ട്രീസിന്റെ ബാനറില്‍ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാര്‍ത്ത അവാര്‍ഡ് വിതരണവും നടന്നു. സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്)...

Tech3 days ago

പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ...

Medicine3 days ago

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ ചെയ്ത് ഡിസിജിഐ

ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ...

Crime3 days ago

Khmer Bible editor’s treason conviction upheld in Cambodia

Cambodia’s Supreme Court has upheld a six-year jail term imposed on Theary Seng, a prominent Christian and pro-democracy advocate who...

Trending