Articles
3 Keys Mental Health Lessons From Jesus

Lorna Breen was the medical director of the emergency department at New York-Presbyterian Allen Hospital. She died by suicide on April 26.
Her father, Dr. Philip C. Breen, later explained: “She tried to do her job, and it killed her.”
She had no history of mental illness. However, she described to her father an onslaught of patients who were dying before they could even be removed from ambulances.
“She was truly in the trenches of the front line,” he said.
Nearly half of respondents in a recent Kaiser Family Foundation survey reported that their mental health has been negatively impacted by the ongoing coronavirus pandemic. An article in the New England Journal of Medicine noted that during public health emergencies, “emotional distress is ubiquitous in affected populations.”
Counselors warn that the isolation created by stay-at-home restrictions can especially contribute to psychological harm.
As a pastor and a theologian, I am not qualified to offer medical advice or professional counseling to those suffering from anxiety and depression. But I can point us to Jesus. His example highlights three principles that offer us help and hope in these hard days.
1: SOCIAL DISTANCING CAN BE REFRAMED AS AN OPPORTUNITY FOR SPIRITUAL GROWTH.
Jesus prayed alone at the beginning of his day (Mark 1:35) and at its end (Matthew 14:23). He agonized in solitary prayer before his arrest and crucifixion (Matthew 26:36–46). Times of isolation became opportunities for worship as he sought the strength of his Father.
Praying, fasting, reading Scripture, and meditating on the word and works of God are gifts we give ourselves in solitude. And they position us to experience the joy and peace of the Lord (Philippians 4:6–7).
Would you make time to be alone with your Father today?
2: GRATITUDE IN HARD TIMES CAN LEAD TO GREAT JOY.
According to research reported by the Harvard Medical School, gratitude is strongly and consistently associated with greater happiness. My purpose here is not to encourage naivete: the crises of our day are unprecedented in living memory.
But the One who came to save all of mankind faced challenges we cannot begin to imagine. And yet he lived a life of worship and praise: he gave thanks for his food (John 6:11; Mark 14:22–23); he praised his Father for revealing his will (Luke 10:21); he thanked him for hearing his prayer (John 11:41).
If we choose to “give thanks in all circumstances” (1 Thessalonians 5:18), we will seek reasons for gratitude amid our challenges. For example, we can thank our Father for his presence in our pain (Matthew 28:20). We can thank him for healthcare heroes fighting this pandemic, researchers who are working to end it, and workers who are supplying essential services.
Would you thank God for a specific gift of grace right now? If you do, you will testify that “the joy of the Lord is your strength” (Nehemiah 8:10).
3: OUR PHYSICAL HEALTH DIRECTLY AFFECTS OUR MENTAL HEALTH.
The Risk Index for Depression shows that an individual is more likely to become depressed if their diet is poor and they do not exercise. According to the Sleep Foundation, sleep is especially important during a time of crisis as it empowers our immune system, heightens brain function, enhances mood, and improves mental health.
Jesus modeled such self-care throughout his life. He rested beside a Samaritan well (John 4:6) and slept in a boat even during a storm (Mark 4:38). He ate with Matthew and his friends (Matthew 9:11) and with his disciples (Luke 22:14–15). During a season of intense activity, he led his disciples to “come away by yourselves to a desolate place and rest a while” (Mark 6:31).
Paul similarly prayed: “May your whole spirit and soul and body be kept blameless at the coming of our Lord Jesus Christ” (1 Thessalonians 5:23). Would you make his prayer yours?
I am convinced that God redeems all he allows. One way he would redeem this pandemic is by using it to lead us into transforming personal encounters with him through worship and to self-care for his glory and our good.
Billy Graham observed, “When wealth is lost, nothing is lost; when health is lost, something is lost; when character is lost, all is lost.”
In the midst of this financial and medical crisis, let’s take steps to strengthen our character as we imitate the Son of God to the glory of God.
Articles
വിഷം കഴിക്കും മുമ്പേ രണ്ട് ചാക്ക് അരി

പത്തൊൻപത് വർഷം മുമ്പുള്ള ഒരു പകൽ….
കൊട്ടാരക്കരയിൽനിന്ന് കോക്കാട് ഗ്രാമത്തിലേക്ക് ബസ് കയറുമ്പോൾ ഡോ. പുനലൂർ സോമരാജൻ വെറും സോമരാജനായിരുന്നു. പാരലൽ കോളേജ് അധ്യാപകനായും ഹോട്ടൽനടത്തിപ്പുകാരനായും കഴിഞ്ഞുകൂടിയ ഒരു സാധാരണ ഗൃഹനാഥൻ.
എന്നാൽ, ആ യാത്ര സോമരാജനെ മാറ്റിമറിച്ചു. കാരണം അദ്ദേഹം പാറുക്കുട്ടിയമ്മ എന്നൊരു വൃദ്ധയെ കണ്ടുമുട്ടിയത് അന്നാണ്….!
തകർന്നുവീഴാറായ കുടിലിൽ ഒറ്റയ്ക്കുകഴിയുന്ന പാറുക്കുട്ടിയമ്മ അവിവാഹിതയായിരുന്നു. കൊടുംപട്ടിണിയിൽ കഴിയുമ്പോഴും ഒന്നും പുറത്തറിയിക്കാതെ, തറവാടിത്തം കൈവിടാതെ കഴിഞ്ഞ ആ വൃദ്ധയാണ് തന്റെ ജീവിതം വഴിതിരിച്ചുവിട്ടതെന്ന് സോമരാജൻ ഓർക്കുന്നു.
‘‘കുട്ടിക്കാലത്തേ എനിക്ക് അമ്മയെ നഷ്ടപ്പെട്ടതാണ്. കാൻസർവന്ന് അമ്മ മരിക്കുമ്പോൾ എനിക്ക് 12 വയസ്സ്. മുത്തശ്ശിയാണ് പിന്നെ വളർത്തിയത്. പാറുക്കുട്ടിയമ്മയെ കണ്ടതും എനിക്കെന്റെ അമ്മയെ ഓർമ്മവന്നു.
‘പോരുന്നോ എന്റെ കൂടെ? ഞാനമ്മയെ നോക്കിക്കൊള്ളാം, എന്നു പറഞ്ഞു. 85 വയസ്സുള്ള പാറുക്കുട്ടിയമ്മ അന്നുമുതൽ എനിക്കമ്മയായി, എന്റെ മക്കൾക്ക് മുത്തശ്ശിയായി….!’’
ഗാന്ധിഭവൻ എന്ന പേരിൽ പുകൾകൊണ്ട ഒരഭയസ്ഥാപനത്തിന്റെ കുടുംബനാഥൻ ഡോ. പുനലൂർ സോമരാജൻ ജനിക്കുന്നത് ആ അമ്മയിൽനിന്നാണെന്നു പറയാം. പാറുക്കുട്ടിയമ്മ മുൻപേ പറന്ന ഒരു പക്ഷി മാത്രം. അവർക്കു പിൻഗാമികളായി ആയിരത്തിമുന്നൂറോളം പേരാണ് സോമരാജന്റെ കാരുണ്യത്തണലിലേക്കെത്തിയത്… !
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവൻ.
മക്കൾക്കുവേണ്ടാത്തവർ, അനാഥശിശുക്കൾ, രോഗപീഡിതർ, മാനസികാസ്വാസ്ഥ്യമുള്ളവർ… നിന്ദിതരും പീഡിതരുമായ എല്ലാവരെയും വാടകയ്ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജൻ കൊണ്ടുവന്നു. ‘‘പാർപ്പിടം മാത്രം പോരല്ലോ, എല്ലാവർക്കും മൂന്നുനേരം ഭക്ഷണവും നൽകണമല്ലോ. എന്നോടൊപ്പം വന്നവർ പതുക്കെ പത്തായി, നൂറായി, അഞ്ഞൂറായി… നല്ല മനസ്സുകൊണ്ടുമാത്രം അടുപ്പിൽ തീപുകയില്ലല്ലോ. കല്യാണവീടുകളിലും ഹോട്ടലുകളിലും ഞാൻ പോയി കാത്തുനിന്നു. അവിടെ മിച്ചംവരുന്ന ഭക്ഷണം വാരിക്കെട്ടി കൊണ്ടുവന്നു. എന്നെ പരിഹസിച്ചവരുമുണ്ട്. പക്ഷേ, എനിക്കും എന്റെ മക്കൾക്കും വേണ്ടിയല്ലല്ലോ, ഈശ്വരന്റെ മക്കൾക്കുവേണ്ടിയല്ലേ ഞാൻ ചോദിക്കുന്നത്?’’
ആദ്യമൊക്കെ ഒപ്പംനിന്ന പലരും സോമരാജനെ കൈവിട്ടു, മാത്രമല്ല തള്ളിപ്പറയുകയും ചെയ്തു. 36 പേർക്കുമാത്രം അഭയംനൽകാൻ അനുവാദമുള്ള സ്ഥാപനത്തിൽ 180 ലധികംപേരെ താമസിപ്പിച്ചത് കുറ്റമായി.
‘‘500 പേരുടെ ഒപ്പ് ശേഖരിച്ച് എനിക്കെതിരേ പരാതിയയച്ചത് ഉറ്റകൂട്ടുകാർ തന്നെയായിരുന്നു. സാമൂഹികക്ഷേമവകുപ്പ് അഡീഷണൽ ഡയറക്ടരും പ്രൊട്ടക്‌ഷൻ ഓഫീസറും എത്തി. പരിശോധനകളായി. എന്നാൽ, ഇവിടത്തെ വൃത്തിയുംവെടിപ്പും ഒക്കെക്കണ്ട് അവർ അഭിനന്ദിച്ചതിനുപുറമേ നിർദേശങ്ങളും നല്കിയാണ് മടങ്ങിയത്…!!
“എന്നിട്ടും ഊമക്കത്തുകളും പരാതികളും നിരന്തരം എനിക്കെതിരേ അധികൃതർക്ക് കിട്ടിക്കൊണ്ടിരുന്നു.’’
പിന്നിട്ട ക്ളേശപർവങ്ങളെപ്പറ്റി സോമരാജൻ. 1983- ലാണ് സോമരാജൻ കലഞ്ഞൂർ പാടം സ്വദേശി പ്രസന്നയെ വിവാഹംചെയ്തത്. അവർക്ക് രണ്ടുമക്കൾ പിറന്നു- അമിതയും അമലും. അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്നതൊക്കെ പ്രസന്നയുടെ മേൽനോട്ടത്തിലായിരുന്നു. എന്നാൽ, ആ പരീക്ഷണഘട്ടത്തിൽ കുടുംബം ഒറ്റപ്പെട്ടതുപോലെയായി. ആളുകൾ പെരുകുന്നു, വരുമാനം ഒന്നുമില്ല! പ്രസന്നയ്ക്കുണ്ടായിരുന്ന 90 പവന്റെ ആഭരണങ്ങൾ പലപ്പോഴായി അവർ ഭർത്താവിന്റെ നിസ്സഹായതയ്ക്കു മുൻപിൽ സമർപ്പിച്ചു…!
അതുംകഴിഞ്ഞതോടെ വീണ്ടും ഇല്ലായ്മകളായി. ഒടുവിൽ പിതൃസ്വത്തായി ലഭിച്ച നിലവും, ഫാൻസിഷോപ്പും വിറ്റു. അതും തീർന്നപ്പോൾ… ‘‘പറ്റുകാർ കടം തരാതായി, ആളുകൾ പരിഹസിക്കാനും തുടങ്ങി. എല്ലാം വിട്ടെറിഞ്ഞ് നാടുവിടാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, നാളെ എന്റെ മക്കളെ കാണുമ്പോൾ ആളുകൾ പരിഹസിക്കില്ലേ? പിറ്റേന്നത്തേയ്ക്ക് ഒരു മണി അരി പോലുമില്ല… 180 പേരുണ്ട് അപ്പോൾ…
അതുവരെ എല്ലാം സഹിച്ച് കൂടെനിന്ന ഭാര്യ എന്നോടുപറഞ്ഞു: ‘‘എനിക്കും മക്കൾക്കും അല്പം വിഷം വാങ്ങിത്താ… ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്.’’ സോമരാജന്റെ തകർച്ച പൂർണമായ ദിവസം. വിഷം കഴിച്ച് എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച രാത്രി. ഇടയ്ക്കിടെ ഞെട്ടി ഉണർന്നും മക്കളുടെ മുഖം ഓർത്ത് പിടഞ്ഞും രാത്രി തള്ളിനീക്കി. തെരുവിലെ അശരണരെ ജീവിക്കാൻ പ്രേരിപ്പിച്ച താൻതന്നെ സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്യുകയോ! ‘‘എപ്പോഴോ എന്റെ നെറ്റിയിൽ ഒരു തണുത്ത സ്പർശം അറിഞ്ഞു, ഞാൻ കണ്ണുതുറന്നു. ഞാൻ ആരുടെയോ മടിയിൽ കിടക്കുകയാണ് ! എന്നെ ചേർത്തുപിടിച്ച് തലോടുന്ന കൈകൾ… കരുണ നിറഞ്ഞ കണ്ണുകളുള്ള ഒരാൾ. ‘‘പേടിവേണ്ട, പിടിച്ചുനിൽക്കണം.’’ ആ സ്വരം. ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഞാനദ്ദേഹത്തെ തിരിച്ചറിഞ്ഞു, അതു ക്രിസ്തുവായിരുന്നു! കിടക്കയിൽനിന്ന് ഞാൻ ചാടിയെണീറ്റു. ആകുലതകൾ വിട്ടൊഴിഞ്ഞ് മനസ്സ് ശാന്തമായിരുന്നു അപ്പോൾ.
പിറ്റേന്ന് അതിരാവിലെ ഓട്ടോറിക്ഷയുടെ ശബ്ദംകേട്ട് വാതിൽ തുറക്കുമ്പോൾ രണ്ട്ചാക്ക് അരിയുമായി ഓട്ടോക്കാരൻ മുൻപിൽ!! ഒരു പുരോഹിതൻ തലേന്ന് ഏൽപ്പിച്ചുവിട്ടതാണ്!’’
ഇന്ന് 1500 പേർക്ക് ഇലയിട്ട് നിത്യവും സദ്യയാണ്. പായസമടക്കമുള്ള സദ്യ…! സ്പോൺസർമാരുടെ വക നോൺവെജ് ഭക്ഷണവും ഇടയ്ക്കുണ്ടാവും.
സാധാരണ അഗതിമന്ദിരങ്ങളിലെ അന്തരീക്ഷം ഇവിടെ പ്രതീക്ഷിക്കരുത്, തികച്ചും ഉത്സവപ്രതീതി. കൂട്ടംചേർന്നിരുന്ന് ആഹ്ളാദ സംഭാഷണങ്ങളിൽ മുഴുകുന്ന അന്തേവാസികൾ.
ആഭരണം, ചന്ദനത്തിരി, സോപ്പ്, സോപ്പുപൊടി, ഹെയർ ഓയിൽ എന്നിവയുടെ നിർമാണയൂണിറ്റുകൾ,
പച്ചക്കറികൃഷി, പൊതുജനങ്ങൾക്കായി മിൽമ യൂണിറ്റ്,വിലക്കുറവിൽ മരുന്ന്, ലീഗൽ എയ്ഡ്‌സെന്റർ, കൗൺസലിങ് കേന്ദ്രം, അലോപ്പതി, ഹോമിയോ, ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ, സേവന സന്നദ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസി, ഷെൽട്ടർ ഹോം…
നവജാതശിശുക്കൾ മുതൽ മരണാസന്നരോഗികൾക്കുവരെ പ്രത്യേക ബ്ളോക്കുകളുണ്ട്. കുഞ്ഞുങ്ങൾ ഗാന്ധിഭവന്റെ മക്കളായി വളരുന്നു, പഠിക്കുന്നു…! നഴ്‌സറിക്കുഞ്ഞുങ്ങൾ മുതൽ നഴ്‌സിങ് വിദ്യാർഥികൾ വരെ…
മുതിർന്നാൽ വിവാഹവും നടത്തിക്കൊടുക്കുന്നു. ഇതേ കോമ്പൗണ്ടിൽ തന്നെ നിരവധി കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളും പ്രവർത്തിക്കുന്നുണ്ട്.
‘‘അന്തേവാസികളിൽ ഇടയ്ക്കൊരു പ്രണയമൊക്കെ മൊട്ടിടാറുണ്ട്. 65 കഴിഞ്ഞവർക്ക് മറ്റ് നിയമപ്രശ്നമില്ലെങ്കിൽ വിവാഹംചെയ്ത് ഒരുമിച്ചുകഴിയാനും അവസരമൊരുക്കാറുണ്ട്.’’ ഇവിടെവെച്ചു കണ്ട് സ്നേഹിച്ച് വിവാഹിതരായ അംഗപരിമിതരായ ദമ്പതിമാരെ പരിചയപ്പെടുത്തി നിറചിരിയോടെ സോമരാജൻ പറഞ്ഞു.
മണിക്കൂറിൽ 2000 ചപ്പാത്തി ഉണ്ടാക്കാവുന്ന യന്ത്രം, തൊട്ടപ്പുറത്ത് കറിനിർമാണയൂണിറ്റ്,
ഒരേസമയം 50 കുറ്റി പുട്ട്, ഇലയട, കൊഴുക്കട്ട തുടങ്ങിയവ ആവിയിൽ പുഴുങ്ങാവുന്ന സജ്ജീകരണങ്ങൾ…!
സദ്യവയ്ക്കാനും വിളമ്പാനും സ്ഥിരം ആളുകൾ. ഇവിടെ വരുന്ന ഒരാൾ പോലും വിശന്നുമടങ്ങരുതെന്ന് നിർബന്ധം. നാലര ഏക്കറിൽ ഒരു ലക്ഷം സ്ക്വയർഫീറ്റിൽ പാർപ്പിട സമുച്ചയമുള്ള ഗാന്ധിഗ്രാമത്തിനുള്ളിൽ അന്തേവാസികൾ തന്നെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന പഞ്ചായത്തു ഭരണമാണ്…!!
9 വാർഡുകൾ, അന്തേവാസികളിൽ തിരഞ്ഞെടുപ്പിനുനിന്ന് ജയിച്ചവരിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ്.
300-ൽ അധികം സ്ഥിരംജീവനക്കാരുടെ മേൽനോട്ടവുമുണ്ട്. എല്ലാറ്റിനും ശ്രദ്ധ പതിപ്പിച്ച് സോമരാജനും പ്രസന്നയും പാർക്കുന്നതും ഇതിനുള്ളിൽത്തന്നെ…!
മക്കൾ വിവാഹിതരായി, ചെറുമക്കളുമായി. മകൻ അമൽ അച്ഛനൊപ്പം സേവനകാര്യങ്ങളിൽ വ്യാപൃതനാണ്. ഗാന്ധിഭവന്റെ പബ്ളിക്കേഷൻ വിഭാഗം മേൽനോട്ടം അമലിനാണ്.
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ട പല പ്രമുഖരും സമാധാനത്തോടെ അവസാനദിനങ്ങൾ ഇവിടെ ചെലവഴിച്ചത് സോമരാജൻ ഓർമിക്കുന്നു…
മുൻ എം.എൽ.എ.മാരായ കടയനിക്കാട് പുരുഷോത്തമൻ, എം.കെ. ദിവാകരനും ഭാര്യയും, യേശുദാസിന്റെ വയലിനിസ്റ്റായിരുന്ന ചങ്ങനാശ്ശേരി രാജൻ, എ.ഐ.ടി.യു.സി. സംസ്ഥാന നേതാവായിരുന്ന എം.എസ്. നായർ,
അഡ്വ. ഏരിശ്ശേരി ദാമോദർ നായർ, സി.പി.ഐ. ബംഗാൾ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ ഭാസ്കരൻ നായർ… അങ്ങനെ ഒട്ടേറെപ്പേർ. പ്രശസ്ത സിനിമാതാരം ടി.പി. മാധവനാണിപ്പോൾ താരം. വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട ചലച്ചിത്രനടി റാണിചന്ദ്രയുടെ മൂത്ത സഹോദരി ഐഷ വാസുദേവൻ,
സർ സി.പി.യുടെ ജ്യേഷ്ഠന്റെ ചെറുമകൾ ആനന്ദവല്ലിയമ്മാൾ, സത്യന്റെ അമ്മയായി അഭിനയിച്ച, 3000 കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ നടി പാലാ തങ്കം… അങ്ങനെപോകുന്ന ആ ലിസ്റ്റ്.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് സോമരാജന്റെ അച്ഛൻ ചെല്ലപ്പൻ ഗാന്ധിഭവനിൽവെച്ചു മരിച്ചത്. പുനലൂർ മുനിസിപ്പൽ ജീവനക്കാരനായിരുന്ന അദ്ദേഹം. തെരുവിൽ അലയുന്ന രോഗികളെയും കുട്ടികളെയും വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നൽകി വിടുന്നതു കണ്ടാണ് സോമരാജൻ വളർന്നത്.
‘‘അച്ഛനിൽനിന്നാണ് എനിക്കീ അലിവുള്ള മനസ്സ് കിട്ടിയത്. അച്ഛനും ഇവിടത്തെ പ്രവർത്തനങ്ങളിൽ എനിക്കു തുണയായിരുന്നു.’’
ഭക്ഷണത്തിനുമാത്രം, ദിവസം രണ്ടര ലക്ഷം രൂപ ചെലവുവരുന്ന ഈ സ്ഥാപനം നടന്നുപോകുന്നത്, നന്മയുള്ളവരുടെ പങ്കുവയ്ക്കൽ കൊണ്ടാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കുടുംബത്തിനുള്ള ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം ഈ സ്ഥാപനം നേടിയിട്ടുണ്ട്. ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്‌സിലും ഗാന്ധിഭവന്റെ പേരുണ്ട്.
മുൻപെങ്ങോ വായിച്ച, മാതൃഭൂമി പത്രത്തിന്റെ ലേഖകൻ, ഗാന്ധിഭവനിൽ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് മുകളിൽ വിവരിച്ചത്.
ഇനിയും നന്മ മരിച്ചിട്ടില്ലാത്ത, ലോകത്തിന്റെ പ്രതീക്ഷയായ, രസീത് ബുക്കുമായി ആളുകളെ സമീപിച്ചു, പിരിവെടുക്കാത്ത, ഗാന്ധിഭവനും ഡോ. പുനലൂർ സോമരാജനും ശക്തിപകരേണ്ടത് നമ്മളാണ്…!!
ഇന്നത്തെ കാലത്ത്, നാലോ അഞ്ചോ പേരടങ്ങുന്ന, ഒരു കുടുബം പുലർത്താൻ തന്നെ, വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ, ഓർത്തുനോക്കിയേ, പരസഹായമില്ലാതെ ജീവിക്കാനാവാത്ത, 1300 പേരുള്ള, ഗാന്ധിഭവൻ കുടുംബത്തെ, പോറ്റിവളർത്താനുള്ള ബുദ്ധിമുട്ടും, ത്യാഗവും…
നമ്മുടെ പിറന്നാൾ ദിനങ്ങളിലും, പ്രിയപ്പെട്ടവരുടെ ഓർമ്മദിനങ്ങളിലും, ഈ സ്ഥാപനം സന്ദർശിച്ചുകൊണ്ട് നമ്മുടെ ആഘോഷവും, അനുസ്മരണവും അർത്ഥവത്താക്കാം. അൻപതാം പിറന്നാളായ കഴിഞ്ഞ ഒക്ടോബർ 24 ന് ഈ എളിയവനും ഗാന്ധിഭവൻ സന്ദർശിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടാണ് അതെനിക്ക് സമ്മാനിച്ചത്. ഗാന്ധിഭവൻ ഒരിക്കലെങ്കിലും സന്ദർശിച്ചവർ, അവരുടെ അനുഭവം ഇവിടെ പങ്കുവെക്കണേ…
പതിനഞ്ചു കോടി രൂപ ചിലവഴിച്ചു വിശ്വപൗരന്‍, പത്മശ്രീ ഡോ. എം. എ. യൂസഫലി ഗാന്ധിഭവന് ദാനമായി നിമ്മിച്ചു നൽകിയ സ്വപ്‌ന മന്ദിരം ഉൾപ്പടെ, ഗാന്ധിഭവന് ചെയ്തുകൊടുത്ത സാമ്പത്തിക സഹായങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകേണ്ടതാണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യറാക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം എഴുതുക, ഗാന്ധിഭവന്റെ പേരാണ്. സ്‌കൂളുകളിൽനിന്നും കോളേജുകളിൽ നിന്നും, നിങ്ങൾ പഠിച്ചിട്ടില്ലാത്ത, പല ജീവിത പാഠങ്ങളും, ഇവിടെനിന്നും നിങ്ങൾക്ക് പഠിക്കാം… ഹൃദയ സ്പർശിയായ, പല ജീവിത കാഴ്ച്ചകളും കാണാം…
ഗാന്ധിഭവനും, ആധുനിക ലോകത്തെ ‘സ്നേഹ ഗാന്ധി’ ഡോ. പുനലൂർ സോമരാജൻ സാറിനും, നന്മകൾ നേർന്നുകൊണ്ട്,
Baba Alexander, Global Goodwill Ambassador
ഗാന്ധിഭവൻ ഫോണ്‍: 09605047000
Articles
നമ്മുടെ വഴികളെ ഉപേക്ഷിക്കുക

ജോൺസൺ ശാമുവേൽ കണ്ണൂർ
ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് ഉപവസിച്ച് പ്രാർത്ഥിക്കുന്നത് അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും, അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.
എന്നാൽ സങ്കീ: 5 : 8ൽ പറയുന്നു “യഹോവേ എൻ്റെ മുമ്പിൽ നിൻ്റെ വഴിയെ നിരപ്പാക്കി തരേണമേ” ദൈവത്തിൻ്റെ വഴി നിരപ്പായി വരണമെങ്കിൽ നമ്മുടെ വഴി ഉപേക്ഷിക്കണം, മാത്രമല്ല ക്ഷമയോടെ അതിനായി കാത്തിരിക്കുകയും വേണം.
ചെങ്കടലിലും മരുഭൂമിയിലും തിച്ചുളയിലും സിംഹ കുട്ടിലും പൊട്ടക്കിണറ്റിലും അടിമചന്തയിലും ദൈവത്തിന് കാരാഗ്രഹത്തിലും ദൈവത്തിന് വഴിയുണ്ട്, സ്വർഗം ഈ പറയുന്ന മേഖലയിലുടെയാണ് റോഡ് വെട്ടിയിരിക്കുന്നത്.
പ്രിയ വായനക്കാരെ എല്ലാവരേയും പ്രസാദിപ്പിച്ച് സകലരുടേയും ആദരവുകൾ ഏറ്റ് വാങ്ങി ആഘോഷമായി പോകുന്ന ഉല്ലാസയാത്രയല്ല ക്രിസ്തീയ ജീവിതം, പ്രത്യുത നിന്ദകളും അപമാനങ്ങളും സഹിച്ച് ക്രൂശുമേന്തി പോകുന്ന സാഹസിക യാത്രയാണത്.
കരകവിയുന്ന യോർദ്ദാനിൽ ദൈവത്തിന് വഴിയുണ്ട്, പോരാട്ടത്തെ പ്രതിക്ഷിച്ചും കർത്തുകരങ്ങളിൽ തങ്ങളെ ഭരമേല്പ്പിച്ച് കൊണ്ടും യിസ്രയേൽജനം അക്കരയ്ക്ക് കാൽ വെക്കുകയാണ്, ഈ വഴിക്ക് നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ? എന്ന് യോശുവ ചോദിക്കുന്നുണ്ട്, ഓരോ ദിവസവും ഇതിന് മുമ്പ് പോയിട്ടില്ലാത്ത വഴിയിൽ കൂടിയല്ലേ ദൈവം നമ്മെ നടത്തുന്നത്.
സങ്കി : 23. തിരുനാമം നിമിത്തം നീതി പാതകളിൽ എന്നെ നടത്തുന്നു, കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. മരണ നിഴലിൻ താഴ്വരയാണത് . ദൈവത്തിൻ്റെ ഹൈവേ ഇതിലുടെയാണ്, ഇത് നാം ഉൾക്കൊള്ളാൻ തയാറാകണം, നമ്മൾ തനിയേ പോകുകയല്ല. . ലോകവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടന്ന് വാക്ക് പറഞ്ഞവൻ കുടെ കൂട്ടിന് വരും.
“നി എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” ഈ യാത്രയിൽ പലതും എനിക്കെതിരെ അലറി അടുക്കുന്നുണ്ട് എന്നാൽ ഞാൻ കുലുങ്ങാത്തത് അവിടുന്ന് എൻ്റെ കുടെയുണ്ട്, നമുക്കു വേണ്ടി മാത്രമുള്ള വഴി മറ്റാരും ഇതുവരെ നടന്നിട്ടില്ലാത്ത വഴി മറ്റാർക്കും നടക്കാനുമാകാത്ത ദൈവത്തിൻ്റെ പ്രത്യക വഴി, ആ വഴിയെ നടപ്പാൻ പാകത്തിൽ നിരപ്പാക്കി തരണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവത്തിൻ്റെ പ്രത്യേക വഴിയെ സമർപ്പണമുള്ളവർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തണ്ട് വെച്ച പടകും പ്രതാപമുള്ള കപ്പലും ഈ വഴിയേ പോകയില്ല, നമ്മുടെ വഴികളെ ഉപേക്ഷിച്ച് നിൻ്റെ ഹിതം പോലെ എന്നെ നടത്തണമേ എന്ന് പറഞ്ഞ് നിരുപാധികം നമ്മെ സമർപ്പിക്കണം.
സങ്കി.25 :9ൽ. “സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു സൗമ്യതയുള്ളവർക്ക് തൻ്റെ വഴി പഠിപ്പിച്ച് കൊടുക്കുന്നു”.
ശിഷ്യപ്പെടുവാൻ തയ്യാറാകാത്തവരെ എങ്ങനെ പഠിപ്പിക്കും, നാശത്തിലേക്കുള്ള വഴി വിശാലമാണ് എന്നാൽ ഈ വഴി വളരെ ഇടുക്കം ഞെരുക്കം ഇതു വഴി വരുന്നവർ ചുരുക്കമാണ്.
ഈ ലോകർ ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി, എന്ന് ഭക്തൻ പാടിയത് വെറുതെയല്ല, ദൈവത്തിൻ്റെ വഴിയുടെ പ്രത്യകത നേരുള്ളവന് ഇത് ഒരു ദുർഗമാണ്, നടപ്പിൽ നിർമ്മലനായവന് ഇത് അഭയമാണ്.
ഉഡായിപ്പുകാർ എപ്പോഴും കുറുക്കുവഴി തേടും, പരിശോധന നടത്തുന്ന ഉദ്യേഗസ്ഥരെ വെട്ടിച്ച് പോകാനാണ്. എന്നാൽ പരമാർത്ഥതയോടെ പോകുന്നവന് അതിൻ്റെ ആവശ്യമില്ല കാരണം സത്യം അവരുടെ അരകച്ചയാണ്, നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും. ദൈവത്തിൽ ആശ്രയിക്കുന്നവൻ തിരമാലകളുടെ മുകളിലുടെ വഴിയുണ്ടാക്കി പോകും, ഇളകി മറിയുന്ന സാഗരത്തിലും ദൈവത്തിന് വഴിയുണ്ട് .യിസ്രയേൽമക്കൾക്ക് ചെങ്കടൽ ഉണങ്ങിയ നിലമായെങ്കിൽ ഫറവോന്യസൈന്യത്തിന് അത് മരണത്തിൻ്റെ പാതയായി മാറി. മറ്റാർക്കും കടക്കുവാൻ കഴിയാത്ത വഴിയാണ് ദൈവം നമുക്കു വേണ്ടി തുറക്കുന്നത്.
എല്ലായ്പ്പോഴും പട്ടുവിരിച്ച പരവതാനിയിലുടെ നടത്തുമെന്ന് വിചാരിക്കരുത്. കല്ലും മുള്ളും കാടും മേടും നിറഞ്ഞ പാതകളിലുടെ മരണ നിഴലിൽ താഴ്വരകളിലൂടെ ഒരു പക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം, പതറി പോകരുത്, സർവ്വശക്തൻ്റെ കരം കുടെയുണ്ട്, നമ്മെ എത്തേണ്ടിടത്ത് എത്തിക്കുവാനുള്ള ബൈപാസ് റോഡുകളാണത് . ഒന്നിലും തളരുവാൻ പാടില്ല. ക്രുരമാം ശോധനകൾ നിറഞ്ഞ കൂരിരുൾ പാതകളിലൂടെ ഈ പുതിയ വർഷം യാത്ര ചെയ്യേണ്ടി വന്നാൽ ആടിയുലഞ്ഞ് പോകരുത്, ദൈവഹിതം സംബന്ധിച്ച് ഒക്കെയും പൂർണ്ണ നിശ്ചയം പ്രാപിച്ച് മുമ്പോട്ട് പോകുക, നമ്മെ അവിടുന്ന് എത്തേണ്ടിടത്ത് എത്തിക്കും.
ആകയാൽ നമ്മുടെ വഴികളെ ഉപേക്ഷിക്കുക.
★★★★★★★★★★★★★★★
Articles
പൗലോസ് ചരിത്രം

-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
world news7 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില് തീര്ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്