Connect with us
Slider

Travel

ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അംഗീകാരം പുതുക്കി നല്‍കാന്‍ അനുമതി

Published

on

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി ഉത്തരവായി.

2020ൽ അംഗീകാരം/ക്ലാസിഫിക്കേഷൻ പുതുക്കേണ്ട ആയുർവേദ കേന്ദ്രങ്ങൾ, ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീൻ ഫാം, ഗൃഹസ്ഥലി, ടൂർ ഓപറേറ്റേഴ്സ്, അമ്യൂസ്മെൻറ് പാർക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും, അവയുടെ അംഗീകാരം/ക്ലാസിഫിക്കേഷൻ കാലാവധി ഡിസംബർ 31 വരെ പുതുക്കി നൽകാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർക്കാണ് അനുമതി നൽകിയത്. കോവിഡ് 19 രോഗത്തെത്തുടർന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Travel

നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി

Published

on

തമിഴ്‌നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയ 2011 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ആനത്താരി കടന്നുപോകുന്ന വഴികളിലെ റിസോര്‍ട്ട്, സ്വകാര്യ ഭൂമി ഉടമകളുടെ പരാതികള്‍ പരിഗണിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാനും അനുമതി നല്‍കി. മേഖലയില്‍ റിസോര്‍ട്ടുള്ള ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി അടക്കം 32 പേരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Continue Reading

Travel

ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി ഉദ്ഘാടനം ഇന്ന്

Published

on

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആലപ്പുഴയിലാണ് ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടര്‍ ടാക്‌സി.
പാണാവള്ളിയിലെ സ്വകാര്യ യാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വാട്ടര്‍ ടാക്‌സി നീറ്റിലിറക്കിയിരുന്നു. നാല് വാട്ടര്‍ ടാക്‌സികളാണ് ജലാഗതാഗത വകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. ഒരു വാട്ടര്‍ ടാക്‌സി നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്.യാത്രാബോട്ടുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെനന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. അതിവേഗ എന്‍ജിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും വാട്ടര്‍ ടാക്‌സിയെത്തും. ഇപ്പോള്‍ ഒരു ടാക്‌സിയാണ് സര്‍വീസ് നടത്തുക. ആദ്യമായി ആലപ്പുഴയിലാണ് വാട്ടര്‍ ടാക്‌സി സംവിധാനം തുടങ്ങുന്നത്.

Continue Reading

Subscribe

Enter your email address

Featured

Health7 hours ago

മനുഷ്യ ശരീരത്തിൽ പുതിയൊരു ഗ്രന്ഥി കണ്ടെത്തി; ക്യാന്‍സര്‍ ചികിത്സയ്‌ക്ക് സഹായം: ഗവേഷകർ

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന...

us news8 hours ago

Chinese Government Demolished Swedish Missionaries’ Gravestones

China– The Shanxi government destroyed more than 20 Swedish missionaries’ gravestones in their designated cemetery on September 12. An adjoining...

Media10 hours ago

Christian Ministry in Pakistan is Filling the Atmosphere with Young Voices Worshiping Jesus

Jesus My Shelter ministry in Toba Tek Singh, Pakistan has been leading children and youth in the Word of God...

Sports1 day ago

NFL superstar DeForest Buckner surrenders ‘whole self to Jesus,’ gets baptized

NFL star DeForest Buckner was baptized this week and made a commitment to follow Jesus Christ. “Today I surrendered my...

Media1 day ago

എക്‌സല്‍ പബ്ലിക്കേഷന്‍ വിഷ്വല്‍ മീഡിയ ട്രെയിനിംഗ്

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടേയും സുപ്രധാന സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കുവാന്‍ സഹായിക്കുന്ന പഞ്ചദിന സെമിനാര്‍ മഴവില്‍-2020, നവംബര്‍ മാസം 3,4,10,11,12 തീയതികളില്‍ സൂം ആപ്ലിക്കേഷനില്‍ നടത്തപ്പെടുന്നു. പ്രശസ്തരായ ജോര്‍ജ്...

Media1 day ago

Christian Woman in Pakistan Beaten in Public for Arguing with Muslim

Pakistan– According to local reports, a Christian woman was beaten in public by a Muslim man in Sangla Hill, located...

Trending