Connect with us

Health

മൊബൈല്‍ ഫോണുകള്‍ കൊവിഡ് വൈറസ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍

Published

on

റായ്പൂര്‍: മൊബൈല്‍ ഫോണുകള്‍ കൊറോണ വൈറസ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍. ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതുവഴി ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാകുന്ന ഒരു കാരണത്തെ തടയാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന അടക്കമുള്ള സംഘടനകള്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഒരു മാര്‍ഗനിര്‍ദ്ദേശങ്ങളിലും മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.

മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും, ഫോണില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ അത് നേരിട്ട് ശരീരത്തിലെത്തുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആരോഗ്യകേന്ദ്രങ്ങളില്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോഗം നിയന്ത്രിച്ചല്ലെങ്കില്‍ വൈറസ് വ്യാപനം കൂടുമെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

വിറ്റാമിന്‍ ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Published

on

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.

ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ്‌ കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.

തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.

ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?

ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കുട്ടികൾ (1-3 വയസ്) – 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) – 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) – 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) – 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) – 2.4 മൈക്രോഗ്രാം
ഗർഭിണികൾ – 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ – 2.8 മൈക്രോഗ്രാം
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ഈ ആയുർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ; വിതരണവും വിൽപ്പനയും നടത്തരുത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലുള്ള ചില ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻ്റെ കണ്ടെത്തൽ.

രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് വിപണനം ചെയ്യുന്ന ആയുർവേദ മരുന്നുകളുടെ വിവിധ ബാച്ചുകൾ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ വകുപ്പിൻ്റെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

Pain Niwaran Churna (PNF21057)

Dr.Relaxi Capsule (DRG21019)

Pain Niwaran Churna (PNK21089)

Mood on Forever (MCE21003)

Dr.Relaxi Capsule (DRK21030)

Dr.Relaxi Oil (DOD21004)

Dama Buti Churna (DBH21017)

Asthalex Capsule (ALK21004)

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യാപാരികളോടും ആശുപത്രികളോടും ആവശ്യപ്പെട്ടു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് അധികൃത‍ർ അറിയിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Health3 hours ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

world news3 hours ago

നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo

പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം. ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്....

world news3 hours ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്  രാത്രി 07:30 മുതൽ 10:00 വരെ...

us news4 hours ago

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർക്ക് രണ്ടാം സ്ഥാനം

യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ്...

Business4 hours ago

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു....

National4 hours ago

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. 75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ...

Trending