Business
ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കുക

ആദായ വിൽപന, വമ്പിച്ച ലാഭം, വിറ്റഴിക്കൽ മേള. ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരു രൂപയ്ക്കു പെൻഡ്രൈവ് കിട്ടുമെന്നും 20,000 രൂപയുടെ സ്മാർട് ഫോൺ 1,000 രൂപയ്ക്കു കിട്ടുമെന്നും പറഞ്ഞുള്ള വാട്സാപ് സന്ദേശം ഒരിക്കലെങ്കിലും കിട്ടാത്തവർ കുറവായിരിക്കും. ഒപ്പം നൽകിയിരിക്കുന്ന ലിങ്ക് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഫ്ലിപ്കാർട്ടിന്റേതു തന്നെയെന്നു തോന്നാം. ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള പേജിൽ.
വ്യക്തിഗതവിവരങ്ങൾ നൽകിക്കഴിഞ്ഞാൽ എട്ടു പേർക്ക് ഈ സന്ദേശം വാട്സാപ്പിൽ അയച്ചാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ!
പറ്റിക്കപ്പെട്ടതായി അറിയാതെ നിങ്ങൾ സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്കു ക്ഷണിക്കുന്നുവെന്നു ചുരുക്കം. ഇതു കഴിഞ്ഞെത്തുന്ന പേജുകളിൽ നിങ്ങൾ നൽകുന്ന ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കും.പിന്നെ അക്കൗണ്ടിലെ കാശ് പോയ വഴി അറിയില്ല!
ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താം എന്ന വാഗ്ദാനം നൽകി 5 പേർക്ക് ഷെയർ ചെയ്താൽ മാത്രമേ വർക്ക് ചെയ്യൂ എന്ന് പറഞ്ഞ് ധാരാളം അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വരുന്നുണ്ട്.
ബാങ്കുകളുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ച വ്യാജ ആപ് സംശയമുണർത്തില്ല. ഇൻസ്റ്റാൾ ചെയ്താലുടൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കും. ഇവ നൽകിയാലുടൻ ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ പാസ്‌വേഡ് അടക്കം ആവശ്യപ്പെടും. ഒടുവിൽ ബാങ്കിന്റെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നേരിട്ടു ബന്ധപ്പെടുമെന്ന അറിയിപ്പ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉടൻ പണം പിൻവലിച്ചു തുടങ്ങും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകളും ഇത്തരക്കാർ ഉണ്ടാക്കി അയച്ചു തരും.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പർ, കാലഹരണ തീയതി, പിൻ, ഒടിപി എന്നിവ ഏതെങ്കിലും അനധികൃത വ്യക്തിയുമായി ഒരിക്കലും പങ്കിടരുത്. ആളുകൾക്ക് നിങ്ങളുടെ പേര് അറിയാം, പക്ഷേ ഈ വിവരങ്ങൾ ഒഴികെ, നിങ്ങളുടെ കാർഡുമായി ബന്ധപ്പെട്ട ഒന്നും പങ്കിടരുത്. ഏതെങ്കിലും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അത്തരം വിശദാംശങ്ങൾ ആവശ്യമാണ്. കൂടാതെ അജ്ഞാത വിലാസങ്ങളിൽ നിന്ന് നിങ്ങൾക്ക് അയച്ച വാചകങ്ങളോ ഇമെയിലുകളോ പ്രതികരിക്കരുത്. ആ ലിങ്കിൽ ക്ലിക്കുചെയ്യാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. അത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക. ഓൺലൈൻ ഇടപാടുകൾക്കായി നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഉപഭോക്തൃ ഐഡിയും (ലോഗിൻ ഐഡി) പാസ്‌വേഡുകളും നൽകേണ്ടതുണ്ട്. ഓരോ ആറുമാസത്തിലും നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുന്നത് നല്ലതാണ്. പാസ്‌വേഡ് വലിയ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രതീകങ്ങൾ എന്നിവയുടെ സംയോജനമായിരി ക്കണം എന്നതും മറക്കാതിരിയ്ക്കുക.
◾കുട്ടികൾക്ക് കളിക്കാൻ നൽകുന്ന ഫോൺ അക്കൗണ്ട് നമ്പറും ആയി ബന്ധിപ്പിക്കപെട്ടതല്ല എന്ന് ഉറപ്പുവരുത്തുക.
◾ഒടിപി ആവശ്യപ്പെട്ട് വരുന്ന മെസ്സേജ് ഫോൺകോൾ എന്നിവ സൂക്ഷിക്കുക.
◾ഒരുകാരണവശാലും ഒടിപി ആർക്കും നൽകാതിരിക്കുക.
◾ഓൺലൈനായി റമ്മി പോലുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കാതിരിക്കുക.
◾E-wallet കൾക്ക് ഒടിപി ആവശ്യമില്ലാത്തതിനാൽ പണം നഷ്ടപ്പെടുന്നത് പലപ്പോഴും ഉപഭോക്താവ് അറിയാൻ സാധിക്കാതെ വരുന്നു.
◾ഫ്ലിപ്കാർട് ആമസോൺ ebay തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകളുടെ വ്യാജ വെബ്സൈറ്റുകൾ ധാരാളം ഉണ്ട്. അവ അവിശ്വസനീയമായ ഓഫറുകൾ നൽകുകയും അതുവഴി ഉപഭോക്താക്കൾ കബളിപ്പിക്കാൻ സാഹചര്യം വളരെ കൂടുതലാണ്. വെബ്സൈറ്റുകൾ വെരിഫൈ ചെയ്ത ശേഷം മാത്രം ഓൺലൈൻ പർച്ചേസ് നടത്തുക.
◾ലോൺ ശരിയാക്കി തരാമെന്നും ക്രെഡിറ്റ് കാർഡിൽ ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിച്ചു തരാമെന്നും പറഞ്ഞ് വഞ്ചനാപരമായ മെസ്സേജ്/ഫോൺകോൾ വഴി ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.
◾ബാങ്കുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾക്കും ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക.
◾ബാങ്ക് ആരെയും മെസ്സേജ് ഫോൺകോൾ വഴി ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാറില്ല എന്ന് പ്രത്യേകം ഓർക്കുക.
◾കുട്ടികൾക്ക് അനാവശ്യമായി മൊബൈൽഫോൺ നൽകാതിരിക്കുക.
◾കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ അത് നൽകുന്നവരുടെ വ്യക്തമായ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കാൻ അനുവദിക്കുക.
ഓർമിക്കുക:
◾പണമിടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന ഒടിപി, കാർഡ് നമ്പർ, പിൻ നമ്പർ, മറ്റു സ്വകാര്യവിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
എത്ര ഉയർന്ന ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാലും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ മറ്റാർക്കും നൽകരുത്.
സൂക്ഷിക്കുക
◾ഫ്ലിപ്കാർട്ട്, ആമസോൺ ഉൾപ്പെടെയുള്ളവയുടെ ശരിയായ വെബ്സൈറ്റ് തന്നെയാണോയെന്ന് വെബ്‍വിലാസം നോക്കി പരിശോധിക്കുക.
◾പ്രചാരത്തിലില്ലാത്ത ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ സൂക്ഷ്മപരിശോധനയില്ലാതെ ഉപയോഗിക്കാതിരിക്കുക
Business
സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി റിയാല്‍ മുടക്കിയാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.
റാബിഗിലെ കിംഗ് അബ്ദുല്ല ഇക്ണോമിക് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ലൂസിഡ് കാര്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അധികവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 1230 കോടി റിയാല്‍ മുതല്‍ മുടക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒരു ലകഷത്തി അമ്പത്തി അയ്യായിരം ഇലക്ട്രിക് കാറുകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പ്ലാന്റില്‍ സ്ഥാപിക്കുക.
നാലു മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടായിരത്തി ഇരുപത്തിയെട്ടോടെ പ്ലാന്റ് പൂര്‍ണ്ണ സജ്ജമാകും. പത്ത് വര്‍ഷത്തനുള്ളില്‍ ഒരു ലക്ഷം വരെ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വാങ്ങാന്‍ ലൂസിഫര്‍ കമ്പനിയുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക് കാറുകളുടെ തൊണ്ണൂറ്റി അഞ്ച് ശതമാനവും കയറ്റുമതി ലക്ഷ്യമിട്ടാണ് ഉല്പാദിപ്പിക്കുന്നത്. സൗദി നടപ്പിലാക്കി വരുന്ന ഹരിത സൗദി ഹരിത പശ്ചിമേഷ്യ പദ്ധതിയുടെ കൂടി ഭാഗമാണ് ഇലക്ട്രിക് കാര്‍നിര്‍മ്മാണ കമ്പനി.
Sources:globalindiannews
Business
എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് ഈ പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
എസ്ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങൾ ജാഗ്രത പാലിക്കാൻ പിഐബി ട്വിറ്റര്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. തട്ടിപ്പുകാർ ഇത്തരം അലേർട്ടുകൾ എസ്എംഎസുകളിലൂടെ അയക്കുന്നതാണ് ഈ തട്ടിപ്പില്‍ ആദ്യം ചെയ്യുന്നത്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഈ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
പിഐബി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.”നിങ്ങളുടെ @TheOfficialSBI അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി പ്രചരിക്കുന്ന ഒരു സന്ദേശം #FAKE ആണ്.”. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും പിഐബി ഷെയര്‍ ചെയ്തിട്ടുണ്ട്.
നിങ്ങൾ സന്ദേശം സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, അത് എസ്ബിഐയിൽ നിന്ന് അയച്ചതായി തോന്നില്ല. ഇതിൽ വ്യാകരണ പിശകുകൾ, ഫോർമാറ്റ് പ്രശ്നങ്ങൾ, ചിഹ്നന പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ ലിങ്ക് പോലും എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റിൽ ഇല്ല. ബാങ്ക് എല്ലായ്പ്പോഴും ഒരു ഔദ്യോഗിക ബാങ്ക് കോൺടാക്റ്റിൽ നിന്ന് എസ്എംഎസ് അയയ്ക്കുക എന്നും അറിഞ്ഞിരിക്കുക.
വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച് തട്ടിപ്പുകാർ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. മുമ്പ്, തട്ടിപ്പുകാർ എസ്ബിഐ ഉപയോക്താക്കളോട് അവരുടെ ബാങ്കിംഗും വ്യക്തിഗത വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്കുചെയ്ത് അവരുടെ കെവൈസി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് അക്കൗണ്ട് കാലിയാക്കുക എന്നതായിരുന്നു അന്നത്തെ ആശയം, ഇത്തവണയും അത് തന്നെയാണ് ലക്ഷ്യം.
Sources:globalindiannews
Business
എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം

ന്യൂഡൽഹി : എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. നിലവിൽ ചില ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമുള്ളൂ. ഇവ യുപിഐ അധിഷ്ഠിതമല്ല.
എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും കാർഡ് രഹിത ഇടപാട്. എടിഎം കാർഡ് തട്ടിപ്പുകൾ തടയാമെന്നതാണ് ഇതിന്റെ മെച്ചം. കാർഡ് ഉപയോഗവും തുടരും.
Sources:globalindiannews
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend