Movie
തിരക്കഥാ കൃത്തും സംവിധായകനുമായ സച്ചി (കെ.ആര് സച്ചിദാനന്ദന് ) നിര്യാതനായി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര് സച്ചിദാനന്ദന് ) അന്തരിച്ചു. തൃശൂര് ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്ജറികള് വേണ്ടി വന്നിരുന്നു. ആദ്യ സര്ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്ജറിക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.
സച്ചിക്ക് ബ്രെയിന് ഹൈപ്പോക്സിയ എന്ന് റിപ്പോര്ട്ടുകള് വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്സിജന് ലഭിക്കാത്ത സമയത്താണ് ബ്രെയിന് ഹൈപ്പോക്സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്ഞ്ചുറി, സ്ട്രോക്ക്, കാര്ബണ് മോണോക്സൈഡ് വിഷം എന്നിവയാണ് ബ്രെയിന് ഹൈപ്പോക്സിയയുടെ മറ്റ് കാരണങ്ങള്.
എഴുത്തുകാരന്, കവി, നാടക കലാകാരന്, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്മാതാവ് എന്നീ നിലകളില് പ്രസിദ്ധനായിരുന്നു. എഴുത്തുകാരനായ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിന്ഹുഡ് (2009), മേക്കപ്പ് മാന് (2011), സീനിയേഴ്സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകര്ഷകവും രസകരവുമായ ശൈലിയില് അദ്ദേഹം പ്രശസ്തനാണ്. മാജിക് മൂണ് പ്രൊഡക്ഷന്റെ ബാനറില് രാജീവ് നായര് നിര്മിച്ച പൃഥ്വിരാജ് സുകുമാരന് അഭിനയിച്ച അനാര്ക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.
Movie
ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിക്ടർ എബ്രഹാമിന്

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
“ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ: സി വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു
ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നനവ് നൽകുന്ന അനുഭവ കഥയാണ് വിക്ടർ എബ്രഹാമിന്റെ ചരിത്രനിർമ്മാണ മികവിലുള്ളത്. ഒറീസയിലെ ഭാരിപ്പെട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയെയും ഫിലിപ്പിനെയും ജീപ്പിനുള്ളിൽ തീയിട്ട് കൊന്നതാണ് സംഭവം
ഈ സംഭവത്തിന്റെ കാണാപുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിക്കുന്നതാണ് വിക്ടർ എബ്രഹാമിൻറെ സ്റ്റെയിൻസ് ചലച്ചിത്രം. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി.
അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവർഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിൻ ചലച്ചിത്രം സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞത്. മുംബൈയിൽ ജനിച്ചു കഴിഞ്ഞ നാല്പതോളം വർഷങ്ങളായി അമേരിക്കയിലെ ഡാളസിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് വിറ്റർ എബ്രഹാം. ജൂലൈ 31 ന് ഡാലസിൽ നടക്കുന്ന ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:globalindiannews
Movie
പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.
1978ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തകര, ചാമരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയ നടനായി.
മമ്മൂട്ടി നായകനായി എത്തിയ സിനിമ സിബിഐ-5 ദ് ബ്രെയ്ന് ആണ് അവസാനം പുറത്തുവന്ന ചിത്രം. നടൻ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിലും അദ്ദേഹം മികച്ച വേഷം ചെയ്യുന്നുണ്ട്.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല് കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്പതികൾക്ക് കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു.
തിരുവനന്തപുരം കുളത്തുങ്കല് കുടുംബാംഗമാണ്. നിർമാതാവ് ഹരിപോത്തൻ സഹോദരനാണ്.
Sources:azchavattomonline
Movie
നടി അംബിക റാവു അന്തരിച്ചു

തൃശൂർ:മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്.
ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, ടു ഹരിഹർ നഗർ, ലൗ ഇൻ സിങ്കപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, സാൾട് ആന്റ് പെപ്പർ, തിരുവമ്പാടി തമ്പാൻ, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോസിയേറ്റായും പ്രവർത്തിച്ചു.
കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷം ശ്രദ്ധേയമായ കഥാപാത്രമാണ്. തൃശൂരിൽ സഹോദരൻ തബല മൃദംഗം കലാകാരൻ അജിത്തിന്റെ വീടായ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ.
http://theendtimeradio.com
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones