Media
രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം

തിരുവനന്തപുരം: രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് കിട്ടുക.
സാമൂഹ്യസുരക്ഷാ പെന്ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്. ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയയാണ്. ഈ സാഹചര്യത്തിലാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് സുമനസ്സുകളുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്ബു കാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്റ് സ്ഥലം ലൈഫ് മിഷനു വേണ്ടി വിനിയോഗിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. അതില്‍ നിന്ന് 3 സെന്റ് സ്ഥലം വീതം 12 ഗുണഭോക്താക്കള്‍ക്കായി വീതിച്ചു നല്‍കും. ഇതില്‍ ഏഴ് സെന്റ് സ്ഥലം പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിവെയ്ക്കും. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്റര്‍നാഷണല്‍ ആറുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ചു നല്കാന് മുന്നോട്ടു വന്നിട്ടുണ്ട്.
2018ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള ഫ്ളാറ്റുകളുടെ നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഇതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്.
2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായി്. മേയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ ജൂണ്‍ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാന്‍ സാധിച്ചത്. കോവിഡ് 19ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയശേഷമാണ് പൂര്‍ണ്ണ തോതിലുള്ള വിതരണം ആരംഭിക്കാന്‍ സാധിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ 15 വരെയുള്ള ഏകദേശം മൂന്നു മാസം കൊണ്ടാണ് വിതരണം പൂര്‍ത്തീകരിക്കുന്നത്. പക്ഷേ, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം 1 മാസവും 10 ദിവസവും കൊണ്ടാണ് ഒന്നാംവാല്യം പാഠപുസ്തക വിതരണം ഈ അധ്യയനവര്‍ഷം പൂര്‍ത്തീകരിച്ചത്.
കടപ്പാട് : ആഴ്ചവട്ടം ഓൺലൈൻ
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്
Media
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ്. അതോടൊപ്പം തന്നെ മലപ്പുറം ഉപ തിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. അസമില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27ന് നടക്കും.
അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും.
പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍.
എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടി നല്‍കും.
വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങളെ മാത്രമേ അനുവദിക്കൂ. നാമനിര്‍ദേശ പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രവും അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്കാന് അവസരമുണ്ടാവും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.